“ഒന്നിനെയും കൂസാതെ നിർഭയത്തോടെ മൈതാനത്ത് നിറഞ്ഞാടി ഗോളുകൾ അടിച്ചു കൂട്ടുന്ന വാസ്‌ക്വസ്”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് യോഗ്യത നേടുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ് .ലീഗിലെ അവസാന സ്ഥാനക്കാർ എന്ന ലേബലിൽ നിന്നും കിരീടം നേടാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് മാറുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ വിദേശ താരങ്ങൾ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തത്.

വിദേശ താരങ്ങളിൽ ഏറെ ശ്രദ്ദിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോളുകൾ കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന അൽവാരോ വാസ്‌ക്‌സ് എന്ന സ്പാനിഷ് സ്‌ട്രൈക്കർ. കഴിഞ്ഞ മത്സരത്തിൽ നേടിയ ഇരട്ട ഗോളോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കെർ. പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിട്ടാണ് അൽവാരോയുടെ കളിശൈലിയെ താരതമ്യപ്പെടുത്തുന്നത്.

നോർത്ത് ഈസ്റ്റിനെതിരെ നേടിയ നേടിയ ലോങ്ങ് റേഞ്ച് ഗോൾ മാത്രം മതിയാവും താരത്തിന്റെ മികവ് നമുക്ക് മനസ്സിലാക്കാൻ . ഒന്നിനെയും കൂസാതെ നിർഭയത്തോടെ മൈതാനത്ത് നിറഞ്ഞാടുന്ന അൽവാരോ ഏതു പൊസിഷനിലും നിന്നും ഗോൾ ലക്ഷ്യമാക്കി ഷോട്ട് ഉതിർക്കാൻ തലപര്യപ്പെടുന്ന താരം കൂടിയാണ്. തളരാത്ത പോരാട്ട വീര്യവും കളിക്കളത്തിലെ അഗ്രഷനുമായെത്തുന്ന സ്പാനിഷ് താരം പലപ്പോഴും ടീമിനെ ഒറ്റക്ക് മുന്നോട്ട കൊണ്ട് പോകും.

‘ബോക്സിലെ കുറുക്കൻ’ എന്നാണ് സ്പാനിഷ് സ്‌ട്രൈക്കറെ വിശേഷിപ്പിക്കുന്നത്.കാലിൽ പന്ത് കിട്ടിയാൽ ഏത് ഡിഫൻഡറെയും മറികടന്നു മുന്നേറാനുള്ള കഴിവും തെറ്റായ ശരീരചലനങ്ങൾ കൊണ്ട് ടിവിയിൽ മത്സരം കാണുന്നവരെപ്പോലും കബളിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് വസ്ക്വാസ്. ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് വസ്ക്വസ് ഇന്നലെ മുംബൈക്കെതിരേ പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് താൻ തന്നെ നേടിയെടുതെ പെനാൽറ്റി ഗോളാക്കി മാറ്റിയ താരം രണ്ടാം പകുതിയിൽ മുംബൈ ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് വല ചലിപ്പിച്ചു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങളും കളിച്ച സ്പാനിഷ് സ്‌ട്രൈക്കർ ഏഴു ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. 62 ഷോട്ടുകൽ അടിച്ച താരം 27 ക്രോസ്സുകൾ 403 പാസ്സുകളും നൽകി. എതിർ പോസ്റ്റിൽ വാസ്ക്വസ് ഇപ്പോഴും ഭീഷണിയായി നിലകൊണ്ടിരുന്നു.സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ എത്തിയ ഏറ്റവും ഉയർന്ന വിദേശികളിൽ ഒരാൾ തന്നെയാണ് സ്പാനിഷ് സ്‌ട്രൈക്കർ. മുന്നേറ്റനിരയിൽ ഡയസിനൊപ്പം വസ്ക്വാസ് പടുത്തുയർത്തുന്ന കൂട്ട്കെട്ട് പ്ലെ ഓഫീലും ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് കൊണ്ട് പോകും എന്നതിൽ സംശയമില്ല.

Rate this post