ഒരുപാട് കാലത്തിനു ശേഷം ഇതാദ്യം, ആരാധകരെ അഭിവാദ്യം ചെയ്യാനെത്തി മെസ്സിയും നെയ്മറും, വീഡിയോ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ഫസ്റ്റ് ലെഗ് പ്രീ ക്വാർട്ടർ മത്സരത്തിലും പിഎസ്ജി പരാജയം അറിഞ്ഞിരുന്നു. ഒരു ഗോളിനാണ് സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ട് പിഎസ്ജിയെ ബയേൺ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മുൻ പിഎസ്ജി താരമായിരുന്ന കോമാൻ നേടിയ ഗോളാണ് പിഎസ്ജിക്ക് തോൽവി സമ്മാനിച്ചത്.അൽഫോൺസോ ഡേവിസാണ് അസിസ്റ്റ് നൽകിയത്.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ പിഎസ്ജി നിരയിൽ മെസ്സിയും നെയ്മറും ഉണ്ടായിരുന്നു.എന്നാൽ എംബപ്പേ ഉണ്ടായിരുന്നില്ല.എംബപ്പേ വന്നതോടുകൂടിയാണ് പിഎസ്ജിയുടെ മുന്നേറ്റങ്ങൾക്ക് ഒരല്പമെങ്കിലും ജീവൻ വെച്ചത്.എന്നിരുന്നാൽ പോലും മത്സരഫലത്തിൽ മാറ്റം ഉണ്ടാക്കാൻ എംബപ്പേക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇനി സെക്കൻഡ് ലെഗ് മത്സരമാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ.

പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ നിരവധി ആരാധകർ പിഎസ്ജിക്ക് വേണ്ടി ആർപ്പുവിളിക്കാൻ ഉണ്ടായിരുന്നു.പിഎസ്ജി ആരാധക കൂട്ടായ്മയായ അൾട്രാസും ഒരുഭാഗത്ത് അണിനിരന്നിരുന്നു.എല്ലാ മത്സരത്തിനു ശേഷവും പിഎസ്ജി താരങ്ങൾ ഈ ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്.കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം പ്രിസണൽ കിമ്പമ്പേ മെഗാ ഫോണിലൂടെ ആരാധകരോട് സോറി പറഞ്ഞതും സപ്പോർട്ട് ആവശ്യപ്പെട്ടതുമൊക്കെ വലിയ വൈറലായിരുന്നു.

ഇന്നലത്തെ മത്സരത്തിലെ തോൽവിക്ക് ശേഷം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പിഎസ്ജി ആരാധകരെ അഭിവാദ്യം ചെയ്യാൻ വേണ്ടി വന്നിരുന്നു.ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.ഒരുപാട് കാലത്തിന് ശേഷമാണ് ഇപ്പോൾ മെസ്സിയും നെയ്മറും ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുന്നത്.ഇതിന് പിന്നിൽ ഒരു കാരണവുമുണ്ട്.എന്തെന്നാൽ നേരത്തെ ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറെയും ഒരിക്കൽ പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചിരുന്നു.

ഇതിനുശേഷമാണ് മെസ്സിയും നെയ്മറും പിഎസ്ജി ആരാധകരെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചിരുന്നത്. ഇത് പലപ്പോഴും വലിയ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നെങ്കിലും ആരാധകരെ അഭിമുഖീകരിക്കാൻ രണ്ട് താരങ്ങളും സമ്മതിച്ചിരുന്നില്ല.മത്സരം അവസാനിച്ച ഉടനെ ഇരുവരും ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയാണ് ചെയ്യാറുണ്ടായിരുന്നത്.എന്നാൽ ഇതിനൊരു മാറ്റം ഇന്നലെ സംഭവിച്ചിട്ടുണ്ട്.ഇത് ശുഭ സൂചനയായി കൊണ്ടാണ് ആരാധകർ കാണുന്നത്.

Rate this post