ബ്രാൻഡൻ ഖേല : ❝ബർമിംഗ്ഹാം സിറ്റിയിൽ പ്രൊഫഷണൽ കരാർ ഒപ്പിട്ട ആദ്യത്തെ ബ്രിട്ടീഷ് -ദക്ഷിണേഷ്യൻ താരം❞ |Brandon Khela

പഞ്ചാബി കൗമാരക്കാരനായ ബ്രാൻഡൻ ഖേല ചാമ്പ്യൻഷിപ്പ് ടീമായ ബിർമിംഗ്ഹാം സിറ്റിയുമായി പ്രൊഫഷണൽ കരാർ ഒപ്പിടുന്ന ആദ്യത്തെ ബ്രിട്ടീഷ് ദക്ഷിണേഷ്യൻ ഫുട്ബോൾ കളിക്കാരനായി. പ്രൊഫഷണൽ കരാർ ഒപ്പിട്ട ബ്രാൻഡൻ ഖേല നിലവിൽ സീനിയർ ടീമിനൊപ്പം വേസ്റ്റ് ഹിൽസ് ട്രെയിനിംഗ് ഗ്രൗണ്ടിൽ പ്രീ-സീസൺ പരിശീലനത്തിലാണ്.

സീനിയർ കരാർ ഒപ്പിടുന്നതിന് മുമ്പ്, ഖേല അണ്ടർ 18, അണ്ടർ 23 ടീമുകൾക്കായി കളിച്ചു.മികച്ച പ്രകടനത്തെത്തുടർന്ന് കഴിഞ്ഞ സീസണിൽ സ്റ്റോക്കിനെതിരെയുള്ള മത്സരത്തിൽ ടീമിൽസ്ഥാനം നേടി.പതിനേഴാം പിറന്നാൾ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം അദ്ദേഹത്തിന് സീനിയർ കോൾ ലഭിച്ചു. ബർമിംഗ്ഹാം സിറ്റിയെ കൂടാതെ ഇംഗ്ലണ്ട് അണ്ടർ 17 ന് വേണ്ടിയും ഖേല കളിച്ചു. എവേ മത്സരങ്ങളിൽ നോർവേയെയും യുഎസ്എയെയും ഖേല നേരിട്ടു. ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന ഒരു മിഡ്ഫീൽഡറാണ് ഖേല.

മൂന്ന് വയസ്സുള്ളപ്പോൾ ഫുട്ബോൾ കളിക്കാൻ തുടങ്ങിയ ഖേല സ്വന്തം നഗരമായ കവൻട്രി സിറ്റിയിൽ ചേരാൻ അവസരം ലഭിച്ചു. എന്നിരുന്നാലും, ക്ലബ് സ്കൗട്ട് ചെയ്ത ശേഷം അദ്ദേഹം ബർമിംഗ്ഹാം സിറ്റിയിലേക്ക് മാറാൻ തീരുമാനിച്ചു. ബർമിംഗ്ഹാം സിറ്റിയിയിൽ ബ്രാൻഡൻ ഖേല എല്ലാ ഏജ് ഗ്രൂപ്പ് ടീമുകളിലും കളിച്ചു.

ആരംഭം മുതൽ ഞാൻ കളിച്ച ബാല്യകാല ക്ലബ്ബിൽ കരാർ ഒപ്പിടാൻ സാധിച്ചതിൽ, എനിക്ക് വളരെ ബഹുമാനവും നന്ദിയും തോന്നുന്നു. ബർമിംഗ്ഹാം സിറ്റിയിലെ ആദ്യത്തെ ദക്ഷിണേഷ്യൻ (സിഖ്) പ്രൊഫഷണലെന്ന നിലയിൽ എന്റെ ചുവടു പിടിച്ച് കൂടുതൽ കളിക്കാർ കടന്ന് വരണമെന്ന് ആഗ്രഹിക്കുന്നു ബ്രാൻഡൻ പറഞ്ഞു.

Rate this post