നെയ്മർ-വിനീഷ്യസ് കൂട്ടുകെട്ട് കാണാൻ കാത്തിരിക്കുകയാണ് ബ്രസീൽ കോച്ച് ഫെർണാണ്ടോ ഡിനിസ് |Brazil

വെനസ്വേലയ്‌ക്കെതിരെ നടക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നെയ്മറും വിനീഷ്യസ് ജൂനിയറും ഒരുമിച്ച് കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്ന് ബ്രസീൽ കോച്ച് ഫെർണാണ്ടോ ഡിനിസ്.ഖത്തറിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പുറത്തായതിനെത്തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ദിനിസ് ബ്രസീലിന്റെ താൽക്കാലിക ചുമതല ഏറ്റെടുത്തത്.

അടുത്ത വർഷം റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി പരിശീലകനായി എത്തും.ദേശീയ ടീമിനൊപ്പം തന്റെ മുദ്ര പതിപ്പിക്കാനും തെക്കേ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ അവരെ ഒന്നാമതെത്തിക്കാനുള്ള പരിശ്രമത്തിലാണ് 49 കാരനായ ഫ്ലുമിനെൻസ് കോച്ച്.”നെയ്‌മറും വിനീഷ്യസും വളരെ നല്ല കളിക്കാരും, ബുദ്ധിയുള്ളവരും കഴിവുള്ളവരുമാണ്, അവർ പരസ്പരം ഇഷ്ടപ്പെടുന്നു.വളരെ ഉയർന്ന തലത്തിലുള്ള കളിക്കാരനായ റോഡ്രിഗോയും ഉണ്ട്”ഡിനിസ് പറഞ്ഞു.

“അവർ പരിശീലനത്തിൽ ചെയ്‌തതുപോലെ നാളത്തെ മത്സരത്തിലും അവർ നന്നായി കളിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അവർക്ക് മികച്ച കളി കളിക്കാൻ കഴിയും.വിനീഷ്യസുമായുള്ള എന്റെ ആദ്യ ഇടപെടൽ മികച്ചതായിരുന്നു, ഇന്ന് അദ്ദേഹം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. കളിക്കാൻ അദ്ദേഹത്തിന് സുഖമുണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം”ഫെർണാണ്ടോ ഡിനിസ് കൂട്ടിച്ചേർത്തു.

സാധാരണ നെയ്മറിന്റെ അതേ പൊസിഷനിൽ കളിക്കുന്ന വിനീഷ്യസ്, പരിക്കിനെ തുടർന്ന് ആദ്യ രണ്ട് യോഗ്യതാ മത്സരങ്ങൾ നഷ്ടമായ ശേഷമാണ് ടീമിൽ തിരിച്ചെത്തുന്നത്.നാളെ വെനസ്വേലയെ നേരിടുന്ന ബ്രസീൽ അഞ്ച് ദിവസത്തിന് ശേഷം മോണ്ടെവീഡിയോയിൽ ഉറുഗ്വേയെ നേരിടും.