കൊളംബിയയുമായി സമനില , ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമായി |Brazil

U-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ കൊളംബിയ ബ്രസീലിനെ പിടിച്ചുകെട്ടി.എസ്റ്റാഡിയോ എൽ ക്യാമ്പിൽ നടന്ന ബ്രസീൽ vs കൊളംബിയ ഫൈനൽ റൗണ്ട് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ടൂർണമെന്റിൽ തോൽവിയറിയാതെ മുന്നേറുന്ന ബ്രസീൽ ടൂർണമെന്റിൽ രണ്ടാം തവണയും സമനിലയിൽ പിരിഞ്ഞു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബിയ ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നു. എസ്റ്റാഡിയോ പാസ്‌ക്വൽ ഗുറേറോയിൽ നടന്ന മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.ഗ്രൂപ്പ് എയിലെ ടോപ് സീഡായി ഫൈനൽ റൗണ്ടിൽ പ്രവേശിച്ച ബ്രസീൽ, അവസാന റൗണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് 2023 ലെ അണ്ടർ20 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പാക്കി. അവസാന റൗണ്ടിൽ ഇക്വഡോർ, വെനസ്വേല, പരാഗ്വേ എന്നിവരെ തോൽപ്പിച്ച ബ്രസീലിന് കൊളംബിയക്കെതിരെ സമനില വഴങ്ങി.

അവസാന 30 മിനിറ്റുകളിൽ കൊളംബിയ 10 പേരുമായാണ് കളിച്ചത്, മത്സരത്തിന്റെ 60-ാം മിനിറ്റിൽ കൊളംബിയൻ മിഡ്ഫീൽഡർ ജോൻ കാമിലോ ടോറസ് ഗ്വാസ ചുവപ്പ് കാർഡ് കണ്ടു. എന്നാൽ, ഈ നേട്ടം മുതലാക്കാൻ ബ്രസീലിന് കഴിഞ്ഞില്ല.മത്സരത്തിൽ 2 ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ 14 ഷോട്ടുകൾ ബ്രസീൽ എടുത്തപ്പോൾ കൊളംബിയ 3 ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ ആകെ 4 ഷോട്ടുകൾ എടുത്തു. എന്തായാലും മത്സരം സമനിലയിൽ അവസാനിച്ചതോടെ അവസാന റൗണ്ട് പോയിന്റ് പട്ടികയിൽ ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമായി.

ഇന്നത്തെ മറ്റൊരു മത്സരത്തിൽ പരാഗ്വേയെ പരാജയപ്പെടുത്തി ഉറുഗ്വായ് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ ഡി ടെക്കോയിൽ 85-ാം മിനിറ്റിൽ ലൂസിയാനോ റോഡ്രിഗസ് റൊസാലെസിന്റെ ഗോളിലാണ് ഉറുഗ്വേ വിജയം നേടിയത്.ഇതോടെ അവസാന റൗണ്ടിലെ നാല് കളികളിൽ നാലിലും ജയിച്ച് ഉറുഗ്വായ് ഒന്നാം സ്ഥാനത്താണ്. നാല് കളികളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി 10 പോയിന്റുമായി ബ്രസീൽ രണ്ടാമതും കൊളംബിയ ഏഴു പോയിന്റുമായി മൂന്നാമതും വെനസ്വേല രണ്ടു പോയിന്റുമായി നാലാമതുമാണ്.

അവസാന റൗണ്ടിലെ അവസാന മത്സരത്തിൽ ഉറുഗ്വായ് ബ്രസീലിനെ നേരിടും. ഈ മത്സരത്തിലെ വിജയികൾ അന്തിമ റൗണ്ട് പോയിന്റ് ടേബിളിൽ ആരൊക്കെ മുന്നിലെത്തുമെന്ന് തീരുമാനിക്കും.