❝അർജന്റീനയെ നേരിടാനായി ശക്തമായ സ്ക്വാഡുമായി ബ്രസീൽ❞ |Brazil |Argentina

ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിന് മുന്നോടിയായി ജൂണിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ ഇന്ന് പ്രഖ്യാപിച്ചു. ജൂണിൽ ജപ്പാനും സൗത്ത് കൊറിയക്കും അര്ജന്റീനക്കും എതിരെയാണ് ബ്രസീലിന്റെ മത്സരങ്ങൾ.

സൂപ്പർ താരം നെയ്മറടക്കമുള്ള എല്ലാ സൂപ്പർ താരങ്ങളും ടീമിൽ ഇടം പിടിച്ചപ്പോൾ അയാക്സിന്റെ യുവ താരം ആന്റണിയെ പരിക്ക് മൂലം ടീമിൽ നിന്നും ഒഴിവാക്കി. പാൽമിറസിന്റെ 21 കാരൻ മിഡ്ഫീൽഡർ ഡാനിലോയാണ് ടീമിലെ പുതുമുഖം.021 ലിബർട്ടഡോർസിലെ പാൽമിറാസിന്റെ എല്ലാ 13 ഗെയിമുകളിലും കളിച്ച ഒരേയൊരു കളിക്കാരനായിരുന്നു ഡാനിലോ.

ഗോൾ വല കാക്കാൻ അലിസൺ , എഡേഴ്സൻ, വെവേർട്ടൻ എന്നിവർ അണിനിരക്കും. ഡാനി ആൽവസ് , തിയാഗോ സിൽവ തുടങ്ങിയ വെറ്ററൻ താണങ്ങൾക്കൊപ്പം മിലിറ്റവോ ,ഗബ്രിയേൽ മഗൽഹേസ്, അലർക്സ് ടെല്ലസ് , അലക്സ് സാൻഡ്രോ എന്നിവർ അണിനിരിയ്ക്കും.

മിഡ്ഫീൽഡിൽ കസെമിറോ ,ഫാബിഞ്ഞോ ,കൂട്ടിൻഹോ , ഫ്രെഡ് എന്നിവരും മുനിൻറ്റനിരയിൽ ജീസസ് ,റാഫിൻഹ ,റോഡ്‌റിഗോ വിനീഷ്യസ് , റിചാലിസൺ എന്നിവരുമുണ്ട്.