❝കോപ്പ അമേരിക്കയിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയ അവസാന അഞ്ചു പോരാട്ടങ്ങൾ ❞

കോപ അമേരിക്ക 2021 ലെ മെഗാ ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.ഞായറാഴ്ച രാവിലെ ബ്രസീലിലെ റിയോ ഡി ജനീറോയിലെ പ്രശസ്തമായ മറകാന സ്റ്റേഡിയത്തിൽ ചിരവൈരികളായ ബ്രസീലും അർജന്റീനയും കൊമ്പുകോർക്കുമ്പോൾ ലോകം സ്തംഭിക്കുമെന്നുറപ്പാണ്. രണ്ട് ലാറ്റിൻ അമേരിക്കൻ ഭീമൻമാരും മുമ്പ് 111 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ 46 മത്സരങ്ങളിലും അർജന്റീന 40 മത്സരങ്ങളിൽ വിജയിച്ചു, ബാക്കി 25 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഈ രണ്ട് ടീമുകളും അവസാനമായി മുഖാമുഖം വന്നത് 2019 നവംബറിൽ ഒരു സൂപ്പർക്ലാസിക്കോ ഡി ലാസ് അമേരിക്കാസ് മത്സരത്തിൽ ലയണൽ മെസിയുടെ ഗോളിൽ അര്ജന്റീന വിജയിച്ചു.ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ അവസാനമായി അവർ പരസ്പരം കണ്ടുമുട്ടിയത് കോപ്പ അമേരിക്ക 2019 ലെ സെമിഫൈനലിലാണ് ആ മത്സരത്തിൽ ബ്രസീൽ 2-0ന് വിജയിച്ചു.കോപ്പ അമേരിക്കയിൽ ഇരു ടീമുകളും അവസാന അഞ്ചു മത്സരണങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ആര്ക്കാണ് മുൻതൂക്കം എന്ന് പരിശോധിക്കാം.

5 .കോപ അമേരിക്ക 2019 – ബ്രസീൽ 2-0 അർജന്റീന

ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ അവസാനമായി ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത് 2019 കോപ്പ അമേരിക്ക സെമി ഫൈനലിലാണ് .ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ എന്നിവരുടെ ഗോളുകൾക്ക് ബ്രസീൽ വിജയിക്കുകയും ഫൈനലിൽ എത്തി കിരീടം നേടുകയും ചെയ്തു.

4 .കോപ അമേരിക്ക 2007 – ബ്രസീൽ 3-0 അർജന്റീന

കോപ അമേരിക്ക 2007 ഫൈനലിൽ ജൂലിയോ ബാപ്റ്റിസ്റ്റ,ഡാനി ആൽ‌വസിന്റെയും അർജന്റീനയുടെ റോബർട്ടോ അയല സെൽഫ് ഗോളിന്റെയും പിൻബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബ്രസീൽ വിജയിച്ച് കിരീടത്തിൽ മുത്തമിട്ടു.

3 .കോപ അമേരിക്ക 2004 – അർജന്റീന 2-2 ബ്രസീൽ (2-4)

2004 ലെ കോപ അമേരിക്കയുടെ ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ നേടി സമനില ആയതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. അഡ്രിയാനോയുടെ അവസാന മിനുട്ട് ഗോളിൽ സമനില പിടിച്ച ബ്രസീൽ 2004 ലെ കോപ അമേരിക്കയുടെ ഫൈനലിൽ കിരീടം നേടി.

2 .കോപ്പ അമേരിക്ക 1999 – ബ്രസീൽ 2-1 അർജന്റീന

1999 ൽ കോപ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ റൊണാൾഡോയും റിവാൾഡോയും ബ്രസീലിനായി ഗോളുകൾ നേടിയപ്പോൾ അർജന്റീനയ്ക്ക് വേണ്ടി ജുവാൻ പാബ്ലോ സോറിൻ ആശ്വാസ ഗോൾ നേടി. ഫൈനലിൽ ഉറുഗ്വായെ കീഴടക്കി ബ്രസീൽ കിരീടം നേടി.

1 .കോപ അമേരിക്ക 1995 – ബ്രസീൽ 2-2 അർജന്റീന (4-2 )

1995 ലെ കോപ അമേരിക്കയിൽ ബ്രസീലും അർജന്റീനയും ക്വാർട്ടർ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണ പിറകിൽ നിന്നും കയറി വന്നെ ബ്രസീൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഷൂട്ട് ഔട്ടിൽ 4 -2 നു വിജയിച്ചു. 1993 ശേഷം അര്ജന്റീന കോപ്പയിൽ ബ്രസീലിനെതിരെ വിജയിച്ചിട്ടില്ല.

Rate this post