ഞായറാഴ്ച റിയോ ഡി ജനീറോയിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ അർജന്റീനയെ നേരിടും. എന്നാൽ ലോകമെമ്പാടുമുള്ള ആരാധകർ ബ്രസീൽ അർജന്റീന പോരാട്ടത്തെക്കാൾ മെസ്സി നെയ്മർ പോരാട്ടമായാണ് കാണുന്നത്. ഇരു സൂപ്പർ താരങ്ങളും തങ്ങളുടെ ആദ്യ കോപ്പ കിരീടം തേടിയാണ് ഇറങ്ങുന്നത്. മുൻ ബാഴ്സലോണ ടീമംഗങ്ങളായ ലയണൽ മെസ്സിയും നെയ്മറും ഫൈനലിൽ നേർക്ക് നേർ വരുമ്പോൾ അർജന്റീന ബ്രസീൽ പോരാട്ടത്തെക്കാൾ ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടമായാണ് ആരാധകർ കാണുന്നത്.
ബ്രസീലിലെ പെലെ, അർജന്റീനയുടെ ഡീഗോ മറഡോണ എന്നിവരെപ്പോലെ മെസ്സിയോ നെയ്മറോ ഇതുവരെ കോപ്പ നേടിയിട്ടില്ല.റിയോ ഡി ജനീറോയുടെ മാരകാന സ്റ്റേഡിയത്തിൽ നടക്കുന്ന സ്വപ്ന ഫൈനലിൽ അവരിൽ ഒരാൾക്ക് കിരീടം നേടാത്തവരുടെ പട്ടികയിൽ നിന്നും പുറത്തു കടക്കും. ആറ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന്റെ നാലാമത്തെ കോപ്പ ഫൈനലാണ്. മെസ്സിക്ക് കോപ്പ നേടാനുള്ള അവസാന അവസരം കൂടിയാണിത്.അടുത്ത വർഷത്തെ ലോകകപ്പ് അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റായിരിക്കാം. എക്കാലത്തേയും പോലെ മെസ്സി തന്റെ ടീമിന്റെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.കോപ്പയിൽ മികച്ച ഫോമിലാണ് ടൂർണമെന്റിൽ കൂടുതൽ ഗോളുകളും അസിസ്റ്റും മെസ്സിയുടെ പേരിലാണ് .അർജന്റീനയുടെ 11 ഗോളുകളിൽ, മെസ്സി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നൽകി. 2007, 2015, 2016 വർഷങ്ങളിൽ കോപ്പ ഫൈനലിൽ പരാജയപ്പെട്ട മെസ്സി 2014 വേൾഡ് കപ്പ് ഫൈനലിലും പരാജയപെട്ടു. മെസ്സിയുടെ കരിയറിന്റെ പൂർണതക്ക് ഒരു അന്തരാഷ്ട്ര കിരീടം വേണമെന്ന് പറയുന്ന വിദഗ്ധർമാരുമുണ്ട്.
ARGENTINA VS. BRAZIL IN THE COPA AMERICA FINAL.
— B/R Football (@brfootball) July 7, 2021
Messi and Neymar meet again 🇦🇷🇧🇷 pic.twitter.com/rXTBvikDfi
മെസ്സിയെ പോലെ തന്നെ ചാമ്പ്യന്ഷിപ്പിയിൽ മികച്ച ഫോമിൽ തന്നെയാണ് നെയ്മറും. ബ്രസീലിന്റെ വിജയങ്ങളിലെല്ലാം തന്നെ നെയ്മറുടെ പങ്ക് വിസ്മരിക്കനാവാത്തതാണ്. ടൂർണമെന്റിൽ രണ്ടും ഗോളുകളും മൂന്നു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. രണ്ട് വർഷം മുമ്പ് ബ്രസീൽ സ്വന്തം മണ്ണിൽ ഒമ്പതാം കിരീടം നേടിയപ്പോൾ പരിക്ക് മൂലം നെയ്മറിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. നെയ്മറുടെ ആദ്യ കോപ ഫൈനലാണ് നാളെ നടക്കാൻ പോകുന്നത്. കരുത്തുറ്റ പ്രതിരോധ നിരയും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡർമാരുമാർക്കൊപ്പം നെയ്മറുടെ മികച്ച ഫോമുമാണ് ബ്രസീലിന്റെ ശക്തി.മെസ്സിക്കൊപ്പം മാർട്ടിനെസ് ഗോൾ കണ്ടെത്തിയത് അർജന്റീനക്ക് ശക്തികൂട്ടും.
ബ്രസീലിയൻ പ്രതിരോധ നിര മെസ്സിയുടെ മുന്നേറ്റങ്ങളെ എങ്ങനെ തടയും എന്നതിന്റെ ആശ്രയിച്ചിരിക്കും ഫൈനലിലെ ഫലം. പ്രതിരോധത്തിൽ അത്ര മികവ് പുലർത്താൻ സാധിക്കാതിരുന്ന അർജന്റീനക്ക് നെയ്മാർ കളിയൊരുക്കുന്നത് തടഞ്ഞാൽ മാത്രമേ മത്സരത്തിൽ മുന്നോട്ട് പോകുവാൻ സാധിക്കു. മെസ്സി ബ്രസീലിനെതിരെ 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അഞ്ചു ഗോളുകളും നേടിയിട്ടുണ്ട് . നെയ്മറാവട്ടെ 10 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും 4 അസിറ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നാളെ പുലർച്ചെ മാരക്കാനയിൽ മെസ്സി നെയ്മർ പോരാട്ടത്തിനുപരി ലോക ഫുട്ബോളിലെ രണ്ടു അതികായകന്മാർ തമ്മിലുള്ള പോരാട്ടം തന്നെയാണ് നടക്കാൻ പോകുന്നത്.