കോപ്പ അമേരിക്കയുടെ ഒരുക്കങ്ങളുടെ ഭാഗമായി സൗഹൃദ മത്സരം കളിക്കാൻ ബ്രസീൽ |Brazil

അടുത്ത വർഷത്തെ കോപ്പ അമേരിക്കയുടെ ഒരുക്കങ്ങളുടെ ഭാഗമായി ജൂണിൽ അമേരിക്കയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ മെക്സിക്കോയെ നേരിടുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.മത്സരം ജൂൺ എട്ടിന് നടക്കുമെങ്കിലും കോൺഫെഡറേഷൻ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.

ജൂൺ 24 ന് കാലിഫോർണിയയിലെ ഇംഗിൾവുഡിൽ ബ്രസീൽ കോപ്പ അമരിക്കയിലെ ആദ്യ മത്സരം കളിക്കും.ഹോണ്ടുറാസും കോസ്റ്റാറിക്കയും തമ്മിലുള്ള പ്ലെ ഓഫ് മത്സരത്തിന് ശേഷമാവും എതിരാളികളെ തീരുമാനിക്കുക.ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ പിന്നീട് പരാഗ്വെയെയും കൊളംബിയയെയും നേരിടും.ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇക്വഡോർ, വെനസ്വേല, ജമൈക്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് മെക്സിക്കോ. ലോകകപ്പ് ജേതാക്കളായ അർജന്റീനയാണ് ടൂർണമെന്റിലെ നിലവിലെ ചാമ്പ്യൻ.2018 ലോകകപ്പിന്റെ പതിനാറാം റൗണ്ടിലായിരുന്നു ബ്രസീലും മെക്സിക്കോയും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത് .നെയ്‌മറും റോബർട്ടോ ഫിർമിനോയും നേടിയ ഗോളിൽ 2-0ന് ബ്രസീൽ വിജയിച്ചു.

ഗ്രൂപ്പ് എ: അർജന്റീന, പെറു, ചിലി, ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്‌ക്കെതിരായ കാനഡ വിജയി
ഗ്രൂപ്പ് ബി: മെക്സിക്കോ, ഇക്വഡോർ, വെനസ്വേല, ജമൈക്ക
ഗ്രൂപ്പ് സി: യുണൈറ്റഡ് സ്റ്റേറ്റ്സ്, ഉറുഗ്വേ, പനാമ, ബൊളീവിയ
ഗ്രൂപ്പ് ഡി: ബ്രസീൽ, കൊളംബിയ, പരാഗ്വേ, കോസ്റ്റാറിക്ക vs. ഹോണ്ടുറാസ് വിജയി

1/5 - (1 vote)