ബ്രസീൽ തങ്ങളുടെ അവസാന അന്തരാഷ്ട്ര കിരീടം നേടിയിട്ട് നാല് വർഷം |Brazil

ഫുട്ബോൾ രാജാക്കന്മാരായ ബ്രസീൽ തങ്ങളുടെ അവസാന അന്തരാഷ്ട്ര കിരീടം നേടിയിട്ട് നാല് വർഷം തികയുകയാണ്. 2019 ജൂലൈ 7 ന് മാരക്കാനയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ പെറുവിനെ 3-1 ന് പരാജയപ്പെടുത്തിയാണ് ബ്രസീൽ കിരീടമുയർത്തിയത്.

എവർട്ടൺ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ എന്നിവർ ആതിഥേയനായി ഗോൾ നേടിയപ്പോൾ പെരുവിനായി പൗലോ ഗുറേറോ സ്‌കോർ ചെയ്തു.ആ ഫൈനലിൽ ബ്രസീലിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പ് ഇതായിരുന്നു: അലിസൺ; ഡാനി ആൽവസ്, തിയാഗോ സിൽവ, മാർക്വിനോസ്, അലക്സ് സാന്ദ്രോ; ആർതർ, കാസെമിറോ; ഗബ്രിയേൽ ജീസസ്, ഫിലിപ്പ് കുട്ടീഞ്ഞോ, എവർട്ടൺ, റോബർട്ടോ ഫിർമിനോ. രണ്ടാം പകുതിയിൽ റിച്ചാർലിസണും അലനും എഡർ മിലിറ്റോയും പകരക്കരയെത്തി. അന്ന് ഫൈനൽ കളിച്ച കളിക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നു.

എന്നാൽ ആ കളിക്കാരിൽ പലരും ഇപ്പോൾ പഴയതുപോലെയല്ല. പല താരങ്ങളുടെയും പ്രകടനത്തിന്റെ നിഴൽ മാത്രമാണ് കാണാൻ സാധിക്കുന്നത്.വ്യക്തമായ ദിശാബോധം ഇല്ലാതായാണ് ബ്രസീൽ ദേശീയ ടീം ഇപ്പോൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.ഒരു പുതിയ തലമുറയിലേക്കുള്ള മാറ്റം ഏറ്റവും പെട്ടെന്ന് സാധ്യമാക്കാൻ ശ്രമിക്കുന്ന സങ്കീർണ്ണമായ ഒരു നിമിഷത്തിലൂടെയാണ് ബ്രസീൽ കടന്നുപോകുന്നത്.

2019 ലെ കോപ്പ അമേരിക്കയിൽ ബൊളീവിയയെയും (3-0), പെറുവിനെയും (5-0) തോൽപ്പിച്ച് വെനസ്വേലയ്‌ക്കെതിരെ 0-0 സമനില വഴങ്ങിയ ഗ്രൂപ്പ് എയുടെ ലീഡറായി അവർ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി.ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അവർ പരാഗ്വേയെ കീഴടക്കി.സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരെ 2 -0 ത്തിന്റെ വിജയത്തോടെ ഫൈനലിൽ ഇടം നേടി.ഫൈനലിൽ പെറുവിനെയും കീഴടക്കി കിരീടം നേടി.എല്ലാ ബ്രസീലുകാരുടെയും ആഗ്രഹം ആ പ്രതാപ നാളുകളിലേക്ക് മടങ്ങുക എന്നതാണ്.

Rate this post