❝ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാൽ പകരം ബ്രസീലിയൻ താരത്തെ കൊണ്ടുവരാൻ എറിക് ടെൻ ഹാഗ്❞|Manchester United
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ ഇടാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആറാമതായി ഫിനിഷ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കില്ല .തന്റെ കരിയറിലെ ശേഷിക്കുന്ന കാലം ചാമ്പ്യൻസ് ലീഗിൽകളിക്കണമെന്ന ആഗ്രഹമാണ് പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
റൊണാൾഡോ ക്ലബ് വിടുന്നത് യുണൈറ്റഡിനെ വലിയ ക്ഷീണം തന്നെയാവും.കാരണം കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്നു 37 കാരൻ .18 ഗോളുകളാണ് ലീഗിൽ സൂപ്പർ താരം അടിച്ചു കൂട്ടിയത്.യൂണൈറ്റഡിലെ സഹ ഫോർവേഡുകളിൽ നിന്നും ഒരു പിന്തുണയും താരത്തിന് ലഭിച്ചിരുന്നില്ല. റൊണാൾഡോ ക്ലബ് വിടുന്നത് യുണൈറ്റഡിനെ പുതിയൊരു മുന്നേറ്റ നിര താരത്തെ സൈൻ ചെയ്യാൻ നിരബന്ധിതമാക്കും. മർക്കസ് രാഷ്‌ഫോർഡ് ,ആന്റണി മാർഷ്യൽ തുടങ്ങിയ സ്ഥിരതയില്ലാത്ത സ്‌ട്രൈക്കർമാരാണ് നിലവിൽ യുണൈറ്റഡിൽ ഉള്ളത്.
റൊണാൾഡോയ്ക്ക് പകരം മുൻ അയാക്‌സ് ഫോർവേഡ് ആന്റണിയെ ഉൾപ്പെടുത്താൻ ഡച്ച് മാനേജർ ക്ലബ്ബിനോട് ആവശ്യപ്പെടും. ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയന് പേര് യൂണൈറ്റഡുമായി വളരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ക്ലബ് ആന്റണിക്ക് നൽകിയ 70 മില്യൺ പൗണ്ട് പ്രൈസ് ടാഗ് നൽകാൻ റെഡ്സ് തയ്യാറല്ലെന്ന് സമീപകാല റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ റൊണാൾഡോ തന്റെ ഓൾഡ് ട്രാഫോർഡ് എക്സിറ്റ് ആസൂത്രണം ചെയ്യുകയാണെന്ന് വ്യക്തമായതിന് ശേഷം ബ്രസീലിയനെ ആ വിലക്ക് തന്നെ സ്വന്തമാക്കാൻ ടെൻ ഹാഗ് യുണൈറ്റഡിന്മേൽ സമ്മർദ്ദം ചെലുത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
റൊണാൾഡോയുടെ അഭാവം നികത്താൻ വലതുവശത്ത് നിന്ന് കളിക്കുന്ന ഒരു ഫ്ലെക്സിബിൾ ഫോർവേഡായ ആന്റണിയെ സൈൻ ചെയ്യുക എന്നതാണ് യുണൈറ്റഡിന് മുന്നിലുള്ള പരിഹാരം. ബ്രസീലിയന് പുറമെ ഫ്രെങ്കി ഡി ജോങ്, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരെയും സ്വന്തമാക്കാൻ യുണൈറ്റഡ് ഊർജ്ജിത ശ്രമം നടത്തുന്നുണ്ട്.