ലിയോ മെസ്സിയെ വാഴ്ത്തി ബ്രസീലിയൻ താരം, പക്ഷെ റൊണാൾഡോയെയാണ് ഇഷ്ടമെന്ന് സൂപ്പർ യുവതാരം

ലാറ്റിൻഅമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ യോഗ്യതാ റൗണ്ടിലെ പോരാട്ടങ്ങളിൽ നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന vs അഞ്ചുതവണ ഫിഫ വേൾഡ് കപ്പ് നേടിയ ബ്രസീലിനെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം നവംബർ 22 ബുധനാഴ്ച രാവിലെ 6 മണിക്കാണ് ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ vs അർജന്റീന പോരാട്ടം ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നത്.

ലിയോ മെസ്സിയെയും അർജന്റീനയെയും നേരിടുന്നതിനെ കുറിച്ച് അതിനുമുൻപായി സംസാരിച്ചിരിക്കുകയാണ് ബ്രസീലിന്റെ പുത്തൻ താരോദയമായ എൻഡ്റിക്. 17 വയസ്സുകാരനായ താരം ലിയോ മെസ്സി നേരിട്ട് കണ്ടുമുട്ടുന്നതിനെയും നേരിടുന്നതിനെയും കുറിച്ചാണ് സംസാരിച്ചത്. ലിയോ മെസ്സിയെ നേരിട്ട് കാണുന്നതിൽ വളരെയധികം ആകാംഷയിലുള്ള എൻഡ്റിക് താൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകൻ കൂടിയാണ് എന്ന് പറയുകയുണ്ടായി.

“ലിയോ മെസ്സി അസാധാരണ വ്യക്തിയാണ്, കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹം നേടി. ഞാൻ വീഡിയോ ഗെയിമുകളിൽ കണ്ടിട്ടുള്ള ലിയോ മെസ്സിയെ മാറക്കാനയിൽ വെച്ച് നേരിടുന്ന നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകനാണ്, മെസ്സിയാണ് ഏറ്റവും മികച്ചതെന്ന് പറഞ്ഞുകൊണ്ട് ഗിൽഹെറം (സഹതാരം) എന്നെ കളിയാക്കാറുണ്ടായിരുന്നു. ലിയോ മെസ്സിയെ അടുത്തു കാണുക എന്നത് അതിശയകരമായ അനുഭവമായിരിക്കും.” – എൻഡ്റിക് പറഞ്ഞു.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പോയിന്റ് ടേബിളിൽ 5 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീന. 5 മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. നെയ്മർ ജൂനിയർ, കാസമിറോ തുടങ്ങിയ നിരവധി സൂപ്പർതാരങ്ങൾ പരിക്കിന്റെ പിടിയിലായതിനാൽ ബ്രസീലിന് കാര്യങ്ങൾ കടുപ്പമാകും. ബ്രസീലിന്റെ നിരയിലെ നിരവധി പ്രധാന താരങ്ങൾക്ക് ഈ മത്സരം കളിക്കാനാവില്ല.

Rate this post
Cristiano RonaldoLionel Messi