മെസ്സിയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള വ്യത്യാസം വിവരിച്ച് ബ്രസീലിയൻ ഇതിഹാസം കാർലോസ്.

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളം അദ്ദേഹത്തോടൊപ്പം മത്സരിച്ചു കൊണ്ടിരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ബാലൺഡി’ഓറിന്റെ കാര്യത്തിൽ ഒരു ഘട്ടത്തിൽ ഇരുവരും തുല്യമായിരുന്നു. എന്നാൽ പിന്നീട് ലയണൽ മെസ്സി ക്രിസ്റ്റ്യാനോയെ മറികടക്കുകയും ചെയ്തു.

ഈ രണ്ട് താരങ്ങളും ഇപ്പോൾ തങ്ങളുടെ കരിയറിന്റെ അവസാന സമയത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനി അധികകാലം ഒന്നും ഇരുവരെയും കാണാൻ കഴിയില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്.പക്ഷേ ഒരുപാട് നേട്ടങ്ങളും റെക്കോർഡുകളും ഒക്കെ ഇരുവരും ലോക ഫുട്ബോളിൽ കരസ്ഥമാക്കിയിട്ടുണ്ട്.

ഈ രണ്ടു താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ബ്രസീലിയൻ ഇതിഹാസമായ റോബർട്ടോ കാർലോസ് വിവരിച്ചു നൽകിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ വലിയ ക്ലബ്ബുകളിൽ പോയി നേട്ടങ്ങൾ കരസ്ഥമാക്കിയെന്നും എന്നാൽ ലയണൽ മെസ്സി തന്റെ ക്ലബ്ബായ ബാഴ്സയെ മികച്ചതാക്കി എന്നുമാണ് കാർലോസ് പറഞ്ഞിട്ടുള്ളത്.

‘ ക്രിസ്റ്റ്യാനോ വലിയ ക്ലബ്ബുകളിലേക്ക് പോയി കൊണ്ട് അവിടെ കിരീടങ്ങൾ നേടുകയാണ് ചെയ്തത്. അതേസമയം ലയണൽ മെസ്സി ബാഴ്സലോണയെ മികച്ചതാക്കി മാറ്റി.റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ റയൽ മാഡ്രിഡാണ് റൊണാൾഡോയെ മികച്ചതാക്കിയത്. അതായത് മെസ്സി ഇല്ലാതെ ബാഴ്സ ഇപ്പോൾ നന്നായി ബുദ്ധിമുട്ടുന്നു. പക്ഷേ റൊണാൾഡോ ഇല്ലാതെ ഇപ്പോഴും റയൽ കിരീടങ്ങൾ നേടുന്നു. അതാണ് വ്യത്യാസം ‘ ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.

ലയണൽ മെസ്സി പോയതിനുശേഷം ഇതുവരെ കിരീടങ്ങൾ നേടാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് രണ്ട് തവണ പുറത്താക്കുകയും ചെയ്തു.എന്നാൽ കഴിഞ്ഞ സീസണിൽ മാഡ്രിഡ് ആയിരുന്നു ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയത്.

Rate this post