എട്ടാം ബാലൻഡിയോർ മെസ്സി നേടുന്നതിനെക്കുറിച്ച് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ |Lionel Messi
നിലവിൽ ഏഴ് ബാലൻ ഡി ഓറുമായി ബാലൻഡിയോർ ചരിത്രത്തിൽ തന്നെ ഏറ്റവും മുൻനിരയിലാണ് അർജന്റീനയുടെ നായകനായ ലിയോ മെസ്സി. അദ്ദേഹത്തിന് ഒപ്പം ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടതായ പോർച്ചുഗലിന്റെ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ 5 ബാലൻഡിയോറുമായാണ് രണ്ടാം സ്ഥാനത്തുള്ളത്. ലിയോ മെസ്സിയോടൊപ്പം എത്താൻ ഇന്നേവരെ മുമ്പ് ജീവിച്ചു പോയ ഇതിഹാസങ്ങൾക്ക് പോലും സാധിച്ചിട്ടില്ല.
36 വയസ്സുള്ള ലിയോ മെസ്സി ഇപ്പോഴും ഫുട്ബോളിനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് . തന്റെ ഇടം കാലുകൊണ്ട് ആരാധകർക്ക് മുമ്പിൽ മായാജാലം കാണിച്ചുകൊണ്ട് അദ്ദേഹം മുന്നേറുകയാണ്.മിയാമി ക്ലബ്ബിനോടൊപ്പമാണ് നിലവിൽ താരം കളിക്കുന്നത്. അദ്ദേഹം തന്നെയാണ് ഏറ്റവും മികച്ച കളിക്കാരൻ നിന്ന് ധാരാളം ഫുട്ബോൾ ഇതിഹാസങ്ങൾ പോലും പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം നേടിയ ബാലൻ ഡി ഓർ കണക്കുകൾ അതിനൊരു ചെറിയ ഉദാഹരണം മാത്രം.
ബ്രസീലിന്റെ ഇതിഹാസമായിരുന്ന റൊണാൾഡോ നസാരിയോ മെസ്സിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
അദ്ദേഹം പറയുന്നു: “ബാലൺ ഡി ഓർ ലയണൽ മെസ്സി ക്ക് തന്നെ നൽകണം, അതിൽ ഒരു സംശയവുമില്ല. ലോകകപ്പ് നേടാൻ മെസ്സി എടുത്ത പ്രയത്നങ്ങളും കഠിനധ്വാനവും അതിനുദാഹരണമാണ്. തീർച്ചയായും അദ്ദേഹം ഖത്തറിൽ അർജന്റീനക്ക് വേണ്ടി കപ്പുയർത്തിയത് വരെ തരണം ചെയ്ത പ്രശ്നങ്ങളെല്ലാം ഫുട്ബാൾ ഇതിഹാസങ്ങളായിരുന്ന പെലെയുടെയും മറഡോണയുടെയും ഫുട്ബോൾ കാലഘട്ടത്തെ എന്നെ ഓർമിപ്പിച്ചു. തീർച്ചയായും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ്.”- എന്നാണ് റൊണാൾഡോ നസാരിയോ മെസ്സിയെ കുറിച്ച് പറഞ്ഞത്.
Ronaldo Nazario: “The Ballon d'Or should go to him [Lionel Messi], without a doubt. What Messi did in the World Cup was special. It reminded me of the campaigns of Pelé and Maradona.” @TNTSportsBR @footballontnt 🌕🇧🇷✨ pic.twitter.com/DiTYw4gUmZ
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 24, 2023
റൊണാൾഡോ നസാരിയോ മാത്രമല്ല, അദ്ദേഹത്തെപ്പോലെ നിരവധി ഇതിഹാസങ്ങളും മെസ്സിയെ കുറിച്ച് ഇതിനോടകം തന്നെ സംസാരിച്ചിട്ടുണ്ട്. അർജന്റീന ഇതിഹാസം ലയണൽ മെസ്സി എക്കാലത്തെയും മികച്ച ഒരു ഫുട്ബോൾ താരം തന്നെ ആണ് . ഈ മാസം പാരീസിൽ വച്ച് നടക്കുന്ന ബാലൻഡിയോർ പുരസ്കാര ജേതാവ് ലയണൽ മെസ്സി തന്നെയായിരിക്കും എന്നത് പ്രസിദ്ധ ജേണലിസ്റ്റായ ‘ഫാബ്രിസിയോ റൊമാനോ ‘ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 2022ൽ ഖത്തറിലെ വേൾഡ് കപ്പ് കൂടി നേടിയതോടെ ആയിരുന്നു മെസ്സിക്ക് ഈ വർഷത്തെബാലൻ ഡി ഓർ പുരസ്കാരം ഏതാണ്ട് ഉറപ്പിച്ചത്. ഈ ബാലൻഡിയോർ കൂടി നേടുമ്പോൾ ലിയോ മെസ്സി തന്റെ റെക്കോർഡ് ആയ 8 ബാലന്റി ഓർ നേടുന്ന ആദ്യ ഇതിഹാസമായി കണക്കാക്കപ്പെടും. ഈ മാസം മുപ്പതിനാണ് ബാലൻ ഡി ഓർ വിജയിയെ പ്രഖ്യാപിക്കുക.