ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഇന്ത്യയിലേക്ക്

ഇതിഹാസ താരം റൊണാൾഡീഞ്ഞോ ഇന്ത്യയിലേക്ക്. താരം ഒക്ടോബറിൽ ഇന്ത്യയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തയിലേക്കാണ് താരം എത്തുന്നത്. സ്പോൺസർഷിപ്പ് ഡീലുകൾ, ചാരിറ്റി, തുടങ്ങിയ കാര്യങ്ങൾക്കാണ് താരം ഇന്ത്യയിൽ എത്തുക.നേരത്തെ ഫുട്സാൽ പ്രിമിയർ ലീഗിനടക്കം നിരവധി തവണ റൊണാൾഡീഞ്ഞോ ഇന്ത്യയിലേക്ക് എത്തിയിരുന്നു.

കൊൽക്കത്തയിലേക്കാണ് താരം എത്തുന്നത് എന്നതിനാൽ കൊൽക്കത്തയിലെ ഫുട്ബോൾ ആരാധകരും ഏറെ സന്തോഷത്തിലാണ്. ഇക്കഴിഞ്ഞ ജൂലായിൽ അർജന്റീനയുടെ ലോകകപ്പ് ഹീറോ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിൻസ് കൊൽക്കത്തയിലെത്തിയിരുന്നു. പ്രമുഖ വ്യവസായി സദാത്തു ദത്രയാണ് താരത്തെ ഇന്ത്യയിലെത്തിച്ചത്. ബിസിനസ് പ്രൊമോഷന്റെ ഭാഗമായാണ് താരത്തെ ദത്ത ഇന്ത്യയിൽ എത്തിച്ചത്. ഇതിന് പിന്നാലെ ദത്ത ലയണൽ മെസ്സിയെയും ഇന്ത്യയിലേക്ക് കൊണ്ട് വരാൻ ശ്രമങ്ങൾ നടത്തുന്നുവെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് റൊണാൾഡീഞ്ഞോ കൂടി ഇന്ത്യയിൽ എത്തുന്നത്.

കൂടാതെ ആഴ്സണൽ മുൻ പരിശീലകനും നിലവിൽ ഫിഫ ഗ്ലോബൽ ഡെവലപ്പ്മെന്റ് ചെയർമാൻ കൂടിയായ അഴ്സൻ വെങ്ങറും അടുത്ത മാസത്തിൽ ഇന്ത്യയിലെത്തും. ഐഐഎഫ്എഫിന്റെ കീഴിൽ പുതിയ അക്കാദമി ആരംഭിക്കാനും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച വിലയിരുത്താനുമാണ് വെങ്ങറാശാൻ ഇന്ത്യയിലെത്തുക.

അതേ, സമയം റൊണാൾഡീഞ്ഞോ ഇന്ത്യയിൽ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും തരാമെത്തുന്ന തിയതി പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

Rate this post