ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിതീകരിച്ച് ഓസ്കാർ, ബ്രസീലിയൻ താരം ബാഴ്സലോണയിലേക്ക് തന്നെയോ ?
ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ ജനുവരിയിലെ ട്രാൻസ്ഫറിനെക്കുറിച്ച് താൻ ബാഴ്‌സലോണയുമായി ചർച്ചയിലാണെന്ന് ഓസ്കാർ അവകാശപ്പെട്ടു.ബ്രസീലിയൻ താരത്തിന് 2024 വരെ നീണ്ടുനിൽക്കുന്ന കരാർ ചൈനീസ് ക്ലബായ ഷാങ്ഹായ് എസ്‌ഐപിജിയുമായിട്ടുണ്ട്. നിലവിൽ ലോക ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അഞ്ചാമത്തെയാളാണ് ഓസ്കാർ.സാവോ പോളോയിൽ ജനിച്ച ഓസ്കാർ 19-ാം വയസ്സിൽ ഇന്റർനാഷണലിലേക്ക് മാറുന്നതിന് മുമ്പ് സാവോ പോളോയിലൂടെ പ്രൊഫെഷണൽ ഫുട്ബോളറായി മാറി.
“ഈ താൽപര്യത്തെക്കുറിച്ച് അവർ എന്നോട് പറഞ്ഞിരുന്നു. അവർ കാര്യങ്ങളിൽ ഒരു തീരുമാനത്തിലെത്താൻ വേണ്ടി ശ്രമിക്കയാണ്. പുതിയ സൈനിംഗുകൾ രജിസ്റ്റർ ചെയ്യുന്നതിൽ ബാഴ്‌സലോണക്കു ബുദ്ധിമുട്ടുകളുണ്ട്. അവർക്ക് എന്റെ ക്ലബുമായി ചർച്ചകൾ നടത്തുന്നുണ്ട്.” ട്രാൻസ്ഫർ വാർത്തകളെകുറിച്ച ബ്രസീലിയൻ പ്രതികരിച്ചു.“എനിക്കും ബാഴ്‌സലോണയ്ക്കും ഇത് അവിശ്വസനീയമായ അവസരമായിരിക്കും. ഞാൻ ഇവിടെ മികച്ച ഫോമിലാണ്, ഈ കൈമാറ്റം നടന്നാൽ എന്റെ കരിയറിന് മികച്ചതായിരിക്കും ഓസ്കാർ കൂട്ടിച്ചേർത്തു.
The next player through the door at Barcelona? 🚪
— GOAL (@goal) January 21, 2022
Oscar is willing to take a pay cut to make it happen. pic.twitter.com/8sUWTrQ6MI
“ഞാൻ ഇപ്പോൾ കൂടുതൽ പരിചയസമ്പന്നനും പക്വതയുള്ളവനുമായതിനാൽ ബാഴ്‌സയും ഇത് വിലമതിക്കുമെന്ന് ഞാൻ കരുതുന്നു, അവർക്ക് ഇപ്പോൾ ധാരാളം യുവാക്കൾ ഉണ്ടെന്ന് എനിക്കറിയാം.കാര്യങ്ങൾ നടക്കുകയാണെങ്കിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ എനിക്ക് ഇപ്പോഴും ഷാങ്ഹായ് ആയി ഒരു കരാർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്തിടെ ആസ്റ്റൺ വില്ലയിലേക്ക് ലോണിൽ പോയ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീന്യോയ്ക്ക് പകരമാണ് ബാഴ്സ ഓസ്കാറിനെ ലക്ഷ്യമിടുന്നത്.നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഗണിക്കുമ്പോൾ ബാഴ്സയ്ക്ക് ഫ്രീ ട്രാൻസ്ഫറുകളെയെ ആശ്രയിക്കാനാകു.
🚨TNT Brasil:
— Brasil Football 🇧🇷 (@BrasilEdition) January 21, 2022
Oscar just confirmed himself that Barcelona are still in talks with him. The issue preventing any deal right now is Barcelona’s salary cap. pic.twitter.com/McP8rlCyuo
2017-ൽ, ചൈനീസ് ക്ലബ്ബ് ബ്രസീലിയൻ താരത്തെ ചെൽസിയിൽ നിന്ന് 60 ദശലക്ഷം യൂറോയ്ക്ക് സൈൻ ചെയ്തത്.തുടർന്ന് ചൈനീസ് ലീഗിൽ കളിക്കുന്നതിനിടെ പലതവണ താരത്തിന് യൂറോപ്പിലേക്ക് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാലപ്പോഴൊന്നും ഓസ്കാർ ചൈന വിട്ടില്ല. ഇതിനുശേഷമാണിപ്പോൾ ബാഴ്സലോണ ഓസ്കാറിനെ പിന്നാലെ കൂടെയന്ന വാർത്തകൾ വരുന്നത്.ബാഴ്‌സലോണയിൽ ചേർന്ന് യൂറോപ്യൻ ഫുട്‌ബോളിലേക്ക് മടങ്ങുന്നതിന് വേണ്ടി തന്റെ ശമ്പളം കുറയ്ക്കാൻ ഓസ്കാർ തയ്യാറാണ്. ചെൽസിക്കൊപ്പമുള്ള സമയത്ത് രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയതിന് ശേഷം 30 കാരനായ ചൈനയിൽ സൂപ്പർ ലീഗും സൂപ്പർ കപ്പും നേടിയിട്ടുണ്ട്.
Former Chelsea man, Oscar, is reportedly in talks with Barcelona!📝
— Footy Accumulators (@FootyAccums) January 21, 2022
He performed miracles on his #UCL debut back in 2012! Absolute filth🇧🇷🤯
📹- @ChelseaFC pic.twitter.com/jSFrKmrUs8
2012 ൽ ഇംഗ്ലീഷ് ടീം ചെൽസിയിലെത്തിയ ഓസ്കർ ക്ലബ്ബിനായി 131 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിക്കൊപ്പം 2 പ്രീമിയർലീഗ് ,ലീഗ് കപ്പ് ,യൂറോപ്പ ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ബ്രസീലിയൻ നാഷണൽ ടീമിന് വേണ്ടി വേൾഡ് കപ്പും ,കോപ്പ അമേരിക്കയും അടക്കം 47 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.എന്നാൽ 2016 മുതൽ അദ്ദേഹം തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ല.