പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്. ആ നിരയിലെത്താക്കാൻ പുതിയ താരം കൂടി ബ്രസീലിൽ നിന്നും ഉയർന്നു വരികയാണ്.
യൂറോപ്പിലെ ഏറ്റവും വിജയകരമായ രണ്ട് ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും. അവരുടെ ചരിത്രവും സമ്പന്നമായ സംസ്കാരവും ആകർഷകമാണ്. വളർന്നു വരുന്ന ഏതൊരു യുവ താരത്തിനും അവർക്ക് വേണ്ടി കളിക്കുന്നത് ഒരു സ്വപ്നമാണ്.റയൽ മാഡ്രിഡിനോ ബാഴ്‌സലോണയ്‌ക്കോ വേണ്ടി കളിക്കാനുള്ള തങ്ങളുടെ ആഗ്രഹം കളിക്കാർ പരസ്യമായി ഏറ്റുപറയുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്.
Endrick is currently the Greatest Prospect in Brazilian Youth Football.
— AllThingsSeleção ™ (@SelecaoTalk) January 19, 2022
At just 15 years old he’s playing at u20 level and will soon make his professional debut.
He’s scored these 3 goals in the last month. pic.twitter.com/9zRmAgLV72
ഇപ്പോഴിതാ ലാ ലീഗയിലെ രണ്ടു വമ്പൻ ക്ലബ്ബുകളും ബ്രസീലിയൻ വണ്ടർ കിഡ് പുറകിലാണ്.15 കാരനായ എൻഡ്രിക്ക് ഫെലിപ് തന്റെ സമീപകാല പ്രകടനങ്ങളിലൂടെ ബ്രസീലിൽ മാത്രമല്ല ലോക ഫുട്ബോളിൽ ഒരു സെൻസേഷനായി മാറുകയും വിവിധ മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ താരത്തിനെ അന്വേഷിച്ചു എത്തുകയും ചെയ്തു. ലോക ഫുട്ബോളിൽ നിരവധി സൂപ്പർ താരങ്ങളെ സംഭാവന ചെയ്ത ബ്രസീലിൽ നിന്നുമുള്ള അടുത്ത സൂപ്പർ താരമായാണ് എൻഡ്രിക്കിനെ ഏവരും കാണുന്നത്.
Endrick joins Mbappe & Vinicius. What’s the action plan for Rodrygo & potentially Haaland ? Real Madrid have puzzles. pic.twitter.com/CEIiK7nn2X
— Ashish اشيش (@RMadridEngineer) January 25, 2022
കറ്റാലൻമാരേക്കാൾ ലോസ് ബ്ലാങ്കോസിലേക്ക് മാറാൻ എൻഡ്രിക്ക് കൂടുതൽ ചായ്‌വുള്ളതായി റിപ്പോർട്ട് ഉണ്ട്. യൂറോപ്പിൽ നിന്നുള്ള നിരവധി സ്കൗട്ടുകൾ സാവോപോളോ ജൂനിയർ ഫുട്ബോൾ കപ്പിൽ അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. പാൽമിറാസ് ഫുട്ബോൾ ക്ലബ്ബിന്റെ ഒരു യുവ ഉൽപ്പന്നമായ എൻഡ്രിക്ക് ക്ലബ്ബുമായി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടിട്ടില്ല, എന്നാൽ അയാൾക്ക് 16 വയസ്സ് തികയുമ്പോൾ ഉടൻ തന്നെ ആ കരാറിൽ ഒപ്പിടും. ക്ലബ്ബിന്റെ യൂത്ത് ടീമുകൾക്കായി 169 മത്സരങ്ങളിൽ നിന്ന് 165 ഗോളുകൾ നേടിയതിന് ശേഷം 15 കാരനായ എൻട്രിക്ക് വരവറിയിച്ചത്.വിനീഷ്യസ് ജൂനിയർ ,റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്ന് റയൽ മാഡ്രിഡിലേക്കുള്ള ഒരു നീക്കത്തിനാണ് സാധ്യത.
ഫിഫ ചട്ടങ്ങൾ അനുസരിച്ച്, 18 വയസ്സ് തികയുന്നതിനുമുമ്പ് എൻഡ്രിക്കിന് ഒരു യൂറോപ്യൻ ക്ലബ്ബിലേക്കും മാറാൻ കഴിയില്ല.ജൂലൈയിൽ പൽമീറസുമായി മൂന്ന് വർഷത്തെ കരാറിൽ എൻഡ്രിക്ക് ഒപ്പുവെക്കും.കഴിഞ്ഞ നാല് വർഷത്തിനിടെ, ലോസ് ബ്ലാങ്കോസ് മൂന്ന് ബ്രസീലുകാരുമായി ഒപ്പുവച്ചു. വിൻഷ്യസ് ജൂനിയറും റോഡ്രിഗോ ഗോസും ഫസ്റ്റ്-ടീം റെഗുലർമാരായി. എന്നാൽ റെയ്‌നിയർ ജീസസിന് തന്റെ മികവ് പുറത്തെടുക്കാനായില്ല. ബാഴ്‌സലോണയിലേക്കുള്ള നെയ്‌മറിന്റെ കരിയറിലെ മാറ്റം എത്ര പ്രധാനമാണെന്ന് വിശദീകരിച്ച് എൻഡ്രിക്കിനെ ബോധ്യപ്പെടുത്താൻ കറ്റാലൻമാർ പ്രതീക്ഷിക്കുന്നുണ്ട് .