പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്. ആ നിരയിലെത്താക്കാൻ പുതിയ താരം കൂടി ബ്രസീലിൽ നിന്നും ഉയർന്നു വരികയാണ്.
റയൽ മാഡ്രിഡ് സൂപ്പർതാരം വിനീഷ്യസ് ജൂനിയറുമായി താരതമ്യപ്പെടുത്തിക്കൊണ്ട് എത്തുന്ന പാൽമേറാസിനായി കളിക്കുനന് കൗമാര താരം 15 കാരനായ എൻട്രിക്ക്. കഴിഞ്ഞ ദിവസം കോപിൻഹയിൽ റിയൽ അരിക്വെമിനെതിരെ പാൽമിറസിന് വേണ്ടി നേടിയ അത്ഭുത സോളോ ഗോളിലൂടെ ബ്രസീലിയൻ ഏവരുടെയും ശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ്.ഈ വർഷത്തെ കോപിൻഹയിൽ (സാവോ പോളോ ജൂനിയർ കപ്പ്) എൻഡ്രിക്കിന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്.
Remember the name: Endrick, only 15 years old. Same agents as Vini Jr pic.twitter.com/0E2ssCQwux
— Marcus Alves (@_marcus_alves) January 8, 2022
ക്ലബ്ബിന്റെ യൂത്ത് ടീമുകൾക്കായി 169 മത്സരങ്ങളിൽ നിന്ന് 165 ഗോളുകൾ നേടിയതിന് ശേഷം 15 കാരനായ എൻട്രിക്ക് വരവറിയിച്ചത്.മിക്ക ബ്രസീലിയൻ വണ്ടർ കിടുകളെയും പോലെ യൂറോപ്യൻ ഫുട്ബോൾ തന്നെയാണ് 15 കാരന്റെ ലക്ഷ്യ സ്ഥാനം.ലിവർപൂൾ, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ യുവതാരങ്ങളുടെ മുന്നേറ്റം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. വിനീഷ്യസ് ജൂനിയർ ,റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്ന് റയൽ മാഡ്രിഡിലേക്കുള്ള ഒരു നീക്കം തള്ളിക്കളയാൻ സാധിക്കില്ല.
എന്നിരുന്നാലും, ജൂലൈ മുതൽ 16 വയസ്സ് തികയുമ്പോൾ മാത്രമേ എൻഡ്രിക്കിന് ഒരു പ്രൊഫഷണൽ കരിയറിൽ ഒപ്പിടാൻ കഴിയൂ. ഈ വർഷം മാത്രം മൂന്ന് വ്യത്യസ്ത പ്രായ വിഭാഗങ്ങളിലായി – U15, U17, U20 – പൽമീറാസിന്റെ യൂത്ത് സെറ്റപ്പിൽ എൻഡ്രിക്ക് കളിച്ചിട്ടുണ്ട്.