അർജന്റീന ആരാധകരെ ആക്രമിച്ച പോലീസിന് പിന്തുണയുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ | Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി കടുത്ത ഭാഷയിൽ വിമർശിച്ച റിയോ ഡി ജനീറോയിലെ സൈനിക പോലീസിന് പിന്തുണയുമായി ബ്രസീൽ എഫ്എ രംഗത്തെത്തി. സംഘാടനവും സുരക്ഷയൊരുക്കലും ഫലപ്രദമായിരുന്നെന്നും റിയോ ഡി ജനീറോ പൊലീസ് അവരുടെ ജോലി കൃത്യമായി ചെയ്തെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള CONMEBOL ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ സ്റ്റാൻഡിൽ രണ്ട് കൂട്ടം ആരാധകർ ഏറ്റുമുട്ടി.

സ്‌റ്റേഡിയത്തിൽ നിലയുറപ്പിച്ച ലോക്കൽ പോലീസ് ആരാധകർക്ക് നേരെ ലാത്തിച്ചാർജ്ജ് ചെയ്യുകയും അന്തരീക്ഷം സംഘർഷഭരിതമാവുകയും ചെയ്തു.ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ടും അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലിചതച്ചു. അർജന്റീന താരങ്ങളും ബ്രസീൽ താരങ്ങളും ഇതിനടുത്തെത്തി പ്രശ്നങ്ങൾ നിർത്തലാക്കണമെന്ന് അപേക്ഷിച്ചു. സംഘർഷം ഇല്ലാതാക്കാൻ അർജന്റീനിയൻ കളിക്കാർ ശ്രമം നടത്തിയെങ്കിലും അവരുടെ ശ്രമങ്ങൾ പാഴായി. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സുരക്ഷയെക്കുറിച്ച് ആശങ്കാകുലനായ ലയണൽ മെസ്സി തന്റെ ടീമംഗങ്ങൾക്കൊപ്പം ലോക്കർ റൂമിലേക്ക് പിൻവാങ്ങുന്നത് കണ്ടു.

പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.മാരക്കാനയിൽ അര്ജന്റീന ആരാധകരെ പോലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ ലയണൽ മെസ്സി വിമർശിചിരുന്നു.ഈ രാത്രി ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു. പക്ഷേ മറ്റൊന്നുകൂടി ഇവിടെ ഉണ്ടായിട്ടുണ്ട്, ഒരിക്കൽ കൂടി ബ്രസീൽ അർജന്റീനക്കാരെ അടിച്ചമർത്തിയത് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരിക്കലും അംഗീകരിക്കാൻ ആവില്ല. ഇത് ഭ്രാന്താണ്. നിങ്ങൾ ഉടൻ തന്നെ ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ എഴുതി.

“കോപ്പ ലിബർട്ടഡോർസിലെന്നപോലെ അവർ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങൾ കണ്ടു, അത് ഇതിനകം ലിബർട്ടഡോർസ് ഫൈനലിൽ സംഭവിച്ചു. കളിയേക്കാൾ അവർ ശ്രദ്ധിച്ചത് അതിലായിരുന്നു. ഞങ്ങൾ ലോക്കർ റൂമിലേക്ക് പോയി, കാരണം എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്, ഒരു ദുരന്തം സംഭവിക്കുന്നത് ഒഴിവാക്കാമായിരുന്നു .ഞങ്ങൾ ഒരു കുടുംബമാണ്. സാഹചര്യം കൂടുതൽ ശാന്തമാക്കാൻ ഞങ്ങൾ കളിക്കാൻ തീരുമാനിച്ചു.”മത്സരത്തിന് മുമ്പ് ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ ആക്രമിച്ചതിനെക്കുറിച്ച് മെസ്സി പറഞ്ഞു.

“മത്സരത്തിന്റെ ഓർഗനൈസേഷനും ആസൂത്രണവും സിബിഎഫ് ശ്രദ്ധയോടെയും തന്ത്രപരമായും നടത്തിയിരുന്നുവെന്ന് വ്യക്തമാക്കേണ്ടത് പ്രധാനമാണ്,എല്ലാ പൊതു സ്ഥാപനങ്ങളുമായും പ്രത്യേകിച്ച് റിയോ ഡി ജനീറോ സ്റ്റേറ്റിലെ മിലിട്ടറി പോലീസുമായും ഒരുമിച്ചും നിരന്തരമായ സംഭാഷണത്തിലൂടെയുമാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.മത്സരത്തിന്റെ എല്ലാ ആസൂത്രണങ്ങളും പ്രത്യേകിച്ച് പ്രവർത്തനവും സുരക്ഷാ പദ്ധതികളും റിയോ ഡി ജനീറോയിലെ പൊതു അധികാരികളുമായി ചർച്ച ചെയ്തു. അതിനാൽ RJ മിലിട്ടറി പോലീസും മറ്റ് അധികാരികളും അംഗീകരിച്ചിട്ടുള്ള മത്സരത്തിന്റെ പ്രവർത്തനവും സുരക്ഷയും പ്രവർത്തന പദ്ധതിയും കർശനമായി പാലിച്ചിട്ടുണ്ടെന്ന് CBF വീണ്ടും സ്ഥിരീകരിക്കുന്നു’ബ്രസീൽ എഫ്എ ഒരു പ്രസ്താവനയിൽ പറഞ്ഞു.

3.2/5 - (10 votes)
ArgentinaLionel Messi