ബ്രസീലിന്റെ റെക്കോർഡ് പഴങ്കഥ : ലയണൽ മെസ്സിയുടെ തോളിലേറി അപരാജിത കുതിപ്പ് തുടർന്ന് അർജന്റീന |Argentina
റഷ്യൻ ലോകകപ്പിന് ശേഷം ഓഗസ്റ്റ് 2018ൽ ലയണൽ സ്കലോണി പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ അർജന്റീന ഫിഫ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. മറ്റൊരു ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ, ഇപ്പോൾ വന്ന ഏറ്റവും ഒടുവിലത്തെ ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ അര്ജന്റീന എത്ര ഉയർന്നു എന്നതാ ഫിഫ റാങ്കിങ്ങിൽ നിന്നും എല്ലാവര്ക്കും മനസ്സിലാക്കാനായി സാധിക്കും.ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം സ്ഥാനം തെറിച്ച ജോർഗെ സാംപോളിയുടെ പകരക്കാരനായി ലയണൽ സ്‌കലോണി ടീമിന്റെ താൽക്കാലിക കോച്ചായിക്കൊണ്ട് ചുമതലയേൽക്കുന്നുന്നത്. മുൻ അർജന്റീന താരം പരിശീലക ചുമതല ആർക്കും വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു.
നാലു വർഷങ്ങൾക്കു മുന്നേ, അതായത് 2018ലായിരുന്നു സ്‌കലോണിയുടെ അർജന്റീന ആദ്യമായി കളത്തിലിറങ്ങിയത്. ഒരു യുഗത്തിന്റെ തുടക്കമായിരുന്നു അന്ന് സംഭവിച്ചത്. ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിൽ സ്‌കലോണിയുടെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചു കയറിയത്.അവിടെനിന്നാണ് പുതിയ ചരിത്രത്തിന്റെ രചന ആരംഭിക്കുന്നത്.സ്ഥാനമേറ്റെടുത്ത ശേഷം ലാ ആൽബിസെലെസ്റ്റെയെ സ്ഥിരതായുള്ള സ്ക്വാഡാക്കി മാറ്റുകയും ,ടീമിന് നവോന്മേഷം നൽകാനും അവരുടെ കഴിവുകളുടെ അപാരമായ സംയോജനത്തിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ നേടാനും സ്കലോനിക്ക് സാധിച്ചു.
ഈ കാലയളവിൽ രണ്ടു അന്താരാഷ്ട്ര കിരീടങ്ങൾ അര്ജന്റീന സ്വന്തമാക്കുകയും ചെയ്തു.അർജന്റീനയുടെ ചുമതലയേറ്റതിന് ശേഷം നാല് തവണ മാത്രമാണ് സ്‌കലോനി തോറ്റത്, ഇപ്പോൾ മൂന്ന് വർഷത്തിലേറെയായി 36 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ യുഎഇയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മറികടന്ന് പുതുയ റെക്കോർഡും അര്ജന്റീന സ്ഥാപിച്ചു.
🤯 A 36-match unbeaten run heading into the #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 16, 2022
🇦🇷 @Argentina looks like they're ready for #Qatar2022 pic.twitter.com/RtWGam63fB
തുടർച്ചയായ 35 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറിയ ബ്രസീലിന്റെയും സ്പെയിനിന്റെയും റെക്കോർഡാണ് അര്ജന്റീന പഴങ്കഥയാക്കിയത്.അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തീകരിച്ച ടീം ഇറ്റലിയാണ്. 37 മത്സരങ്ങൾ അപരാജിതരായി ഇറ്റലി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. വേൾഡ് കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ കൂടി ജയിച്ചാൽ അർജന്റീനക്ക് ഇറ്റലിയുടെ റെക്കോർഡ് തകർക്കാൻ സാധിക്കും.1991 നും 93 നും ഇടയിൽ അർജന്റീന 31 മത്സരണങ്ങളുടെ അപരാജിത കുതിപ്പും നടത്തിയിട്ടുണ്ട്.