ഇനി അതികം സമയമില്ല, എത്രയും വേഗം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം |Manchester United|Cristiano Ronaldo
ജൂലൈ 26 ന് ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഞായറാഴ്ച റയോ വല്ലക്കാനോയ്‌ക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ ആദ്യ പ്രീ സീസൺ മത്സരം കളിക്കുകയും ചെയ്തു.പോർച്ചുഗീസ് ഫോർവേഡ് യുണൈറ്റഡ് വിടാൻ അതിയായി ആഗ്രഹിക്കുന്നുണ്ട് പക്ഷേ തൽക്കാലം ഓൾഡ് ട്രാഫൊഡിൽ തുടരുകയല്ലാതെ മറ്റൊരു മാർഗവുമില്ല.
ആഗസ്റ്റ് 7 ഞായറാഴ്ച ബ്രൈറ്റനെതിരെയാണ് യുണൈറ്റഡിന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരം. റൊണാൾഡോ തന്റെ അടുത്ത ലക്ഷ്യസ്ഥാനം അപ്പോഴേക്കും തീരുമാനിക്കുമെന്ന് കരുതുന്നുണ്ട്. റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് 37-കാരന് ഒരു വഴി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകളുമായി മീറ്റിംഗുകളും ചർച്ചകളും നടത്തുന്നുണ്ട്.ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെൽസി, ബയേൺ, നാപോളി എന്നിവരെല്ലാം മെൻഡസുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ചർച്ചകൾ ലക്ഷ്യത്തിലെത്തിയില്ല.
യുണൈറ്റഡിന്റെ 2022-23 പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ ഒരാഴ്‌ചയിൽ താഴെ മാത്രം ശേഷിക്കെ റൊണാൾഡോയുടെ സമയം തീരുകയാണ്. റൊണാൾഡോ മികച്ച ഫോമിൽ നിന്ന് വളരെ അകലെയാണെന്നുള്ള എറിക് ടെൻ ഹാഗിന്റെ വാക്കുകളെ അടിസ്ഥാനമാക്കി ബ്രൈറ്റണെതിരെ റൊണാൾഡോ കളിക്കാൻ സാധ്യതകൾ കാണുന്നില്ല.
Good to be back 👊#MUFC
— Manchester United (@ManUtd) July 31, 2022
ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഏറ്റവും സാധ്യതയുള്ള രണ്ട് ഓപ്ഷനുകളിൽ ഒന്ന് അത്ലറ്റികോ മാഡ്രിഡും രണ്ടാമത്തേത് നാപോളിയുമാണ് . ഇപ്പോൾ മുതൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാനം വരെ പോർച്ചുഗീസ് താരത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ മറ്റേതെങ്കിലും ക്ലബ്ബുകൾ രംഗത്ത് വരുമോ എന്ന് കണ്ടറിയണം.