❝ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡിനായി സലയും മാനെയും ❞|Salah|Mane

മുൻ ലിവർപൂൾ ടീമംഗങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലായും നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങുകയാണ്. 2022 ലെ ആഫ്രിക്കയിലെമികച്ച താരത്തെ കണ്ടെത്താനുള്ള പട്ടികയിൽ അവസാന മൂന്നിൽ രണ്ടു സൂപ്പർ താരങ്ങളും നേർക്ക് നേർ ഏറ്റുമുട്ടുകയാണ്.

2021/2022 ആഫ്രിക്ക നേഷൻസ് കപ്പ് ഫൈനലിലും 2022 ലോകകപ്പ് പ്ലേ ഓഫിലും സലായുടെ ഈജ്പ്തിനെ മാനേയുടെ സെനഗൽ കീഴടക്കിയിരുന്നു.കാമറൂണിലെ ആഫ്രിക്കൻ ടൈറ്റിൽ ഡിസൈഡറിലും ഖത്തർ എലിമിനേറ്ററിലും പെനാൽട്ടി ഷൂട്ട് ഔട്ടിലാണ് സെനഗൽ ഈജിപ്തിനെ കീഴടക്കിയത്.സെനഗലീസ് വിജയങ്ങൾ 2019 ന് ശേഷം തുടർച്ചയായി രണ്ടാമത്തെ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടാൻ മാനെയെ പ്രിയങ്കരനാക്കി. കൊറോണ വൈറസ് പാൻഡെമിക് കാരണം 2020 ലെയും 21 ലെയും അവാർഡുകൾ റദ്ദാക്കപ്പെട്ടു.

മൊറോക്കൻ തലസ്ഥാനമായാ റബാറ്റിൽ മാനെ വിജയിച്ചാൽ മികച്ച ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബയേൺ മ്യൂണിക്ക് താരമാകും.1999ലും 2001ലും ഘാനക്കാരനായ സാമുവൽ കുഫോർ രണ്ടാം സ്ഥാനത്തെത്തിയതാണ് ജർമൻ വമ്പൻമാരിൽ നിന്ന് ഏറ്റവും അടുത്തെത്തിയ കളിക്കാരൻ.സതാംപ്ടണിൽ നിന്ന് 2016 ൽ ലിവർപൂളിൽ ചേർന്നതിന് ശേഷം മാനെ മൂന്ന് വർഷത്തെ കരാറിൽ മാനെ കഴിഞ്ഞ മാസം ബയേണിലേക്ക് മാറി.

2017ലും 2018ലും സലാ അവാർഡ് ഉയർത്തി ,അടുത്ത വർഷം മാനെയുടെ വിജയം ലിവർപൂളിൽ നിന്നുള്ള വിജയികളുടെ എണ്ണം നാലായി ഉയർത്തി.2002- ൽ സെനഗൽ താരം എൽ ഹാഡ്ജി ദിയൂഫ് അവാർഡ് നേടിയിരുന്നു.ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ ദക്ഷിണ കൊറിയൻ സൺ ഹ്യൂങ്-മിനുമായി ഗോൾഡൻ ബൂട്ട് അവാർഡ് പങ്കിട്ടുകൊണ്ട് ഈജിപ്ഷ്യൻ താരത്തിന് 2021-2022 സീസൺ മികച്ചതായിരുന്നു.

പ്രൊഫഷണൽ ഫുട്‌ബോളേഴ്‌സ് അസോസിയേഷനും ഫുട്‌ബോൾ റൈറ്റേഴ്‌സ് അസോസിയേഷനും ചേർന്ന് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ ആയി സലായെ തിരഞ്ഞെടുത്തു.ആഫ്രിക്കൻ ഫുട്ബോൾ ഇതിഹാസങ്ങൾ, CAF സാങ്കേതിക സമിതി അംഗങ്ങൾ, ദേശീയ ടീമുകളുടെയും ചില ക്ലബ്ബുകളുടെയും പരിശീലകരും ക്യാപ്റ്റൻമാരും തിരഞ്ഞെടുത്ത മാധ്യമങ്ങളും വിജയികളെ തിരഞ്ഞെടുക്കുന്നു. മാനേ ,സല ,ചെൽസി ഗോൾ കീപ്പർ മെൻഡി എന്നിവരാണ് പട്ടികയിലെ അവസാന മൂന്നു സ്ഥാനക്കാർ.

Rate this post