❝ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺ ഡി ഓർ നേടുന്നത് കണ്ടപ്പോൾ എനിക്കും സ്വന്തമാക്കാം എന്ന് തോന്നി❞
ഈ വർഷത്തെ ബാലൺ ഡി ഓറിനായുള്ള മത്സരം സമീപകാലത്ത് ഏറ്റവും അടുത്ത ഒന്നാണ്.കൊറോണ വൈറസ് പാൻഡെമിക് കാരണം കഴിഞ്ഞ വർഷം ബാലൺ ഡി ഓർ റദ്ദു ചെയ്യേണ്ടി വന്നു, എന്നാൽ ഈ വർഷം നവംബർ 29 ന് നടക്കുന്ന ചടങ്ങിൽ ജേതാവിനെ തെരഞ്ഞെടുക്കും. 2021 ലെ ബാലൺ ഡി ഓർ സംബന്ധിച്ച ചർച്ചകളിൽ ലയണൽ മെസി, റോബർട്ട് ലെവൻഡോവ്സ്കി, ജോർജിനോ എന്നിവർ ആധിപത്യം പുലർത്തുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന മറ്റൊരു താരമാണ് ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസീമ.
റയൽ മാഡ്രിഡിൽ തന്റെ സഹ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായി അവാർഡ് എടുക്കുന്നത് കണ്ടപ്പോൾ, അത് നേടാൻ കഴിയുമെന്ന് താൻ കരുതിയിരുന്നെന്ന് ബെൻസേമ പറഞ്ഞു.2021 ൽ ബെൻസേമ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ഒറ്റക്ക് ചുമലിലേറ്റിയ താരം അവാർഡിന് അർഹനാണെന്ന് പലരും കരുതുന്നുണ്ട്.”ഇത് എപ്പോഴും ഒരു ലക്ഷ്യമായിരുന്നു, എന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു, ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയിച്ചപ്പോൾ, എനിക്കും അതിൽ വിജയിക്കാനാകുമെന്ന് ഞാൻ കരുതി,” ബെൻസിമ ഇഎസ്പിഎന്നിനോട് വിശദീകരിച്ചു.”കഴിഞ്ഞ മൂന്ന് നാല് വർഷമായി ഞാൻ ഇവിടെ ചെയ്ത കാര്യങ്ങൾ കണക്കിലെടുമ്പോൾ ഞാൻ അത്ര അകലെയല്ല എന്ന് തോന്നും ” അദ്ദേഹം കൂട്ടിച്ചേർത്തു.
Karim Benzema 🎙 :
— TCR. (@TeamCRonaldo) October 19, 2021
"When Cristiano won the Ballon d'Or in the past & got it on the pitch at the Bernabéu, I was happy for him, of course. Happy to be in his team and then you have to think: ah yes, I want to win it too." pic.twitter.com/GZmYocle7a
സമീപകാലത്ത് റയൽ മാഡ്രിഡിന് വേണ്ടി ബെൻസിമ ഗംഭീര ഫോമിലാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും മത്സരങ്ങളിൽ ഉടനീളം 147 മത്സരങ്ങളിൽ നിന്ന് 33-കാരൻ 87 ഗോളുകളും 31 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഈ സീസണിൽ റയൽ മാഡ്രിഡിനായി വെറും 16 മത്സരങ്ങളിൽ നിന്ന് അദ്ദേഹം ഇതിനകം 13 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.ഫ്രാൻസ് യുവേഫ നേഷൻസ് ലീഗ് നേടിയപ്പോൾ ബെൻസിമയും ഒരു അവിഭാജ്യ പങ്ക് വഹിച്ചു.
ലയണൽ മെസ്സി ബാഴ്സലോണ വിട്ടുപോയതിനു ശേഷമുള്ള ആദ്യ ക്ലാസിക്കോ ആയിരിക്കും, രണ്ട് കടുത്ത എതിരാളികളായ മെസ്സിയും റൊണാൾഡോയും സ്‌പെയിൻ വിട്ടിട്ടും എന്നിട്ടും മത്സരത്തിന്റെ ഗ്ലാമർ അതേപടി നിലനിൽക്കുന്നുവെന്ന് ബെൻസിമ പറഞ്ഞു.”എന്നെ സംബന്ധിച്ചിടത്തോളം എല്ലാം പഴയതുപോലെ തന്നെ തുടരുന്നു, ഇത് ഇപ്പോഴും ഫുട്ബോളിൽ നിലനിൽക്കുന്ന ഏറ്റവും മികച്ച മത്സരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ആരാണ് പോയത് അല്ലെങ്കിൽ ഭാവിയിൽ ആരൊക്കെ ചേരും എന്നത് പ്രശ്നമല്ല.”ക്രിസ്റ്റ്യാനോക്കും മെസ്സിക്കും മുമ്പ് [സിനദിൻ] സിദാനും റൊണാൾഡീഞ്ഞോയും ഉണ്ടായിരുന്നു. കളിക്കാർ മാറുമെങ്കിലും റയൽ മാഡ്രിഡ് vs ബാഴ്സലോണ എപ്പോഴും റയൽ മാഡ്രിഡ് vs ബാഴ്സലോണ ആയിരിക്കും എന്നും ബെൻസിമ പറഞ്ഞു.
Cristiano x Benzema Real Madrid's greatest attacking duo. pic.twitter.com/ChcYQeO4cG
— Paarth (@paarthblanco) October 18, 2021