ചാമ്പ്യൻസ് ലീഗ് ഗോളുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ ലയണൽ മെസ്സിക്ക് ഇനി സാധിക്കുമോ ? |Ronaldo vs Messi

ഇന്നലെ രാത്രി മ്യൂണിക്കിലെ അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതോടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള പാരീസ് സെന്റ് ജെർമെയ്‌ന്റെ (പിഎസ്ജി) പ്രതീക്ഷകൾ തകർന്നു. ഈ തോൽവി പി‌എസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ശ്രമത്തിന് വിരാമമിട്ടു എന്ന് മാത്രമല്ല, ലയണൽ മെസ്സിക്ക് ഇത് വലിയ പ്രഹരമായി മാറുകയും ചെയ്തു.

ടൂർണമെന്റിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ സ്റ്റാർ പി‌എസ്‌ജി സ്‌ട്രൈക്കറിന് ഇനി 12 ഗോളുകൾ കൂടി വേണം.PSG-യിലെ മെസ്സിയുടെ നിലവിലെ കരാർ ഈ വേനൽക്കാലത്തിന്റെ അവസാനത്തോടെ അവസാനിക്കും, മേജർ ലീഗ് സോക്കർ (MLS) ക്ലബായ ഇന്റർ മിയാമിയിലേക്ക് ഒരു സമ്മർ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അൽ-നാസർ എഫ്‌സിയുമായി റെക്കോർഡ് ബ്രേക്കിംഗ് കരാർ ഒപ്പിട്ടതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂറോപ്പിലെ കളികൾ അവസാനിച്ചിരിക്കുകയാണ്.

പക്ഷേ ചാമ്പ്യൻസ് ലീഗിലെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ സമാനതകളില്ലാത്തതായി തുടരും. നിലവിൽ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ പേരിൽ 140 ഗോളുകൾ ഉള്ളപ്പോൾ മെസ്സി 129 തവണ ഗോൾ കണ്ടെത്തി. അടുത്ത സീസണിൽ MLS-ൽ ചേരാൻ മെസ്സി തീരുമാനിച്ചാൽ, ചാമ്പ്യൻസ് ലീഗിൽ തന്റെ റെക്കോർഡ് നിലനിർത്താൻ റൊണാൾഡോയ്ക്ക് അത് മതിയാകും എന്ന് പറയേണ്ടതില്ലല്ലോ. റൊണാൾഡോ തന്റെ മികച്ച കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, റയൽ മാഡ്രിഡ് എന്നിവയ്ക്കായി കളിക്കുമ്പോൾ ചാമ്പ്യൻസ് ലീഗിൽ സ്കോർ ചെയ്തിട്ടുണ്ട്.

മറുവശത്ത്, യൂറോപ്പിലെ ടോപ് ഫ്ലൈറ്റ് മത്സരത്തിൽ അർജന്റീനക്കാരൻ ബാഴ്സലോണയ്ക്കും പിഎസ്ജിക്കും വേണ്ടി സ്കോർ ചെയ്തിട്ടുണ്ട്.ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെതിരെയുള്ള 2 -0 ത്തിന്റെ തോൽവിയോടെ പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് റൗണ്ട്-16-ൽ പുറത്തുകടക്കേണ്ടിവന്നു. ഈ തോൽവി കഴിഞ്ഞ ഏഴ് സീസണുകളിൽ പിഎസ്ജിയുടെ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ലെ പുറത്തവലാണ് ബവേറിയൻ വമ്പന്മാർക്കായി എറിക് മാക്സിം ചൗപോ-മോട്ടിംഗും സെർജ് ഗ്നാബ്രിയും സ്കോർ ചെയ്തു, 3-0 ന് അഗ്രഗേറ്റ് വിജയം നേടി ക്വാർട്ടർ ഫൈനലിലെത്തി.ബയേൺ മ്യൂണിക്കിനെതിരെ രണ്ട് പാദങ്ങളിലും മെസ്സിയടക്കമുള്ള പിഎസ്ജി സൂപ്പർ താരങ്ങൾക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.

Rate this post