മൂന്ന് പ്രീ-സീസൺ മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിലാണ് കളിച്ചികൊണ്ടിരിക്കുന്നത്.എറിക് ടെൻ ഹാഗിന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്.ആത്മവിശ്വാസം നിറഞ്ഞുകൊണ്ടണ് റെഡ് ഡെവിൾസ് പുതിയ സീസണിലേക്ക് കാലെടുത്ത് വെക്കുന്നത്.
അവർ ഇതിനകം മേസൺ മൗണ്ടിനെയും ആന്ദ്രേ ഒനാനയെയും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഓൾഡ് ട്രാഫോർഡിലേക്ക് കൂടുതൽ പേര് എത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ യുണൈറ്റഡ് ആഴ്‌സണലിനെ 2-0ന് പരാജയപ്പെടുത്തിയിരുന്നു.ഈ പുതിയ സീസണിന് മുന്നോടിയായി ബ്രൂണോ ഫെർണാണ്ടസിനി യുണൈറ്റഡ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഗണ്ണേഴ്‌സിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഔദ്യോഗികമായി ആംബാൻഡ് ധരിച്ചു.
ടെൻ ഹാഗിന്റെ സംവിധാനത്തിൽ മാഗ്വറിന് വളരെ ചെറിയ റോൾ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ എന്നതിനാൽ ഫെർണാണ്ടസ് കഴിഞ്ഞ സീസണിൽ പ്രഖ്യാപിക്കപ്പെടാത്ത ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് ഒരു മികച്ച സ്‌ട്രൈക്കർ ഇല്ല എന്നതായിരുന്നു.മാർക്കസ് റാഷ്‌ഫോർഡ് ഒഴികെ മറ്റാർക്കും മുന്നേറ്റ നിരയിൽ തിളങ്ങാൻ സാധിച്ചില്ല. ഈയൊരു പശ്ചാത്തലത്തിൽ ക്ലബ്ബിന് ഒരു സ്‌ട്രൈക്കറെ വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്.
“വൗട്ട് വെഘോർസ്റ്റ് പോയതോടെ ഞങ്ങൾക്ക് ഒരു സ്‌ട്രൈക്കറെ നഷ്ടമായിരിക്കുന്നു. ആന്റണി ഇപ്പോഴും ഫിറ്റല്ല, അതിനാൽ സ്‌ട്രൈക്കർ സ്ഥാനത്തേക്ക് ഞങ്ങൾക്ക് ഒരു കളിക്കാരൻ മാത്രമേയുള്ളൂ.ക്ലബ്ബിന് അത് നന്നായി അറിയാം, ആ സ്ഥാനത്ത് ഞങ്ങൾക്ക് കൂടുതൽ ആളുകളെ ആവശ്യമുണ്ട് . അത് മാനേജർക്ക് കൂടുതൽ നന്നായി അറിയാം” ബ്രൂണോ പറഞ്ഞു. “കഴിഞ്ഞ സീസണിൽ ഞാൻ ചെയ്തതും എന്നോടൊപ്പം പ്രവർത്തിച്ച രീതിയും കൊണ്ടാണ് മാനേജർ എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്” അദ്ദേഹം കൂട്ടിച്ചേർത്തു.
🚨Chelsea are interested in PSG star Kylian Mbappé!
— Khel Now World Football (@KhelNowWF) July 22, 2023
The Blues are studying the feasibility of the transfer alongside one more Premier League club.
(Source: @fabrice_hawkins) #mbappe #chelsea #premierleague #football pic.twitter.com/0vU2iFBmog
ഹാരി കെയ്ൻ അടക്കം നിരവധി സ്‌ട്രൈക്കര്മാരെ മാഞ്ചസ്റ്റർ യൂണൈറ്റഡുമായി ബന്ധപ്പെടുത്തി വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ അറ്റലാന്റയുടെ ഡാനിഷ് യുവ താരം റാസ്മസ് ഹോജ്‌ലൻഡ് പോൾ പൊസിഷനിൽ മുന്നിൽ നിൽക്കുന്നത്. യുവ താരത്തിനെ സ്വന്തമാക്കാൻ യുണൈറ്റഡ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.