‘ഇന്ത്യൻ ടീമിന്റെ മൂന്നു തൂണുകൾ’ : യുവ താരങ്ങളെ പ്രശംസിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി| Indian Football
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.നവംബർ 16 ന് കുവൈത്തിനെതിരായ ബ്ലൂ ടൈഗേഴ്‌സ് അവരുടെ കാമ്പെയ്‌ൻ ആരംഭിക്കും. രണ്ടാം മത്സരത്തിൽ നവംബർ 21 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഖത്തറിനെ നേരിടും. കരുത്തരായ ഖത്തറിനെതിരെ കടുത്ത പരീക്ഷണമാണ് ഇന്ത്യയെ അവരെ കാത്തിരിക്കുന്നത്.
ഇന്ത്യ vs കുവൈറ്റ് മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റൻ സുനിൽ ഛേത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.മത്സരങ്ങൾക്കായി 28 അംഗ സാധ്യതാ ടീമിനെ സ്റ്റിമാക് ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പരിശീലനത്തിനായി ദുബായിലാണ് ടീമുളളത്.ടീം ഇപ്പോഴും സന്തുലിതമാണെങ്കിലും അൻവർ അലിയും ജീക്‌സൺ സിങ്ങും ഇല്ല.ഈ വർഷം തോൽക്കാതെ 11 മത്സരങ്ങൾ പിന്നിട്ട ഇന്ത്യ പൊടുന്നനെ തോൽവിയിലേക്ക് പ്രവേശിച്ചു. ലെബനനെതിരെയും ഇറാഖിനെതിരെയും അവർ കിംഗ്സ് കപ്പ് മത്സരങ്ങളിൽ പരാജയപ്പെട്ടു.ഒടുവിൽ മെർദേക്ക കപ്പിൽ മലേഷ്യ 4-2ന് ഇന്ത്യയെ പരാജയപ്പെടുത്തി.
വരാനിരിക്കുന്ന മാസത്തിൽ ബ്ലൂ ടൈഗേഴ്സിന് ബുദ്ധിമുട്ടുള്ള എതിരാളികളെ നേരിടേണ്ടിവരുമെന്നതിനാൽ, സ്റ്റിമാക് തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തുമോ എന്നത് കണ്ടറിയണം. എന്നാൽ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ടീമിൽ അഗാധമായ വിശ്വാസമുണ്ടായിരുന്നു, പ്രത്യേകിച്ച് യുവതാരങ്ങളിൽ.”ലാലിയൻസുവാല ചാങ്‌തെ, മഹേഷ് നവോറെം സിംഗ് ,സഹൽ അബ്ദുൾ സമദ് എന്നിവർ ഗോൾ അസിസ്റ്റുകളിൽ അവർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് .ഇഗോറിന്റെ സംവിധാനത്തിന് കീഴിൽ ഞങ്ങൾ രണ്ട് സ്‌ട്രൈക്കർമാരുമായി കളിക്കില്ല. എന്നാൽ ഈ മൂന്ന് താരങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സഹായിക്കുന്നതിലും ചില പ്രധാന ഗോളുകൾ നേടുന്നതിലും മികച്ച പ്രകടനം കാഴ്ചവച്ചു, ഈ മൂന്നു താരങ്ങളാണ് ഞങ്ങളുടെ നേടും തൂണുകൾ”സുനിൽ ഛേത്രി എഐഎഫ്‌എഫിനോട് പറഞ്ഞു.
Sunil Chhetri on Sahal Abdul Samad? 🗣️ : "I think a lot of people probably do not understand how much he has changed in the last eight months, from a guy who was struggling for not having a great domestic season to now, when you watch him play for Mohun Bagan in ISL, he stands… pic.twitter.com/tTGdMZTzIJ
— 90ndstoppage (@90ndstoppage) November 13, 2023
Sunil Chhetri on Lallianzuala Chhangte? 🗣️ : "Chhangte is consistent, honest, and full of hard work. He's our benchmark here in the NT. He, along with players like Sandesh, are the torchbearers of consistency and genuine hard work. The way he operates, I think he's the most… pic.twitter.com/r8ONBVxBBb
— 90ndstoppage (@90ndstoppage) November 13, 2023
മലയാളി താരം സഹലിനെക്കുറിച്ചും ഛേത്രി സംസാരിച്ചു.“കഴിഞ്ഞ എട്ടു മാസത്തിനിടയിൽ സഹൽ വളരെയധികം മാറിയിട്ടുണ്ടെന്ന കാര്യം ഒരുപാടാളുകൾക്ക് മനസിലായിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ആഭ്യന്തരഫുട്ബോളിൽ തിളങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഒരു താരത്തിൽ നിന്നും, ഇപ്പോൾ ഐഎസ്എല്ലിൽ മോഹൻ ബഗാനിൽ സഹൽ കളിക്കുന്നത് ലീഗിലെ വിദേശതാരങ്ങൾക്കൊപ്പം കിടപിടിക്കുന്ന മികവോടെയാണ്. താരം ഇതുപോലെ തന്നെ മികച്ച പ്രകടനം തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.പരിശീലന വേളയിൽ പോലും, അവൻ വളരെ ആത്മവിശ്വാസത്തോടെയും വ്യത്യസ്തനായ വ്യക്തിയായിട്ടാണ് കാണപ്പെടുന്നത്. അവൻ തന്റെ തോളിൽ തലവെച്ച് പ്രകടനം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഛേത്രി പറഞ്ഞു.
Sunil Chhetri on Naorem Mahesh Singh? 🗣️ : "Mahesh is gifted. Of course, he works hard, but he sees the game in a different manner. He is one of those players who are gifted in terms of touch, passing and understanding of the game. I don't want to add pressure on anyone. It's… pic.twitter.com/EWD4eJljfy
— 90ndstoppage (@90ndstoppage) November 13, 2023