ബ്രസീലിന് ഇനി സുവർണ്ണ നാളുകൾ, ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരു വകയുണ്ട് |Brazil

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോറ്റു പുറത്തായത്. ആ മത്സരത്തിൽ തോറ്റെങ്കിലും ആരാധകർക്ക് ബ്രസീലിന്റെ മനോഹരമായ കളിയുടെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നില്ല. പൊരുതിയിട്ട് തന്നെയാണ് ബ്രസീലന്ന് കീഴടങ്ങിയത്.

എന്നാൽ ഇപ്പോഴുള്ള സ്ഥിതി അങ്ങനെയല്ല. ലോകകപ്പിനു ശേഷം പരിശീലകൻ ടിറ്റെ പടിയിറങ്ങിയതോടെ കാനറികളുടെ കളിയുടെ മനോഹാരിതയും നഷ്ടപ്പെട്ടു. ലോകകപ്പിനു ശേഷം കളിച്ച 8 മത്സരങ്ങളിൽ ബ്രസീലിന് വെറും മൂന്ന് വിജയങ്ങൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. നാലു മത്സരങ്ങളാണ് ബ്രസീൽ പിന്നീട് തോറ്റത്,ഒരു മത്സരം സമനിലയുമായി.

ബ്രസീൽ ടീമിന് ഇതുപോലൊരു പ്രതിസന്ധി ഈ അടുത്തകാലത്തെങ്ങുമുണ്ടായിട്ടില്ല. എന്നാൽ അതിന് പരിഹാരം ബ്രസീൽ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ റയൽ മാഡ്രിഡിന്റെ കാർലോ ആൻസിലോട്ടിയെ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ എത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡ് അദ്ദേഹത്തിന്റെ കരാർ രണ്ടു വർഷത്തേക്ക് പുതുക്കാൻ ശ്രമിക്കുകയാണെന്ന് അഭ്യൂഹമുണ്ട്.

എന്നാൽ റയൽ മാഡ്രിഡ് കരാർ പുതുക്കുമെന്ന അഭ്യൂഹങ്ങളിൽ ആശങ്ക വേണ്ട എന്നാണ് ബ്രസീലിൽ നിന്നുള്ള റിപ്പോർട്ടുകൾ. ‘അടുത്തവർഷം മുതൽ ബ്രസീൽ ടീമിന്റെ പരിശീലകൻ ആവാൻ അദ്ദേഹം കരാർ ചെയ്തിട്ടുണ്ട്.ഈ സീസൺ അവസാനിക്കുന്നതോടെ കോപ്പ അമേരിക്കക്ക് മുൻപായി ബ്രസീലിനെ പരിശീലിപ്പിക്കാൻ ആൻസിലോട്ടിയുണ്ടാവും’. ബ്രസീൽ മാധ്യമങ്ങൾ ആശങ്ക കൂടാതെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അദ്ദേഹത്തെയെത്തിക്കാൻ കഴിഞ്ഞാൽ ബ്രസീലിന്റെ ടീമിൽ വൻ മാറ്റങ്ങളുണ്ടാവുമെന്ന കാര്യത്തിൽ തർക്കമില്ല.

ലക്ഷ്യം കോപ്പ അമേരിക്ക മാത്രമല്ല, അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന 2026 ലോകകപ്പും ബ്രസീലിന്റെ റഡാറിലുണ്ട്. ആൻസിലോട്ടിയുടെ വരവോടുകൂടി എതിരാളികൾ കാനറികളെ ഇനി ഭയക്കേണ്ടി വരും. പുതിയ പരിശീലകൻ എത്തുന്നതോടെ നിലവിലെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് സ്ഥാനമൊഴിയും.