ബ്രസീലിനെ പഴയ പ്രതാപത്തിലെത്തിക്കാൻ കാർലോ ആഞ്ചലോട്ടിയെത്തുന്നു |Brazil

ഖത്തർ ലോകകപ്പിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീലിന് ക്വാർട്ടർ ഫൈനൽ വരെ മാത്രമാണ് എതാൻ സാധിച്ചിരുന്നത്. ടീമിന്റെ മോശം പ്രകടനത്തിന് ശേഷം പരിശീലകൻ ടിറ്റെ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.പകരക്കാരനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ.

ലൂയിസ് എൻറിക്കെ,മൊറിഞ്ഞോ,പെപ് ഗാർഡിയോള,ജോർഹെ ജീസസ് തുടങ്ങി നിരവധി പ്രമുഖ പരിശീലകരുടെ പേര് ഉയർന്നു വന്നെങ്കിലും ആരുടേയും പേര് ഉറപ്പിക്കാൻ ബ്രസീൽ ഫെഡറേഷനായില്ല.എന്നാൽ തുടക്കം മുതലേ ഏറ്റവും കൂടുതൽ കേട്ടിരുന്നത് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ പേരായിരുന്നു.അദ്ദേഹത്തിന് വേണ്ടി ബ്രസീൽ തുടക്കം തൊട്ട് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.പക്ഷേ ഇപ്പോൾ ആ ശ്രമം ഫലം കണ്ടിരിക്കുകയാണ്.

ESPN ബ്രസീലിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് ആൻസലോട്ടി CBF-നോട് എസ് എന്ന് പറഞ്ഞിരിക്കുകയാണ്.സീസണിന്റെ അവസാനത്തിൽ ഇറ്റാലിയൻ മാനേജർ സെലെക്കാവോയുടെ പരിശീലകനായി ചുമതലയേൽക്കും. മുൻ ഇറ്റാലിയൻ താരത്തിന് ബ്രസീൽ താരങ്ങളായ എഡർ മിലിറ്റോ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് എന്നിവരുമായി നല്ല ബന്ധമുണ്ട്. കൂടാതെ ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകനാകും ആൻസെലോട്ടി.

2023 മുതൽ 2026 വരെയുള്ള ഒരു കരാറിലായിരിക്കും ഈ പരിശീലകൻ സൈൻ ചെയ്യുക.1995-ൽ തന്റെ മാനേജീരിയൽ ജീവിതം ആരംഭിച്ചെങ്കിലും ആൻസലോട്ടി ഇതുവരെ ഒരു ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തിട്ടില്ല.റയലുമായുള്ള തന്റെ രണ്ട് സ്പെല്ലുകളിൽ, ആൻസലോട്ടി ഒമ്പത് കിരീടങ്ങൾ നേടിയിട്ടുണ്ട് ക്ലബ് ലോകകപ്പ് ഫൈനലിൽ തന്റെ ടീം പങ്കെടുക്കുമ്പോൾ ശനിയാഴ്ച അത് 10 ആക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

4/5 - (1 vote)