ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തിയാൽ?പ്രതികരണവുമായി റയൽ പരിശീലകൻ ആഞ്ചലോട്ടി.

ലയണൽ മെസ്സിയുടെ ഫ്യൂച്ചറിനെ പറ്റിയാണ് ഇപ്പോൾ ഫുട്ബോൾ ലോകമെമ്പാടും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്.അടുത്ത സീസണിൽ മെസ്സി ഏത് ക്ലബ്ബിന്റെ ജേഴ്സിയായിരിക്കും അണിയുക എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.നിലവിലെ എല്ലാ സാധ്യതകളും വിരൽ ചൂണ്ടുന്നത് ലയണൽ മെസ്സി തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ തിരികെ എത്തുന്നതിനാണ്.

ലയണൽ മെസ്സി സ്പാനിഷ് ലീഗിലേക്ക് തന്നെ തിരികെ വരുന്നതിനെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നുണ്ട്.ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാലിഗയിലേക്ക് തിരികെ വരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഇതേക്കുറിച്ച് അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്.ബാഴ്സയിൽ ഉള്ള എല്ലാവരും മെസ്സി തിരികെ എത്താനാണ് ഇപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

എൽ ക്ലാസ്സിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലയണൽ മെസ്സിയാണ്.ആ ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ?അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ള ചോദ്യം റയൽ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടിയോട് ചോദിക്കപ്പെട്ടിരുന്നു.ഒരു താരം എന്ന നിലയിൽ മെസ്സിയെ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് തന്റെ ഇഷ്യൂ അല്ല എന്നുമാണ് റയലിന്റെ ഈ ഇതിഹാസ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

‘ലയണൽ മെസ്സി ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തുവേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.എഫ്സി ബാഴ്സലോണക്കും അങ്ങനെ തന്നെയാണ്.ഇതൊന്നും എന്റെ ഇഷ്യൂ അല്ല.മെസ്സിയുടെ തിരിച്ചുവരവിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നുമില്ല.ഒരു താരം എന്ന നിലയിൽ ഞാൻ ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്നുണ്ട്.പക്ഷേ ഇതൊക്കെ ലയണൽ മെസ്സിയെയും ബാഴ്സയെയും സംബന്ധിച്ച കാര്യങ്ങൾ മാത്രമാണ് ‘ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

നിലവിൽ ലയണൽ മെസ്സി ബാഴ്സലോണ സിറ്റിയിൽ ഉണ്ട്.അതിന് തെളിവായി കൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തേക്ക് വന്നിട്ടുണ്ട്.ഇത്തവണത്തെത് മെസ്സിയുടെ ഒരു സാധാരണ ഗതിയിലുള്ള ഒരു സന്ദർശനമല്ല എന്നായിരുന്നു ജെറാർഡ് റൊമേറോ പറഞ്ഞിരുന്നത്.

2.5/5 - (8 votes)