മെസ്സി കളിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ലെവലിൽ : പ്രശംസയുമായി റയൽ മാഡ്രിഡ് പരിശീലകൻ |Qatar 2022

പ്രായം 35 പിന്നിട്ടിട്ടും തന്റെ പ്രതിഭക്ക് ഒരു പ്രശ്നവും പറ്റിയിട്ടില്ല എന്നുള്ളത് ദിവസം കൂടുന്തോറും ലയണൽ മെസ്സി തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. മിന്നുന്ന പ്രകടനമാണ് മെസ്സി ഇപ്പോൾ ഈ വേൾഡ് കപ്പിലും പുറത്തെടുക്കുന്നത്. 3 ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടിക്കഴിഞ്ഞു. കഴിഞ്ഞ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ അത്യുജ്ജല പ്രകടനമായിരുന്നു മെസ്സി പുറത്തെടുത്തിരുന്നത്.

ഒരോ മത്സരം കൂടുന്തോറും മികവ് വർദ്ധിച്ചു വരുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക.ഈ വേൾഡ് കപ്പിൽ പലപ്പോഴും അർജന്റീനക്ക് രക്ഷകനായതും മെസ്സി തന്നെയാണ്. ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ നെതർലാൻഡ്സാണ്. ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ മറ്റൊരു ജീവൻ മരണ പോരാട്ടം ഒരിക്കൽ കൂടി അർജന്റീന നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ മത്സരത്തിലെ മാസ്മരിക പ്രകടനത്തിനുശേഷം മെസ്സിയെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി വന്നിട്ടുണ്ട്. ലയണൽ മെസ്സി ഇപ്പോൾ കളിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ലെവലിലാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുകയായിരുന്നു അദ്ദേഹം.

‘ അർജന്റീനയും ഹോളണ്ടും തമ്മിലുള്ള മത്സരം വളരെ ആവേശഭരിതമായ ഒരു മത്സരമായിരിക്കും. തുടക്കത്തിൽ ഏറ്റ തിരിച്ചടിയിൽ നിന്നും അർജന്റീന കരകയറിയിട്ടുണ്ട്. ലയണൽ മെസ്സിയാവട്ടെ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന ലെവലിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല യുവതാരങ്ങളായ ജൂലിയൻ ആൽവരസും എൻസോ ഫെർണാണ്ടസും ടീമിനെ വലിയ രൂപത്തിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നു ‘ ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വരുന്ന വെള്ളിയാഴ്ചയാണ് അർജന്റീനയും ഹോളണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം നടക്കുക. അർജന്റീന എതിരാളികൾക്ക് അനുസരിച്ച് കളിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സി വീണ്ടും ഫോമിലേക്ക് ഉയർന്നു കഴിഞ്ഞാൽ അർജന്റീനക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായിരിക്കും.

Rate this post