‘ബ്രസീൽ കാത്തിരിക്കണം, റയൽ മാഡ്രിഡിനാണ് മുൻഗണന’ : കാർലോ ആഞ്ചലോട്ടി

2024 മുതൽ ബ്രസീലിന്റെ ദേശീയ ടീം പരിശീലകനാകാൻ കാർലോ ആൻസലോട്ടി തെയ്യാറാണെന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം ഗ്ലോബോ പുറത്ത് വിട്ടിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു ഇത്.ഖത്തറിൽ നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തോറ്റതിന് ശേഷം ബ്രസീലിയൻ പരിശീലകനെന്ന നിലയിൽ തന്റെ കരിയർ അവസാനിപ്പിച്ച ടിറ്റെ വിടപറഞ്ഞതിന് തൊട്ടുപിന്നാലെ ആൻസലോട്ടിയുടെ നിയമനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു.

എന്നാൽ ഇതിലൊന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇറ്റാലിയൻ പരിശീലകനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്.അൻസെലോട്ടി സിബിഎഫ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും ഈ സീസണിൽ റയൽ മാഡ്രിഡുമായുള്ള തന്റെ നിലവിലെ കരാർ തനിക്ക് വളരെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് സ്ഥാനങ്ങൾക്കിടയിൽ അദ്ദേഹത്തിന് തന്റെ ശ്രദ്ധ വിഭജിക്കാൻ കഴിയില്ല എന്നും പറഞ്ഞു.വിഷയം കൂടുതൽ ചർച്ച ചെയ്യുന്നതിനായി ജനുവരിയിൽ ആൻസലോട്ടി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ലോസ് ബ്ലാങ്കോസുമായുള്ള കരാർ 2024 ജൂണിൽ അവസാനിക്കുമ്പോൾ അദ്ദേഹം തീരുമാനമെടുക്കും.സ്പാനിഷ് ഭീമൻമാരുമായുള്ള തന്റെ അവസാന സീസണിനെ മുൻ‌ഗണനയായി ആൻസലോട്ടി കണക്കാക്കുന്നു.കൂടാതെ സീസണിലുടനീളം തന്റെ അചഞ്ചലമായ സമർപ്പണം ക്ലബ് പ്രസിഡന്റിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സിനദീൻ സിദാന്റെ കാലത്ത് മുമ്പ് നേടിയ 11 കിരീടങ്ങളെ മറികടക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത് (നിലവിൽ അദ്ദേഹത്തിന് 10 ഉണ്ട്).

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ്, റോഡ്രിഗോ, മിലിറ്റാവോ എന്നിവരിൽ നിന്നും ആൻസെലോട്ടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആൻസെലോട്ടിയുടെ കാര്യത്തിൽ ഓട് തീരുമാനം ആറിയണമെങ്കിൽ 2024 ജനുവരി വരെ കാത്തിരിക്കേണ്ടി വരും.

Rate this post