ലിസാൻഡ്രോ മാർട്ടിനെസിന്റെ കാര്യത്തിൽ തനിക്ക് പിഴവ് സംഭവിച്ചുവെന്ന് ഇതിഹാസതാരം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അയാക്സിൽ നിന്നും അർജന്റീന സൂപ്പർതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.എന്നാൽ അദ്ദേഹത്തിന്റെ വരവ് തന്നെ വിമർശനങ്ങളിലേക്കായിരുന്നു. താരതമ്യേന ഉയരം കുറവായതുകൊണ്ട് അത് ചൂണ്ടി കാണിച്ചുകൊണ്ടായിരുന്നു വിമർശനങ്ങൾ വന്നിരുന്നത്.ഉയരക്കുറവുള്ള ലിസാൻഡ്രോക്ക് പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയില്ല എന്നായിരുന്നു വിമർശനം.

അതിൽ മുമ്പിൽ നിന്നിരുന്നത് ലിവർപൂൾ ഇതിഹാസമായ ജാമി കാരഗറായിരുന്നു. പ്രീമിയർ ലീഗിൽ സെന്റർ ബാക്ക് ആയിക്കൊണ്ട് കളിക്കാൻ ലിസാൻഡ്രോക്ക് സാധിക്കില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു എന്നായിരുന്നു തുടക്കത്തിൽ കാരഗർ പറഞ്ഞിരുന്നത്.എന്നാൽ മാസങ്ങൾക്ക് ശേഷം അദ്ദേഹം ഇപ്പോൾ തന്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്.

തനിക്ക് തെറ്റുപറ്റി എന്നുള്ളത് കാരഗർ തുറന്ന് സമ്മതിച്ചു കഴിഞ്ഞു.ലിസാൻഡ്രോ മാർട്ടിനസ് ബ്രില്യന്റ് ആയ ഒരു താരമാണെന്ന് കാരഗർ ഇപ്പോൾ പരസ്യമായി പറഞ്ഞു കഴിഞ്ഞു.അവൻ പ്രീമിയർ ലീഗിനെ നേരിട്ട രീതി എന്നെ വളരെയധികം അത്ഭുതപ്പെടുത്തുന്നുവെന്നും കാരഗർ സമ്മതിച്ചു.എല്ലാ പ്രമുഖ മാധ്യമങ്ങളും ഇദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ലിസാൻഡ്രോ മാർട്ടിനസിന്റെ കാര്യത്തിൽ എനിക്ക് പിഴവ് പറ്റിപ്പോയി.അദ്ദേഹം വളരെ ബ്രില്യന്റ് ആയ ഒരു താരമാണ്.പൊതുവേ ഉയരം കുറഞ്ഞ ഒരു താരമായിട്ടും അദ്ദേഹം ഒരു സെന്റർ ബാക്ക് ആയി കൊണ്ട് മികച്ച പ്രകടനം നടത്തുന്നു. അതിനർത്ഥം അദ്ദേഹം ഒരു സ്പെഷ്യൽ താരമാണ് എന്നതാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴത്തെ സ്പിരിറ്റിന്റെ വലിയൊരു ഭാഗമാണ് അദ്ദേഹം.തീർച്ചയായും മികച്ച താരമാണ് ലിസാൻഡ്രോ.പ്രീമിയർ ലീഗിനെ അദ്ദേഹം നേരിട്ട രീതി എന്നെ തീർത്തും അത്ഭുതപ്പെടുത്തുന്നു ‘കാരഗർ പറഞ്ഞു.

കഴിഞ്ഞ വേൾഡ് കപ്പിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.പ്രത്യേകിച്ച് താരത്തിന്റെ പാഷനും കമ്മിറ്റ്മെന്റുമാണ് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നത്.യുണൈറ്റഡിന്റെ ഇപ്പോഴത്തെ മികവിൽ ചെറുതല്ലാത്ത പങ്ക് ലിസാൻഡ്രോയുടേതാണ്.

5/5 - (1 vote)