മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരക്ക് കരുത്തു പകരം ഇനി കാസെമിറോ കൂടിയുണ്ടാവും |Casemiro

കാസെമിറോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പന്ത് തട്ടും. ബ്രസീലിയൻ സൂപ്പർ മിഡ്‌ഫീൽഡറെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടുവെച്ച ഓഫർ റയൽ മാഡ്രിഡ് സ്വീകരിച്ചു.70 മില്യൺ യൂറോയ്ക്കാണ് കാസെമിറോ സാന്റിയാഗോ ബെർണബൂവിൽ നിന്ന് ഓൾഡ് ട്രാഫോഡിലേക്ക് ചേക്കേറുന്നത്.

നാല് വർഷത്തേക്കായിരിക്കും കരാർ. വേണമെങ്കിൽ ഒരു സീസൺ കൂടി നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ടാകും. മെഡിക്കൽ പരിശോധനകൾക്കായി ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. കരാറിൽ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ബാക്കിയുണ്ട്.ഡച്ച് താരം ഫ്രാങ്കീ ഡിജോങ്ങിനെ ബാഴ്സയിൽ നിന്ന് എത്തിക്കാൻ ആയി കിണഞ്ഞ് പരിശ്രമിച്ചു എങ്കിലും നടക്കാതിരുന്നതിനാലാണ് യുണൈറ്റഡ് കാസിമീരോയെ സ്വന്തമാക്കുന്നത് .

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാസെമിറോ എത്തുന്നതോടെ യുണൈറ്റഡിന്റെ മധ്യനിരയ്ക്ക് പുതുജീവൻ ലഭിക്കും. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പ്രതീക്ഷയാണ് കാസെമിറോയുടെ വരവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും കാസെമിറോയുടെ സൈനിംഗിൽ വളരെ ആവേശത്തിലാണ്. മധ്യനിരയിൽ മക്‌ടോമിനേയും ഫ്രെഡും കാസെമിറോ ചേരുന്നതോടെ മധ്യനിരയിലെ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ഏറെക്കുറെ അവസാനിക്കും.യുണൈറ്റഡിന്റെ നിരവധി സീസണുകൾ ആയുള്ള പോരായ്മയായിരുന്നു മധ്യനിരയിലെ ഒരു മികവുറ്റ താരം.

2013 ലാണ് റയൽ മാഡ്രിഡ്‌ താരത്തിനെ ടീമിലെത്തിക്കുന്നത്.30കാരനായ കസമെറോമാഡ്രിഡിനായി 336 മത്സരങ്ങൾ, 31 ഗോൾ 29 അസ്സിസ്റ്റ്‌ എന്നിവ നേടിയിട്ടുണ്ട്.18 കിരീടങ്ങൾ താരം റയലിനൊപ്പം നേടിയിട്ടുണ്ട് (3 ലാലിഗ,5 ചാമ്പ്യൻസ് ലീഗ്,3 സൂപ്പർ കപ്പ്‌,3 ക്ലബ് വേൾഡ് കപ്പ്‌ ) എന്നിവ നേടിയിട്ടുണ്ട്.

Rate this post