ഈ മിഡ്ഫീൽഡ് ത്രയം ആദ്യ ഇലവനിൽ എത്തിയ ഒരു മത്സരത്തിൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ പരാജയപ്പെട്ടിട്ടില്ല |Manchester United

മാർസെൽ സാബിറ്റ്‌സറിന് ഗ്രോയ്‌നിന് പരിക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നപ്പോൾ മിഡ്ഫീൽഡിൽ ബ്രൂണോ ഫെര്ണാണ്ടസിന് കൂട്ടായി ക്രിസ്റ്റ്യൻ എറിക്‌സനെയാണ് പരിശീലകൻ എറിക് ടെൻ ഹാഗ് ഇറക്കിയത്. സബിറ്റ്‌സർ ആദ്യം സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും സന്നാഹത്തിനിടെ പരിക്കേറ്റതിനാൽ കളിക്കാനായില്ല.

കിക്കോഫിന് 15 മിനിറ്റ് മാത്രം ശേഷിക്കെയാണ് എറിക്സണ് യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചത്.ക്രിസ്റ്റ്യൻ എറിക്‌സണും ബ്രൂണോ ഫെർണാണ്ടസും മിഡ്ഫീൽഡിൽ മികവ് പുലർത്തുകയും മാനേജർ എറിക് ടെൻ ഹാഗിൽ നിന്ന് പ്രശംസ നേടുകയും ചെയ്തു.കാസെമിറോ, എറിക്‌സൻ, ഫെർണാണ്ടസ് എന്നിവരുടെ മധ്യനിര കൂട്ടുകെട്ട് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ യുണൈറ്റഡ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.ഡിയോഗോ ഡലോട്ടിന്റെയും ആന്റണിയുടെയും ഗോളുകളുടെ പിൻബലത്തിൽ റെഡ് ഡെവിൾസിന് പ്രീമിയർ ലീഗിൽ മൂന്നു പോയിന്റും ഉറപ്പാക്കാനും മൂന്നാം സ്ഥാനത്തേക്ക് കയറാനും കഴിഞ്ഞു.

എറിക്‌സൻ രംഗപ്രവേശം ചെയ്‌തതിനുശേഷം ഫെർണാണ്ടസിന് തന്റെ ഇഷ്ടപ്പെട്ട തിരികെ ലഭിക്കുകയും ചെയ്തു.ഫെർണാണ്ടസും എറിക്സണും കാസെമിറോയുമെല്ലാം ഒരുമിച്ച യുണൈറ്റഡ് ജേഴ്സിയിൽ ഇറങ്ങിയപ്പോൾ അവർ ഇതുവരെ തോറ്റിരുന്നില്ല. യുണൈറ്റഡ് രണ്ട് തവണ സമനിലയും 15 വിജയവും നേടി. എന്നാൽ എറിക്‌സൺ പരിക്കേറ്റ് പുറത്ത് പോയതിനു ശേഷം യുണൈറ്റഡ് മിഡ്ഫീൽഡിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ജനുവരിയിൽ എത്തിയ സാബിറ്റ്‌സർ മികവ് പുലർത്തിയെങ്കിലും മിഡ്ഫീൽഡിൽ പഴയ താളം ഇല്ലായിരുന്നു.

17 ഗെയിമുകൾക്ക് ശേഷമാണ് ബ്രൂണോ -കാസി – എറിക്‌സൺ മിഡ്ഫീൽഡ് ത്രയത്തെ ടെൻ ഹാഗ് പരീക്ഷിക്കുന്നത്.പക്ഷേ കാസെമിറോ, ക്രിസ്റ്റെയിൻ എറിക്‌സൺ, ബ്രൂണോ ഫെർണാണ്ടസ് ത്രയങ്ങൾ ഒരുമിച്ച് കളിക്കുന്നത് തുടരുമെന്ന് ഉറപ്പില്ല. ഇവർ മൂന്നു പേരും അണിനിരക്കുമ്പോൾ മുന്നേറ്റ നിരക്ക് നിരന്തരം അവസരങ്ങൾ ലഭിക്കുകയും മധ്യനിരക്ക് നല്ല കെട്ടുറപ്പ് ലഭിക്കുകയും ചെയ്യുന്നുണ്ട്.മിഡ്ഫീൽഡ് ത്രയം കാരണം അവർക്ക് പൊസഷൻ വീണ്ടെടുക്കാൻ കഴിഞ്ഞു. യൂറോപ്പ ലീഗിൽ സെവിയ്യക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

Rate this post