മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേർവഴിക്ക് നയിക്കുന്ന കാസെമിറോ |Casemiro |Manchester United

മുൻ വർഷങ്ങളിൽ ലൂക്കാ മോഡ്രിച്ചിനെയും ടോണി ക്രൂസിനെയും ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും അത് വിജയത്തിലെത്തിയിരുന്നില്ല. എന്നാൽ മൂന്നാമത്തെ ശ്രമത്തിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡ് ട്രയോയിലെ മൂന്നാമനായ കാസെമിറോയെ സൈൻ ചെയ്യുകയും ചെയ്തു.

ചൊവ്വാഴ്ച ബോൺമൗത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. വിജയത്തോടെ ടോപ് ഫോറിൽ സ്ഥാനമുറപ്പിക്കാൻ യുണൈറ്റഡിന് സാധിക്കുകയും ചെയ്തു. യുണൈറ്റഡിന്റെ വിജയത്തിൽ നിറഞ്ഞു കളിച്ച താരം കൂടിയായിരുന്നു ബ്രസീലിയൻ.ആക്രമണത്തിലും പ്രതിരോധത്തിലും ബ്രസീലിയൻ നിറഞ്ഞു കളിക്കുകയായിരുന്നു.യുണൈറ്റഡ് ഡിഫൻസിന്റെ ഹൃദയഭാഗത്ത് വിക്ടർ ലിൻഡലോഫിനെയും ഹാരി മഗ്വെയറെയും സംരക്ഷിച്ചുകൊണ്ട് ആക്രമണത്തിൽ ചേരാനുള്ള ശക്തിയും ഊർജവും അദ്ദേഹത്തിനുണ്ടായിരുന്നു.

ബ്രസീലിയൻ താരത്തിന് എല്ലാം ചെയ്യാൻ കഴിയും. പ്രെസ്സ് ചെയ്ത് പൊസഷൻ തിരികെ നേടി, 23-ാം മിനിറ്റിൽ അദ്ദേഹം ഓൾഡ് ട്രാഫോഡിൽ സ്കോറിംഗ് ആരംഭിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിൽ ഓൾഡ് ട്രാഫോർഡിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. എറിക് ടെൻ ഹാഗ് ഒരു പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കെട്ടിപ്പടുക്കുന്ന തൂണുകളിൽ ഒന്നായി 30-കാരൻ മാറിയിരിക്കുകയാണ്.യുണൈറ്റഡ് ആദ്യം സ്കോർ ചെയ്തപ്പോഴെല്ലാം അവർ വിജയിച്ചു. യുണൈറ്റഡ് ലീഡ് നേടിയപ്പോൾ ഒരു ടീമിനും കളി വിജയിക്കാൻ സാധിച്ചിട്ടില്ല. കാസെമിറോ മിൽ ഒരു വിജയ മാനസികാവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്തു.

മുന്നേറ്റനിര താരങ്ങൾക്ക് കൂടുത്താം സ്വന്തന്ത്രത്തോടെ കളിയ്ക്കാൻ ബ്രസീലിയൻ അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്.തന്റെ ടീമിന് ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആവശ്യമാണെന്ന് എറിക് ടെൻ ഹാഗിന് അറിയാമായിരുന്നു. അത്കൊണ്ട് തന്നെയാണ് വലിയ വിലകൊടുത്ത് ബ്രസീലിയനെ ഓൾഡ് ട്രാഫൊഡിലേക്ക് എത്തിച്ചതും.ഇപ്പോൾ റെഡ് ഡെവിൾസിലെ ഏറ്റവും മികച്ച താരം തന്നെയാണ് 30 കാരൻ എന്നത് സംശയമില്ലാതെ പറയാൻ സാധിക്കും.സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ ഭൂരിഭാഗവും മാഞ്ചസ്റ്റർ യുണൈറ്റഡ് ചെലവഴിച്ചത് ബാഴ്‌സലോണയുടെ ഫ്രെങ്കി ഡി ജോങ്ങിനായിട്ടായിരുന്നു.

എന്നാൽ നെതർലാൻഡ്‌സ് ഇന്റർനാഷണലിനെ ഓൾഡ് ട്രാഫോഡിലേക്ക് എത്തിക്കാൻ ടെൻ ഹാഗിന് സാധിച്ചില്ല. അതോടെ യുണൈറ്റഡിന്റെ ലക്‌ഷ്യം കാസെമിറോയിലേക്ക് നീങ്ങി.30 വയസ്സുള്ള ഒരാൾക്ക് 70 മില്യൺ പൗണ്ട് മുടക്കുന്നത് അത്ര മികച്ച ബിസിനസ്സ് അല്ലെന്ന് പലരും വാദിച്ചിരുന്നു. ആരാധകർക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, കാസെമിറോ നന്നായി വരാൻ തുടങ്ങി, അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ വരവിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിന് അനുസരിച്ച് കളിക്കാൻ തുടങ്ങിയിരിക്കുന്നു.ടീമിനെ പ്രതിരോധിക്കുകയും ബാലൻസ് നൽകുകയും ചെയ്യുക എന്നതാണ് ബ്രസീലിൻറെ പ്രധാനം ജോലി.മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ദിശയിലേക്ക് നീങ്ങുകയും ആരാധകരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നുണ്ട്.

പെപ് ഗ്വാർഡിയോളയുടെ ടീം ഒരു കളി കുറവ് കളിച്ചിട്ടുണ്ടെങ്കിലും ഒരു പോയിന്റ് മാത്രമാണ് അവരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വേർതിരിക്കുന്നത്.മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയും ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമാണ് യുണൈറ്റഡിന്റെ അടുത്ത എതിരാളികൾ.യുണൈറ്റഡ് ഗണ്ണേഴ്‌സിനെ തോൽപ്പിക്കുകയും സിറ്റിയോട് പരാജയപ്പെട്ട മത്സരങ്ങളിലും കാസെമിറോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.മികച്ച ഫോമിലുള്ളതുമായ ബ്രസീലിയൻ ഇപ്പോൾ ടെൻ ഹാഗിന്റെ ടീംഷീറ്റിലെ ആദ്യ പേരുകളിലൊന്നാണ്. ഒലെ ഗുന്നർ സോൾസ്‌ജെയറും റാൽഫ് റാംഗ്‌നിക്കും വിഭാവനം ചെയ്തതിനേക്കാൾ കൂടുതൽ സുസ്ഥിരമായി തോന്നുന്ന ഒരു പ്രോജക്റ്റ് ആണ് ടെൻ ഹാഗ് യുണൈറ്റഡിൽ നടപ്പിലാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ശെരിയായ ദിശയിലേക്ക് കൊണ്ട് പോകുന്ന ഡ്രൈവർമാരിൽ ഒരാളാണ് കസ്‌മിറോ.

2011-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിരമിക്കാൻ തീരുമാനിച്ച പോൾ സ്കോൾസിന് പകരക്കാരനെ ഫെർഗൂസന് ആവശ്യമായിരുന്നു.മോഡ്രിച്ചിനായി അന്ന് ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഒരു വർഷത്തിന് ശേഷം ക്രോയേഷ്യൻ ഇന്റർനാഷണൽ ടോട്ടൻഹാമിൽ നിന്നും റയലിലേക്ക് ട്രാൻസ്ഫർ നടത്തുകയും ചെയ്തു.2014 ൽ യുണൈറ്റഡ് പരിശീലകനായ ഡേവിഡ് മോയസ് ജർമ്മനി ഇന്റർനാഷണലിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മോയസിനെ പുറത്താക്കി ലൂയിസ് വാൻ ഗാൽ വന്നതോടെ കരാർ യാഥാർഥ്യമായില്ല.റയലിന്റെ എക്കാലത്തെയും മികച്ച കളിക്കാരായ മോഡ്രിച്ചിനെയും ക്രൂസിനെയും നഷ്ടമായ യുണൈറ്റഡിന് ഒടുവിൽ കാസെമിറോയിലൂടെ ഭാഗ്യം ലഭിച്ചു.

Rate this post