“ചാമ്പ്യൻസ് ലീഗോ അതോ യൂറോപ്പ ലീഗോ ? ബാഴ്സലോണയ്ക്ക് ഇന്ന് വിധിയെഴുത്ത് ; യങ് ബോയ്സിനോട് പകരം വീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നു”
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോൾ ഏറ്റവും സുപ്രധാനമായ ചോദ്യം ബാഴ്സലോണയെക്കുറിച്ച്. സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ പ്രവേശിക്കുമോ ? എന്നതായിരുന്നു.അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങും.
ഗ്രൂപ്പ് ഇയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുമെന്ന് ഉറപ്പാക്കിയ ബയേണ് ഇന്നത്തെ മത്സരം പ്രധാനമല്ല. പക്ഷെ ബാഴ്സലോണക്ക് ഇത് ജീവന്മരണ പോരാട്ടമാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിനായി ബെൻഫിക്കയും ബാഴ്സയും ഇന്ന് ശ്രമിക്കുന്നുണ്ട്. ബാഴ്സലോണ ബയേണോട് പരാജയപ്പെടുകയും ബെൻഫിക ഡൈനാമോ കീവിനെ തോൽപ്പിക്കുകയും ചെയ്താൽ ബാഴ്സലോണ ഗ്രൂപ്പിൽ മൂന്നാമതാകും. ബെൻഫിക യു സി എൽ നോക്കൗട്ടിലേക്കും ബാഴ്സലോണ യൂറോപ്പ ലീഗിലേക്കും പോകും. നോക്കൗട്ടിലേക്ക് മുന്നേറാനുള്ള ഞങ്ങളുടെ അവസാന അവസരമാണിത്, ഇത് ഒരു ഫൈനൽ പോലെയാണ്,” മെംഫിസ് ബാഴ്സലോണയുടെ ഔദ്യോഗിക വെബ്സൈറ്റിനോട് പറഞ്ഞു.”നമ്മുടെ എല്ലാം നൽകാനും ഫലം നേടാനും നാം മാനസികമായി തയ്യാറെടുക്കണം അദ്ധം കൂട്ടിച്ചേർത്തിരുന്നു.
ബാഴ്സ പുറത്തായാൽ ആരാധകർക്ക് മാത്രമല്ല നഷ്ടം, ക്ലബ്ബിന്റെ സാമ്പത്തിക സ്രോതസിനും ക്ഷതമേൽക്കും. ബാഴ്സലോണ നോക്കൗട്ടിൽ പ്രവേശിച്ചില്ലെങ്കിൽ ക്ലബ്ബിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ചെറുതല്ല.171.78 കോടി രൂപയാണ് നോക്കൗട്ടിൽ കടക്കാതെ പുറത്തായാൽ ബാഴ്സയ്ക്ക് ഉണ്ടാകാവുന്ന നഷ്ടം. പ്രീക്വാർട്ടറിൽ പ്രവേശിച്ചാൽ ഓരോ ക്ലബ്ബിനും ലഭിക്കുക 81.64 കോടി രൂപ വീതം. ക്വാർട്ടറിൽ എത്തിയാൽ 90.14 കോടി എന്നിങ്ങനെയാണ് കണക്ക്. യൂറോപ്പ ലീഗ് ചാമ്പ്യനായാൽ ലഭിക്കുന്നത് 126.71 കോടി രൂപയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചിൽ കിട്ടുന്നതിലും 45 കോടി കുറവ് .
ഇന്ത്യൻ സമയം രാത്രി 1.30 ന് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ ബാഴ്സയ്ക്ക് ജയില്ലാതെ പ്രീക്വാർട്ടർ കാണാൻ സാധിക്കില്ല. അതി ശക്തരായ ബയേണിനോട് സാക്ഷാൽ ലയണൽ മെസി ഉണ്ടായിട്ടുപോലും പരാജയപെട്ട ചരിത്രമാണ് ബാഴ്സയ്ക്ക് ഇപ്പോഴുള്ളത്.ഇ ഗ്രൂപ്പിൽ അഞ്ചിൽ അഞ്ച് മത്സരവും ജയിച്ച ബയേൺ മ്യൂണിക്ക് 15 പോയിന്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചതാണ്. ഏഴ് പോയിന്റുമായ ബാഴ്സലോണ, അഞ്ച് പോയിന്റുമായി ബെൻഫിക, ഒരു പോയിന്റുമായി ഡൈനാമോ കീവ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരേ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്സ തോൽവി വഴങ്ങി. യൂറോപ്യൻ പോരാട്ട ചരിത്രത്തിൽ ഏതെങ്കിലും ഒരു ടീമിനോട് ബാഴ്സ തുടർച്ചയായി മൂന്ന് തോൽവി വഴങ്ങുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഈ മൂന്ന് തോൽകളിലായി 14 ഗേളാണ് ബയേണിൽ നിന്ന് ബാഴ്സ വാങ്ങിക്കൂട്ടിയത്. തിരിച്ചടിച്ചത് വെറും നാല് എണ്ണം മാത്രം. ആ തോൽവി കണക്ക് ഇങ്ങനെ: 3 – 2 (2015 മേയ് ), 8 – 2 (2020 ഓഗസ്റ്റ് ), 3 – 0 (2021 സെപ്റ്റംബർ).
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ വെച്ച് യങ് ബോയ്സിനെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യങ് ബോയ്സിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിക്ക് മറുപടി പറയുക ആകും ഇന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം. പുതിയ പരിശീലകൻ റാൾഫിന്റെ കീഴിലെ യുണൈറ്റഡിന്റെ രണ്ടാം മത്സരമാകും ഇത്. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ കളിച്ച പോലുള്ള ഗംഭീര പ്രകടനമാകും ഇന്നും യുണൈറ്റഡിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.യുണൈറ്റഡ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. റൊണാൾഡോ, ബ്രൂണോ, ഡി ഹിയ തുടങ്ങിയവർക്ക് ഇന്ന് റാൾഫ് വിശ്രമം നൽകിയേക്കും. ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിന് യോഗ്യത നേടിയിട്ടുണ്ട്.
മറ്റു മത്സരങ്ങളിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് യുവന്റസ് മാൽമോയെയും, ചെൽസി സെനിത്തിനെയും നേരിടും.ഗ്രൂപ്പ് എഫ് ലെ മറ്റൊരു പ്രധാന പോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാരായ വിയ്യ റയൽ മൂന്നാം സ്ഥാനക്കാരായ അറ്റ്ലാന്റായെ നേരിടും. ഒരു സമനില പോലും വിയ്യാറയലിനെ പ്രീ ക്വാർട്ടറിൽ എത്തിക്കുമ്പോൾ അറ്റ്ലാന്റ്റക്ക് വിജയം അനിവാര്യമാണ്.ഗ്രൂപ്പ് ജിയിൽ, ലില്ലി, സാൽസ്ബർഗ്, സെവില്ല, വൂൾഫ്സ്ബർഗ് എന്നി നാല് ടീമുകൾക്കും പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനുള്ള സാധ്യതെയുണ്ട്.ലില്ലിനും സാൽസ്ബർഗിനും സമനില നേടിയാൽ മുന്നേറാൻ സാധിക്കും.സാൽസ്ബർഗ് സെവിയ്യയെ നേരിടുമ്പോൾ ലില്ലെ വുൾഫ്സ്ബർഗുമായി ഏറ്റുമുട്ടും.