ബയേൺ മ്യൂണിക്കിന് വെല്ലുവിവിളി ഉയർത്താൻ പുതിയ ബാഴ്സക്കാവുമോ ?

യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് കൊടിയേറുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ് ജർമൻ ചാമ്പ്യന്മാരായ ബയേർ മ്യൂണിക്കും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും തമ്മിലുള്ള പോരാട്ടം. ഈ പോരാട്ടം ഇത്രയധികം പ്രാധ്യാന്യം അർഹിക്കുന്നിക്കുന്നതിന്റെ കാരണം ഒരു വർഷം മുൻപ് 2020 ആഗസ്റ്റ് 14 ന് ക്വാർട്ടർ ഫൈനലിൽ ബയേണിനോടേറ്റ 8 -2 ന്റെ ദയനീയ തോൽവിക്ക് ബാഴ്സ പകരം വീട്ടുമോ എന്നതാണ്. മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങൾ അണിനിരന്ന ബാഴ്‌സലോണയ്ക്ക് ആ തോൽവി വലിയ ക്ഷീണം തന്നെയാണ് നൽകിയത്. എന്നാൽ പുതിയ സീസണിൽ മെസ്സിയില്ലാതെയാണ് ബാഴ്സ ബയേണിന്റെ നൗ ക്യാമ്പിൽ നേരിടാനൊരുങ്ങുന്നത്.

എന്നാൽ ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ ബയേണിനെ നേരിടാനെത്തുന്നത് പുതിയൊരു ബാഴ്സ തന്നെയാണ്.ടീമിൽ സമൂലമായ മാറ്റങ്ങൾ വരുത്തി പുതിയ താരങ്ങളെ ടീമിലെത്തിച് പുതിയൊരു ബാഴ്സ കെട്ടിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പരിശീലകൻ കൂമാൻ. 8-2 തോൽവിയിൽ ബാഴ്സലോണയുടെ മുൻനിരയിൽ ഉണ്ടായിരുന്ന ലയണൽ മെസ്സി, ലൂയിസ് സുവാരസും അന്റോയിൻ ഗ്രീസ്മാനും ക്ലബ് വിട്ടു പോയിരിക്കുകയാണ്. ഫോമിലുള്ള ഡച്ച് സൂപ്പർ താരം മെംഫിസ് ഡിപ്പെയുടെ ബൂട്ടുകളിലാണ് ബാഴ്സ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. സെർജിയോ അഗ്യൂറോയും മാർട്ടിൻ ബ്രൈത്‌വെയ്ത്തിന്റെയും അഭാവത്തിൽ മെംഫിസിനൊപ്പം പുതിയ ഡച്ച് സൈനിങ്‌ ലുക്ക് ഡി ജോംഗ് മുന്നേറ്റ നിരയിൽ ഏതാനും സാധ്യത കാണുന്നുണ്ട്.

മുന്നേറ്റ നിരയിലെ പ്രധാന താരങ്ങളുടെ പരിക്ക് കൂമാനെ വലക്കുന്നുണ്ട്. യുവ താരം യൂസുഫ് ഡെമിർ പ്രതീക്ഷകൾ നൽകുന്ന താരമാണ്. കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്തിയ താരം കൂടിയാണ് ഡെമിർ.പരിക്കിൽ നിന്നും മോചിതനായ ബ്രസീലിയൻ താരം കൂട്ടിൻഹോ ആദ്യ ടീമിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല . മിഡ്ഫീൽഡ് ഡിപ്പാർട്ട്മെന്റിൽ, സെർജിയോ ബുസ്ക്വെറ്റ്സ്, ഫ്രെങ്കി ഡി ജോംഗ്, പെഡ്രി എന്നിവർ അണിനിരക്കും. മിൻഗ്വേസ, അരൗജോ, പിക്വെ, ആൽബ എന്നിവർ ആയിരിക്കും പ്രതിരോധത്തിൽ അണിനിരക്കുക. ബാഴ്‌സലോണയെ സംബന്ധിച്ച്‌ ഇന്നത്തെ മത്സരത്തിലെ ഫലം ഏറെ നിർണായകമായിരിക്കും.

മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങളുടെ അഭാവത്തിലും ബാഴ്സക്ക് മുന്നോട്ട് പോകാം എന്ന് തെളിയിക്കാനാവും. അത് കൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും കൂമാനും സംഘവും പ്രതീക്ഷിക്കുന്നില്ല. ഈ ടീമുകളും നേർക്ക് നേർ 13 ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 8 മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക് വിജയിച്ചപ്പോൾ ബാഴ്സക്ക് മൂന്നു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്.

Rate this post