ചാമ്പ്യൻസ് ലീഗിലെ പുറത്താവൽ,ലയണൽ മെസ്സി പിഎസ്ജി വിടുന്നു, ഇനി എവിടേക്ക്? |Lionel Messi
ചാമ്പ്യൻസ് ലീഗിൽ നിന്ന് ഒരിക്കൽ കൂടി പിഎസ്ജി പുറത്തായിട്ടുണ്ട്.ഇത്തവണയും കാര്യമായ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല.തുടർച്ചയായ രണ്ടാം സീസണിലാണ് പിഎസ്ജി പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുന്നത്.ഈ നേരത്തെയുള്ള പുറത്താവൽ ആരാധകർക്കൊക്കെ വലിയ നിരാശ നൽകുന്ന കാര്യമാണ്.
ലയണൽ മെസ്സിയുടെ ഭാവി ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു.അതിന്റെ ബാക്കിപത്രം എന്നോണം എൽ എക്കുപ്പെ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവിട്ടു കഴിഞ്ഞു.അതായത് നിലവിലെ സാഹചര്യത്തിൽ ലയണൽ മെസ്സി ക്ലബ്ബുമായി പുതിയ കരാറിൽ ഏർപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് തന്നെയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി ചുരുങ്ങിയ മാസങ്ങൾ മാത്രമാണ് നിലവിലുള്ളത്.
നിലവിലെ സാഹചര്യം പരിഗണിക്കുകയാണെങ്കിൽ മെസ്സി പാരീസ് വിടാൻ തന്നെയാണ് സാധ്യതകൾ.ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾ ഉള്ളതിനാൽ മെസ്സി ക്ലബ്ബ് വിട്ടാലും പിഎസ്ജിക്ക് വലിയ എതിർപ്പ് ഉണ്ടാവില്ല എന്നുള്ള വാർത്തകളും പുറത്തേക്ക് വന്നിട്ടുണ്ട്.പക്ഷേ മെസ്സി പാരീസ് വിട്ടാൽ എങ്ങോട്ട് പോകും എന്നുള്ളതാണ് ഇവിടത്തെ പ്രധാനപ്പെട്ട കാര്യം.ബാഴ്സയിലേക്ക് തിരിച്ചെത്തൽ നിലവിൽ അസാധ്യമാണ് എന്നാണ് പലരും റിപ്പോർട്ട് ചെയ്യുന്നത്.
യൂറോപ്പ് വിടാൻ കോപ്പ അമേരിക്കക്ക് മുന്നേ മെസ്സി ആഗ്രഹിക്കുന്നില്ല.പക്ഷേ മാഞ്ചസ്റ്റർ സിറ്റിയോ ബാഴ്സയോ മെസ്സി എടുക്കാനുള്ള സാധ്യതകളും ഇപ്പോൾ കുറവാണ്.പിന്നീടുള്ളത് 3 ഓപ്ഷനുകളാണ്.മൂന്നും യൂറോപ്പിന് പുറത്തുമാണ്.അമേരിക്കയിലെ ഇന്റർ മിയാമി,സൗദി അറേബ്യയിലെ അൽ ഹിലാൽ,അർജന്റീനയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് എന്നിവരൊക്കെ മെസ്സിയിൽ ഇൻട്രസ്റ്റ് പ്രകടിപ്പിച്ച ക്ലബ്ബുകളാണ്.മെസ്സി ഉടൻ തന്നെ തന്റെ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
🚨🚨| The reconfiguration of the workforce will be very dependent on Leo Messi’s decision to extend his PSG contract or not. The trend remains for the Argentine to NOT extend. 🇦🇷✈️ [@lequipe] pic.twitter.com/zjc0qDVO5a
— PSG Report (@PSG_Report) March 8, 2023
അതേസമയം ലയണൽ മെസ്സി ക്ലബ്ബ് വിട്ടു കഴിഞ്ഞാൽ സാലറി ഇനത്തിൽ വലിയ ഒരു വിടവ് പിഎസ്ജിക്ക് ലഭ്യമാവും.അതുകൊണ്ടുതന്നെ കൂടുതൽ താരങ്ങളെ എത്തിച്ചുകൊണ്ട് ടീമിന്റെ ശക്തി വർധിപ്പിക്കാനാണ് പിഎസ്ജിയുടെ പദ്ധതികൾ.പക്ഷേ മെസ്സി എവിടേക്ക് പോകും എന്നുള്ളത് ഇപ്പോഴും സംശയം ഉണ്ടാക്കുന്ന കാര്യമാണ്.മെസ്സിയെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.ഇനി പിഎസ്ജിയും മെസ്സിയുടെ ക്യാമ്പും തമ്മിൽ ഒരു ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. അതിനുശേഷമാണ് കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വരിക.