ചാമ്പ്യൻസ് ലീഗ് ബാഴ്‌സലോണയോട് ‘ക്രൂരത ‘ കാണിക്കുന്നു , ഇന്ററിനെതിരെയുള്ള സമനിലക്ക് ശേഷം പ്രതികരണവുമായി സാവി |FC Barcelona
ചാമ്പ്യൻസ് ലീഗിൽ ക്യാമ്പ് നൗവിൽ ഇന്റർ മിലാനെതിരെ വിജയം അനിവാര്യമായ മത്സരത്തിൽ ബാഴ്സലോണക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ഒരു ഘട്ടത്തിൽ തോൽവി തന്നെ നേരിടുമായിരുന്ന ബാഴ്‌സലോണയെ രക്ഷിച്ചത് റോബർട്ട് ലെവൻഡോസ്‌കിയാണ്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളടക്കം രണ്ടു തവണയാണ് താരം ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചത്.
ക്യാമ്പ് നൗവിൽ ഇന്ററിനെതിരായ മത്സരത്തിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ വളരെയധികം തെറ്റുകൾ വരുത്തിയെന്ന് സാവി അഭിപ്രയാപ്പെട്ടു. ചാമ്പ്യൻസ് ലീഗുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇതിനകം തന്നെ വളരെ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമാണെന്നും അത് എത്രയും വേഗം ശെരിയാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരദിനത്തിൽ ബയേൺ മ്യൂണിക്കിനെതിരായ ബാഴ്‌സലോണയുടെ ഫലം പരിഗണിക്കാതെ തന്നെ ക്ടോറിയ പ്ലെസനെ തോൽപ്പിച്ചാൽ ഇന്റർ അടുത്ത റൗണ്ടിലേക്ക് കടക്കും.
“ഈ ചാമ്പ്യൻസ് ലീഗ് ഞങ്ങളോട് ക്രൂരമായാണ് പെരുമാറുന്നത്.രണ്ടാം പകുതിയിൽ ഞങ്ങൾ ഒരുപാട് വിട്ടുകൊടുത്തു. ആദ്യ പകുതി മികച്ചതായിരുന്നു.അവരുടെ ആദ്യ ഗോൾ പ്രതിരോധ നിരയുടെ വ്യക്തമായ പിഴവായിരുന്നു, രണ്ടാമത്തേതും.ആദ്യ ഗോളിന്റെ പിഴവ് ഞങ്ങളെ മാനസികമായി തകർന്നു, രണ്ടാമത്തെ ഗോൾ ഇങ്ങനെ ഒരു മത്സരത്തിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത് നെടുവക് എന്നത് ബുദ്ധിമുട്ടാണ്.ഞങ്ങൾക്ക് ഒരു ചെറിയ പ്രതീക്ഷയുണ്ട്, പക്ഷേ അത് ബുദ്ധിമുട്ടാണ്”ഇന്ററിനെതിരായ മത്സരത്തിന് ശേഷം സാവി മാധ്യമങ്ങളോട് പറഞ്ഞു.
Barcelona – Inter | Champions League: Xavi: The Champions League is being cruel to Barcelona https://t.co/8LCSkXjrdd
— Football Reporting (@FootballReportg) October 12, 2022
ഇന്ററിനെതിരായ മത്സരത്തിലെ പിഴവുകളിൽ സാവി വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു, അത് ആത്യന്തികമായി തന്റെ ടീമിന് നഷ്ടം വരുത്തി, മാത്രമല്ല മുൻ ഗെയിമുകളിൽ വരുത്തിയ പിഴവുകളും ബാഴ്‌സലോണയുടെ അവസ്ഥയെ കൂടുതൽ കഠിനമാക്കി. “ഫുട്‌ബോൾ തെറ്റുകളുടെ കളിയാണ്, നിങ്ങൾ എല്ലായ്പ്പോഴും അവ ചെറുതാക്കേണ്ടതുണ്ട്, ഞങ്ങൾ നന്നായി പ്രതിരോധിച്ചില്ല. ആദ്യ പകുതിയിൽ തീവ്രത മികച്ചതായിരുന്നു, പക്ഷേ ഞങ്ങൾ അത് നിലനിർത്തിയില്ല.ചാമ്പ്യൻസ് ലീഗിൽ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ടി വരും , പ്രതിരോധത്തിലെ പിഴവുകൾ ഞങ്ങൾക്ക് കളി നഷ്ടപ്പെടുത്തുന്നു.ഈ തെറ്റുകൾ ക്ഷമിക്കാൻ കഴിയില്ല” സാവി കൂട്ടിച്ചേർത്തു.
Xavi: “I’m sad and angry. I apologize because it’s everyone’s mistake, we had put it into our heads not to fail, but we did”. 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) October 12, 2022
“We tell Barça fans that we will work to turn the table around and win titles”. pic.twitter.com/KSXk8OxScz
ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്കു വീണ ബാഴ്‌സലോണ തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുമെന്ന സാഹചര്യമാണ് നേരിടുന്നത്. ലയണൽ മെസി ക്ലബ് വിട്ട കഴിഞ്ഞ സീസണിൽ മോശം ഫോമിനെത്തുടർന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ മൂന്നാമതായ ബാഴ്‌സലോണക്ക് യൂറോപ്പ ലീഗ് കളിക്കേണ്ടി വന്നിരുന്നു.