❝ചില സമയങ്ങളിൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരം എന്നതിനേക്കാൾ ഒരു ആക്ഷൻ സിനിമയായി മാറി❞|Manchester City | Atletico Madrid | Champions League

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റി അത്ലറ്റികോ മാഡ്രിഡ് രണ്ടാം പാദ ക്വാർട്ടർ മത്സരം സംഘർഷം നിറഞ്ഞതായിരുന്നു. മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ലെങ്കിലും ആവേശം നിറഞ്ഞതായിരുന്നു.

അത്‌ലറ്റിക്കോ താരങ്ങളായ ഫിലിപ്പെ, സ്റ്റെഫാൻ സാവിച് എന്നിവരുമായി സിറ്റി കളിക്കാർ ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു.ഫിൽ ഫോഡനെ 91-ാം മിനിറ്റിൽ ഫൗൾ ചെയ്‌തതിന് ഫിലിപ്പെക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു.ഫിലിപ്പെയുടെ ഫൗളിനെത്തുടർന്ന് ഫോഡനെ പിച്ചിൽ നിന്ന് വലിച്ചിടാൻ ശ്രമിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ ജാക്ക് ഗ്രീലിഷുമായി സാവിച് ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. സാവിച് ഗ്രീലീഷിന്റെ തലമുടിയിൽ പിടിക്കുകയും ചെയ്തു. മത്സരത്തിന് ശേഷവും വീണ്ടും ടണലിൽ വെച്ചു ഏറ്റുമുട്ടുകയും ചെയ്തു.

സൈം വർസൽജ്‌കോ കൈൽ വാക്കറെ തുപ്പുന്നതായി കാണപ്പെട്ടു, അതേസമയം സ്‌കോട്ട് കാർസൺ അത്‌ലറ്റി കളിക്കാരെ വഴക്കിനായി വെല്ലുവിളിച്ചു. ഇതോടൊപ്പം, ഗ്രീലിഷും സാവിക്കും ഏറ്റുമുട്ടൽ തുടർന്നു, അവസാനം ഇവരെ പിന്തിരിപ്പിക്കാൻ പൊലീസിന് ഇടപെടേണ്ടി വന്നു.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോരാട്ടത്തിനിടെ ആദ്യ വിസിൽ മുഴങ്ങിയ നിമിഷം മുതൽ വില്ലൻ വേഷം അത്ലറ്റികോക്ക് ആയിരുന്നു. അത്ലറ്റികോ റഫറിയെ നിരന്തരം സമ്മർദത്തിലാക്കുകയും നിന്ദ്യമായ ഫൗളുകൾ ഉണ്ടാക്കുകയും സിറ്റിയെ പിന്നോട്ടടിക്കാനും ശ്രമം തുടങ്ങി.

വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നാടകീയത നിറഞ്ഞ രാത്രി തന്നെയാണ് കടന്നു പോയത്.ഫെലിപ്പെയുടെ ചുവപ്പ് കാർഡ് കണ്ട് ക്ഷോഭിച്ച സാവിച്ചിനെ ശാന്തനാക്കാൻ ശ്രമിച്ചത് ഡീഗോ സിമിയോണിയാണ്. അത്‌ലറ്റിക്കോ കളിക്കാരുടെ പ്രൊഫഷണലിസത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചില സമയങ്ങളിൽ, മത്സരം ഒരു ചാമ്പ്യൻസ് ലീഗ് ടൈ എന്നതിനേക്കാൾ ഒരു ആക്ഷൻ സിനിമയായി മാറി.മാഞ്ചസ്റ്റർ സിറ്റി കളിക്കാർ ശാന്തത പാലിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു.