ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ 1-1 ന് ബെൻഫിക്കയോട് വീണ്ടും സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ 39 ആം മിനുട്ടിൽ കൈലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിൽ നിന്നും പിഎസ്ജി ലീഡ് നേടി.ജനുവരിയിൽ ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിന് ശേഷം നേടിയ ഗോൾ എന്ന പ്രത്യേകത ഉണ്ടായിരുന്നു .
എന്നാൽ 62-ാം മിനിറ്റിൽ ജോവോ മരിയോ മറ്റൊരു സ്പോട്ട് കിക്കിലൂടെ സന്ദർശകർക്ക് അർഹമായ പോയിന്റ് വിഹിതം നേടിക്കൊടുത്തു. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പിൽ ഒന്നാമതെത്തി. ഗോൾ ശരാശരിയിൽ ബെൻഫിക്കയ്ക്ക് മുന്നിലാണ് ഫ്രഞ്ച് ക്ലബ്.തന്റെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അസ്വസ്ഥനായ എംബാപ്പെയും നെയ്മറുമാണ് മുന്നേറ്റത്തിൽ അണിനിരന്നത്. എന്നാൽ ലയണൽ മെസ്സിയുടെ അഭാവത്തിൽ പിഎസ്ജിക്ക് ആക്രമണത്തിൽ മൂർച്ച കുറവായിരുന്നു.
ജുവാൻ ബെർനാറ്റിനെ അന്റോണിയോ സിൽവ ഏരിയയിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയി നിന്നാണ് എംബപ്പേ ഗോൾ നേടിയത്.31 ഗോളുകളോടെ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുടെ ടോപ് സ്കോററായി അദ്ദേഹം മാറി. എഡിൻസൺ കവാനിയെയാണ് മറികടന്നത്. പിഎസ്ജി അടുത്ത് മത്സരത്തിൽ മക്കാബി ഹൈഫയെയും ബെൻഫിക്ക യുവന്റസിനെ നേരിടും.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവന്റസിനെ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫ അട്ടിമറിച്ചു/ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അവരുടെ ജയം. തോൽവി ഇറ്റാലിയൻ വമ്പന്മാരെ പുറത്താകലിന്റെ വക്കിലേക്ക് തള്ളിവിട്ടു.നാല് മത്സരങ്ങൾക്ക് ശേഷം ജൂവ് അവരുടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.ശനിയാഴ്ച എസി മിലാനോട് തോറ്റ് സീരി എയിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെഹ്റ്റിരുന്നു.സമ്മി ഓഫർ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ മക്കാബി ഏഴു മിനിറ്റിനുശേഷം ലീഡ് നേടി അത്സില്ആണ് ഗോൾ നേടിയത്.24-ാം മിനിറ്റിൽ യുവന്റസ് മിഡ്ഫീൽഡർ എയ്ഞ്ചൽ ഡി മരിയ പരിക്ക് മൂലം കളം വിട്ടു.42 മ മിനുട്ടിൽ അത്സിലി തന്നെ മക്കാബിയുടെ രണ്ടാം ഗോൾ നേടി .ഹൈഫയെ സംബന്ധിച്ചിടത്തോളം, 2002 ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒളിംപിയാക്കോസിനെ തോൽപ്പിച്ചതിന് ശേഷം ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ അവരുടെ ആദ്യ വിജയമാണിത്.
ഗ്രൂപ്പ് ഇയിൽ സാൻ സിറോയിൽ എസി മിലാനെ 2-0ന് തോൽപ്പിച്ച് ചെൽസി പുതിയ മാനേജർ ഗ്രഹാം പോട്ടറുടെ കീഴിൽ മികച്ച പ്രകടനം തുടരുകയാണ്. 18 ആം മിനുട്ടിൽ ഫിക്കായോ ടോമോറി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് മിലാൻ കളി അവസാനിപ്പിച്ചത്. ചെൽസി താരം മസോൺ മൗണ്ടിനെ ടോമോറി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ഗോൾ നേടി ജോർജിഞ്ഞോ ചെൽസിയെ മുന്നിലെത്തിച്ചു.34-ാം മിനിറ്റിൽ ഔബമേയാങ്ങിലൂടെ ചെൽസി ലീഡ് ഉയർത്തി.സ്ട്രൈക്കർ തന്റെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ഇപ്പോൾ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.റീസ് ജെയിംസ് പരിക്കേറ്റ് പുറത്തായത് രണ്ടാം പകുതിയിൽ ചെൽസിക്ക് തിരിച്ചടിയായി. ഈ സീസണിൽ ചെൽസിയുടെ ഒരു പെരിഫെറൽ ഫിഗർ ആയിരുന്ന ജെയിംസ്. 7 പോയിന്റുമായി ചെൽസിയാണ് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡിനാമോ സാഗ്രെബ് സാൽസ്ബർഗിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്.നിക്കോളാസ് സീവാൾഡ് (12′) സാൽസ്ബർഗിന്റെ ഗോൾ നേടിയപ്പോൾ റോബർട്ട് ലുബിസിച്ച് (40′) സാഗ്രെബിന്റെ സമനില ഗോൾ നേടി.ആറു പോയിന്റുമായി സാൽസ്ബർഗ് ഗ്രൂപ്പിൽ രണ്ടമ്മ സ്ഥാനത്താണ്.