❝ചെൽസിയുടെ അത്ഭുത തിരിച്ചുവരവ് നിഷ്പ്രഭമാക്കി റയലും ബെൻസീമയും❞|Real Madrid |Chelsea

യൂറോപ്യൻ ഫുട്ബോളിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച മത്സരത്തിനാണ് ഇന്ന് സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയം സാക്ഷിയായത്. 120 മിനുട്ടും ആവേശം വിതറിയ മത്സരത്തിനൊടുവിൽ കരീം ബെൻസിമ നേടിയ ഗോളിൽ റയൽ മാഡ്രിഡ് ചെൽസിയ മറികടന്ന് സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഇന്ന് നടന്ന മത്സരത്തിൽ ചെൽസി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയ്‌യിച്ചെങ്കിലും അഗ്രഗേറ്റ് സ്കോർ 5 -4 ന് റയൽ സ്വന്തമാക്കി. 3-1ന്റെ ആദ്യ പാദ അഡ്വാന്റേജുമായി ഇറങ്ങിയ റയൽ മാഡ്രിഡ് ഇന്ന് ഒരു ഘട്ടത്തിൽ അഗ്രിഗേറ്റ് സ്കോറിൽ 3-4 എന്ന നിലയിൽ പുറകിൽ പോയിരുന്നു. എങ്കിലും അവസാനം റയൽ കരകയറി.

സെമി-ഫൈനലിലേക്ക് മുന്നേറുന്നതിന് തന്റെ ചെൽസി ടീമിന് “അതിശയകരമായ ഒരു സ്‌ക്രിപ്റ്റ് അല്ലാതെ മറ്റൊന്നും ആവശ്യമില്ല” എന്ന് തോമസ് ടുച്ചൽ പറഞ്ഞതിന് അനുസൃതമായായിരുന്നു ബ്ലൂസ് തുടങ്ങിയത് റയൽ മാഡ്രിഡിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ചെൽസി പതിയ മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുക ആയിരുന്നു. അതിന്റെ ഫലമായി 15 ആം മിനുട്ടിൽ ചെൽസി ലീഡ് നേടി. ടിമോ വെർണറുടെ പാസിൽ നിന്നും മസോൺ മൗണ്ടാണ് ഗോൾ നേടിയത്.അലൻ സ്മിത്ത് (2001), ഡാനി വെൽബെക്ക് (2013) എന്നിവർക്ക് ശേഷം ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെതിരെ യുസിഎൽ ഗോൾ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷുകാരനായി മൗണ്ട് മാറി.

രണ്ടാം പകുതിയിൽ 51 ആം മിനുട്ടിൽ ചെൽസി സമനില ഗോൾ നേടി.ജർമ്മൻ മൗണ്ടിന്റെ കോർണറിൽ നിന്ന് ഉജ്ജ്വലമായ ഒരു ഹെഡ്ഡർ റയൽ വലയിലെത്തിച്ച് ജർമൻ താരം റൂഡിഗറാണ് ചെൽസിയുടെ ഗോൾ നേടിയത്. താരത്തിന്റെ ആദ്യ യൂറോപ്യൻ ഗോളാണിത് സ്കോർ 0 -2 ( 3 -3 ).പിന്നെയും കളി ചെൽസിയുടെ കയ്യിൽ തന്നെ. 63ആം മിനുട്ടിൽ മറ്റൊരു ഡിഫൻഡറായ അലോൺസോയിലൂടെ ചെൽസി മൂന്നാം ഗോളും നേടി. കളി 4-3 എന്നായി എന്ന് തോന്നിപ്പിച്ച നിമിഷം. പക്ഷെ വാർ പരിശോധനക്ക് ശേഷം പന്ത് ഗോളടിക്കും മുമ്പ് അലോൺസോയുടെ കയ്യിൽ തട്ടി എന്ന് പറഞ്ഞ് ആ ഗോൾ നിഷേധിക്കപ്പെട്ടു. റയലിന് ശ്വാസം തിരികെ കിട്ടിയ നിമിഷം തന്നെയായിരുന്നു അത്.

മിനിട്ടുകൾക്ക് ശേഷം ബെൻസിമയുടെ മികച്ചൊരു ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. 75 അം മിനുട്ടിൽ ചെൽസി മൂന്നമത്തെ ഗോൾ നേടി.കൊവാചിചിന്റെ പാസിൽ നിന്ന് റയൽ മാഡ്രിഡ് ഡിഫെൻഡർമാരെ മറികടന്ന് റിമോ വെർനെർ ചെൽസിയെ മുന്നിലെത്തിച്ചു.സ്കോർ 3-0. അഗ്രിഗേറ്റ് സ്കോറിൽ 4-3. എന്നാൽ 80 ആം മിനുട്ടിൽ അവസാന നാലിൽ ഇടം നേടുമെന്ന് ചെൽസി സ്വപ്നം കാണുമ്പോൾ, ലൂക്കാ മോഡ്രിച്ച് തന്റെ വലതുകാലിന് പുറത്ത് നിന്ന് മികച്ചൊരു അസിസ്റ്റിലൂടെ പകരക്കാരനായ റോഡ്രിഗോ ബ്രസീലിയൻ ഒരു മികച്ച ഫസ്റ്റ് ടൈം വോളിയിലൂടെ ചെൽസി വല ചലിപ്പിച്ചു റയലിന് സമനില നേടിക്കൊടുത്തു.

എന്നാൽ ഇഞ്ചുറി ടൈമിൽ ചെൽസി പകരക്കാരൻ ക്രിസ്ത്യൻ പുലിസിക്കിന് രണ്ടു മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല ഇതോടെ മാസാരം അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 96ആം മിനുട്ടിൽ ഇടതുവിങ്ങിലൂടെ വന്ന് വിനീഷ്യസ് നൽകിയ ക്രോസ് ബെൻസീമ കൃത്യമായി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. സ്കോർ 2-3 അഗ്രിഗേറ്റിൽ റയലിന് അനുകൂലമായി 5-4. പിന്നീട് ചെൽസി മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ റയൽ മത്സരം അനുകൂലമാക്കി. സെമി ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോ മാഞ്ചസ്റ്റർ സിറ്റിക്കോ എതിരെ ഏറ്റുമുട്ടും.

Rate this post