ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിലേക്ക് യോഗ്യത ഉറപ്പാക്കണമെങ്കിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാൽ ബാഴ്സലോണയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. .കറ്റാലൻസ് പരിശീലകനായി അധികാരമേറ്റതിന് ശേഷം തന്റെ ലാലിഗ ഓപ്പണറിൽ എസ്പാൻയോളിനെതിരെ 1-0 ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ബാഴ്സയ്ക്കായി ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ചുമതലയുള്ള സാവിയുടെ ആദ്യ മത്സരമായിരുന്നു ഇത്.
സ്റ്റാർ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസ് പരിശീലിപ്പിക്കുന്ന ബാഴ്സലോണ, ഏകദേശം രണ്ട് പതിറ്റാണ്ടായി എല്ലാ സീസണിലും ഗ്രൂപ്പിൽ നിന്ന് മുന്നേറിയിട്ടുണ്ട്, എന്നാൽ ബെൻഫിക്കയോട് ഹോം ഗ്രൗണ്ടിൽ 0-0 ന് സമനില വഴങ്ങിയതുകൊണ്ട് പ്രീ ക്വാർട്ടറിലേക്ക് കടക്കണമെങ്കിൽ മുന്നേറാൻ അവസാന റൗണ്ട് ഗെയിമുകളിൽ ബയേൺ മ്യൂണിക്കിനെ പരാജയപെടുത്തണം. ഡിസംബർ 8 ന് ബാഴ്സ ബയേൺ മ്യൂണിക്കുമായി ഏറ്റുമുട്ടും. ബയേൺ മ്യൂണിക്ക് അഞ്ചിൽ വിജയവുമായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കുകായും ചെയ്തു. ഒരു പോയിന്റുള്ള ഡൈനാമോ കീവിനു പുറത്താവുകയും ചെയ്തു. അത്കൊണ്ട് തന്നെ ബാഴ്സയ്ക്കും ബെൻഫിക്കക്കും അടുത്ത മത്സരങ്ങൾ വളരെ നിർണായകമായി.രണ്ടാം സ്ഥാനം നേടുന്നവർ നോക്കൗട്ടിൽ കടക്കും, മൂന്നാമതെത്തുന്നയാൾ യൂറോപ്പ ലീഗിലേക്ക് ഇറങ്ങും.
ബാഴ്സലോണയ്ക്ക് ഏഴു പോയിന്റും ബെൻഫിക്കക്ക് അഞ്ചു പോയിന്റുമാണുള്ളത്. ബയേൺ മ്യൂണിക്കിനെതിരെ അലയൻസ് അരീനയിലെ ജയം നേടിയാൽ ബെൻഫിക്ക എന്ത് ചെയ്താലും കാര്യമില്ല.ക്യാമ്പ് നൗവിൽ ആദ്യ പാദ മത്സരത്തിൽ 3-0 ന് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. ബാഴ്സലോണ ബയേൺ മത്സരം സമനിലയവുമാകയും ബെൻഫിക്ക ഡൈനാമോയെ തോൽപിച്ചാൽ, അവർ ബാഴ്സയുമായി പോയിന്റ് നിലയിൽ ഒപ്പമെത്തും ആദ്യ പാദത്തിൽ ലിസ്ബണിൽ 3-0 ന് വിജയിച്ചതിന്റെ ആനുകൂല്യത്തിൽ ബാഴ്സ പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കും.
ഇതുവരെയുള്ള മത്സരത്തിൽ ഒരു പോയിന്റ് മാത്രം നേടിയ ഡൈനാമോ ടീമിനെതിരെ പോർച്ചുഗീസ് ടീമിന് വിജയിക്കാനായില്ലെങ്കിൽ മാത്രമേ ബാഴ്സ സമനില നേടിയത് കൊണ്ട് കാര്യമുണ്ടാവു. ബാഴ്സലോണ ബയേണിനെ പരാജയപെടുത്തിയാൽ അവസാന സ്ഥാനത്തുള്ള ഡൈനാമോ കീവ് ബെൻഫിക്കയെ പരാജയപെടുത്തിയാൽ മാത്രമേ ബാഴ്സലോണയ്ക്ക് നോക്ക് ഔട്ടിലേക്ക് കടക്കാൻ സാധിക്കു.