“ബാഴ്സലോണക്കും ,അത്ലറ്റികോ മാഡ്രിഡിനും നിർണായക പോരാട്ടം ; ഗ്രൂപ്പ് ജേതാക്കളാവാൻ ചെൽസിയും, റയൽ മാഡ്രിഡും”

യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. അവസാനത്തെ അഞ്ച് പ്രീ ക്വാർട്ടർ ടീമുകളെയും മൂന്ന് ഗ്രൂപ്പ് ജേതാക്കളെയും അവസാന മത്സരത്തിൽ നിർണയിക്കും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ,അയാക്സ്, ബയേൺ മ്യൂണിക്ക് ,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ ഇടം നേടിയത്.

അവസാന റൗണ്ടിൽ ഏവരും ഉറ്റുനോക്കുന്നത് ബാഴ്സലോണ ബയേൺ മ്യൂണിക്ക് പോരാട്ടമാണ്.ബുധനാഴ്ച ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്താൻ ഒരു വഴി കണ്ടെത്തിയില്ലെങ്കിൽ, ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ലയണൽ മെസ്സിയില്ലാതെ ബാഴ്‌സലോണയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌ൻ ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിച്ചേക്കാം. 2003-04 സീസണിന് ശേഷം ആദ്യമായിട്ടായിരിക്കും കറ്റാലൻ ക്ലബ് നോക്കൗട്ട് ഘട്ടത്തിൽ കളിക്കാതിരുന്നത്.ഗ്രൂപ്പ് ഇയിൽ ബയേണിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ, മൂന്നാം സ്ഥാനത്തുള്ള ബെൻഫിക്കയേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ്.എന്നാൽ ജർമ്മനിയിലെ ബാഴ്സയുടെ സമനിലയോ തോൽവിയോ ഇതിനകം പുറത്തായ ഡൈനാമോ കീവിനെതിരെ ബെൻഫിക്കക്ക് സ്വന്തം തട്ടകത്തിൽ ജയിച്ച് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കും.

ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്നതിന്റെ വക്കിലുള്ള മറ്റൊരു ക്ലബ്ബാണ് സ്പാനിഷ് ചാമ്പ്യന്മാരയായ അത്ലറ്റികോ മാഡ്രിഡ്.ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് അത്ലറ്റികോ. നാളെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പോർട്ടോക്കെതിരെ അത്ലറ്റികോ മാഡ്രിഡ് വിജയിക്കുകയും ഗ്രൂപ്പ് ജേതാക്കളായ ലിവർപൂളിനെതിരെ എസി മിലാൻ സമനിലയോ തോൽക്കുകയോ ചെയ്താൽ ല ലിഗ ചാമ്പ്യന്മാർക്ക് പ്രീ ക്വാർട്ടർ സ്ഥാനമുറപ്പാക്കിക്കാം.

ഗ്രൂപ്പ് എഫ് ലെ മറ്റൊരു പ്രധാന പോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാരായ വിയ്യ റയൽ മൂന്നാം സ്ഥാനക്കാരായ അറ്റ്ലാന്റായെ നേരിടും. ഒരു സമനില പോലും വിയ്യാറയലിനെ പ്രീ ക്വാർട്ടറിൽ എത്തിക്കുമ്പോൾ അറ്റ്ലാന്റ്റക്ക് വിജയം അനിവാര്യമാണ്.ഗ്രൂപ്പ് ജിയിൽ, ലില്ലി, സാൽസ്ബർഗ്, സെവില്ല, വൂൾഫ്സ്ബർഗ് എന്നി നാല് ടീമുകൾക്കും പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനുള്ള സാധ്യതെയുണ്ട്.ലില്ലിനും സാൽസ്ബർഗിനും സമനില നേടിയാൽ മുന്നേറാൻ സാധിക്കും.സാൽസ്ബർഗ് സെവിയ്യയെ നേരിടുമ്പോൾ ലില്ലെ വുൾഫ്സ്ബർഗുമായി ഏറ്റുമുട്ടും.

ടൈറ്റിൽ ഹോൾഡർ ചെൽസിയും 13 തവണ യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും അവരുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനം നേടാനുള്ള ശ്രമത്തിലാണ്.ഇരു ടീമുകളും അവസാന 16 സ്ഥാനം ഉറപ്പിച്ചു എങ്കിലും അവസാന 16 ലെ എളുപ്പമുള്ള മത്സരം ഉറപ്പിക്കാൻ ഒന്നാം സ്ഥാനം കൊണ്ട് സാധിക്കും.ഗ്രൂപ്പ് എച്ചിൽ ചെൽസി യുവന്റസുമായി പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ്, ഒരു മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡിന്റെ പിൻബലത്തിൽ ചെൽസി മുന്നിലാണ്, അതിനാൽ ബുധനാഴ്ച സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഒരു ജയം നിലവിലെ ചാമ്പ്യന്മാർക്ക് ഒന്നാം സ്ഥാനം ഉറപ്പാക്കും.ശനിയാഴ്ച സ്വീഡിഷ് ലീഗ് ജേതാക്കളായ മാൽമോയേയാണ് വ്യുവന്റസ്‌ നേരിടുന്നത്.

ഗ്രൂപ്പ് ഡി യിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡും രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനും തമ്മിലാണ് പോരാട്ടം. റയലിന് 12 പോയിന്റും ഇന്ററിന് 10 പോയിന്റുമുണ്ട്.ഗ്രൂപ്പിൽ ഓനൻമ സ്ഥാനം നേടാൻ ഇന്റെരിനു വിജയം കൂടിയേ തീരു.കാർലോ ആൻസലോട്ടിയുടെ ടീമിന് ഒരു പോയിന്റ് മതിയാകും ഒന്നാം സ്ഥാനത്തെത്താൻ. ഗ്രൂപ്പ് ജിയിൽ ലില്ലെ, സാൽസ്ബർഗ്, സെവില്ല, വൂൾഫ്സ്ബർഗ് എന്നി നാല് ടീമുകൾക്കും ഒന്നാം സ്ഥാനം നേടാൻ സാധ്യതയുണ്ട.

ക്ലബ് ബ്രൂഗെ, ലീപ്‌സിഗ്, യംഗ് ബോയ്‌സ് എന്നിവർക്ക് അവസാന 16ൽ എത്താൻ സാധ്യതയില്ലെങ്കിലും യൂറോപ്പ ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്ലേഓഫിൽ അവർക്ക് ബൊറൂസിയ ഡോർട്ട്മുണ്ട്, ഷെരീഫ്, സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവരോടൊപ്പം ചേരാനാകും. ഗ്രൂപ്പ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്കും റണ്ണറപ്പായ പാരീസ് സെന്റ് ജെർമെയ്‌നും പിന്നിൽ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തിനായി ക്ലബ് ബ്രൂഗും ലെപ്‌സിഗും പോരാടുന്നു.

Rate this post