ചാമ്പ്യൻസ് ലീഗിൽ പുതിയ നാഴികക്കല്ലുമായി പിക്വെ

നിലവിൽ ബാഴ്സലോണ ടീമിലെ ഏറ്റവും മുതിര്ന്ന താരമാണ് ഡിഫൻഡർ ജെറാർഡ് പിക്വെ.ക്ലബ് ചരിത്രത്തിലെ സുവർണ തലമുറയിലെ അവിഭാജ്യ ഘടകമായും നിലവിൽ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഒപ്പം നിൽക്കുന്ന താരവുമാണ് സ്പാനിഷ് ഡിഫൻഡർ.ഒരു കാലത്ത് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻഡറായി കണക്കാക്കിയിരുന്ന താരം നിലവിൽ പരിക്കിനോടും മോശം ഫോമിനോടും പൊരുതി നിൽക്കുകയാണ്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെ ഒരു ഗോളിന് ബാഴ്സ വിജയിച്ചപ്പോൾ വിജയ ഗോൾ നേടിയത് പിക്വെയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ രണ്ടു തോൽവികൾക്ക് ശേഷമുള്ള ബാഴ്സയുടെ ആദ്യ ജയമാണിത്. ഇന്നലെ നേടിയ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുമാകയാണ് സ്പാനിഷ് താരം. ഉക്രേനിയൻ ക്ലബിനെതിരെ നേടിയ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പ്രതിരോധ താരം എന്ന മുൻ റയൽ മാഡ്രിഡ് താരം റോബർട്ടോ കാർലോസിന്റെ റെക്കോർഡിന് ഒപ്പം എത്താനും പികെക്ക് ആയി. നിലവിൽ 16 ഗോളുകൾ ആണ് പികെ ചാമ്പ്യൻസ് ലീഗിൽ നേടിയത്. 15 ഗോളുകൾ നേടിയ മുൻ റയൽ മാഡ്രിഡ് പ്രതിരോധ താരങ്ങൾ ആയ സെർജിയോ റാമോസ്, ഇവാൻ ഹെൽഗുയര എന്നിവരെ ഇതോടെ പികെ മറികടന്നു.

ചാമ്പ്യൻസ് ലീഗിൽ പിക്വെ ആദ്യ ഗോൾ നേടിയതും ഡൈനാമോ കീവിനെതിരെയാണ്.2007/08 മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോൾ ആണ് ആദ്യ ഗോൾ നേടിയത്. ആ സീസണിൽ യൂണൈറ്റഡിനൊപ്പം കിരീടം നേടിയ പിക്വെ റോമയ്‌ക്കെതിരെ ബുള്ളറ്റ് ഹെഡറിലൂടെ ഒരു ഗോൾ കൂടി നേടി.2008/09 സീസണിന്റെ തുടക്കത്തിൽ അദ്ദേഹം വളർന്ന ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ ശേഷം ബാക്കി 14 ഗോളുകളും ബാഴ്സലോണയോടാണ് നേടിയത്.ആദ്യത്തേത് 2008 നവംബർ 26 ന് സ്പോർട്ടിംഗ് സിപിക്കെതിരെ ആയിരുന്നു.ബാഴ്‌സലോണക്ക് ആയി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ആണ് 34 കാരനായ സ്പാനിഷ് പ്രതിരോധ താരം സ്വന്തമാക്കിയത്. ഇന്ന് ഡൈനമോ കീവിനെതിരായ വിജയ ഗോൾ നേടിയതോടെയാണ് പികെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.34 വയസ്സും 260 ദിവസവും പ്രായമുള്ള പികെ 2008 ലെ സിൽവിന്യോയുടെ റെക്കോർഡ് ആണ് മറികടന്നത്.

ഒരു കാലത്ത് ബാഴ്സ നേടിയ വിജയങ്ങളുടെ എല്ലാം പിന്നിൽ ശക്തി കേന്ദ്രമായി നിലനിന്നിരുന്ന താരമാണ് സ്പാനിഷ് ഡിഫൻഡർ ജെറാർഡ് പിക്വെ. 2008 മുതൽ ബാഴ്സലോണ സീനിയർ ടീമിന്റെ ഭാഗമായ പിക്വെ നേടാവുന്ന എല്ലാ കിരീടങ്ങളും ക്ലബിനൊപ്പം നേടിയിട്ടുണ്ട്. 2018 ൽ ബാഴ്സയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്പാനിഷ് ടീമിൽ നിന്നും 34 കാരൻ വിരമിച്ചിരുന്നു. എന്നാൽ തുടർച്ചയായി വരുന്ന പരിക്കുകൾ താരത്തിന്റെ കരിയറിൽ വലിയ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

Rate this post