‘മാനസികാവസ്ഥയിൽ വന്ന മാറ്റമാണ് ഈ സീസണിൽ ഏറ്റവും മികച്ച ഫോം കണ്ടെത്താൻ സഹായിച്ചത്’:മാർക്കസ് റാഷ്‌ഫോർഡ്
നാളെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ ഏകദേശം ആറ് വർഷത്തിനിടയിലെ ആദ്യത്തെ ട്രോഫിയിലേക്ക് നയിക്കാനാവും എന്ന പ്രതീക്ഷയിലാണ് മിന്നുന്ന ഫോമിലുള്ള ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ്. മാനസികാവസ്ഥയിലെ മാറ്റമാണ് ഈ സീസണിൽ തന്റെ ഏറ്റവും മികച്ച ഫോം കണ്ടെത്താൻ സഹായിച്ചതെന്നും ഇംഗ്ലീഷ് താരം പറഞ്ഞു.
ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഞായറാഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ റാഷ്ഫോർഡ് കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞിരുന്നു.മുൻ കാമ്പെയ്‌നുകളിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ മറികടന്ന റാഷ്‌ഫോർഡ് ഈ സീസണിൽ യുണൈറ്റഡിനായി 24 ഗോളുകളുമായി റെഡ് ഹോട്ട് ഫോമിലാണ്, ഇത് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. ലോകകപ്പ് ഇടവേളയ്ക്ക് ശേഷം യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഒരു കളിക്കാരനും അദ്ദേഹത്തേക്കാൾ കൂടുതൽ ഗോളുകൾ നേടിയിട്ടില്ല.
“ഫുട്ബോൾ ഒരുപക്ഷേ 95% നിങ്ങളുടെ മാനസികാവസ്ഥയാണ്, അത് നിങ്ങൾക്ക് പെർഫോം ചെയ്യാനുള്ള ബേസ് നൽകുന്നു. കഴിവുള്ള ഒരുപാട് കളിക്കാർ ഉണ്ട് – അതുകൊണ്ടാണ് അവർ ഉയർന്ന തലത്തിൽ കളിക്കുന്നത്. എന്നാൽ മാനസികാവസ്ഥയാണ് അവരെ വ്യത്യസ്തരാക്കുന്നത്”റാഷ്ഫോർഡ് ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു.“ഞാൻ അതിന്റെ ഇരുവശത്തും ഉണ്ടായിരുന്നു. അതിന്റെ ശക്തിയും മൂല്യവും ഞാൻ മനസ്സിലാക്കുന്നു. ആ ഹെഡ്‌സ്‌പെയ്‌സിൽ എന്നെത്തന്നെ നിലനിർത്തുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഗെയിമുകളും ട്രോഫികളും നേടുന്നതിന് ഇത് ആവശ്യമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
പിച്ചിലെ തന്റെ പൊസിഷനിംഗ് മെച്ചപ്പെടുത്താൻ താൻ പരിശ്രമിക്കുകയാണെന്നും പറഞ്ഞു.” ഞാൻ ഇപ്പോൾ സ്കോർ ചെയ്യാനുള്ള പൊസിഷനിലാണ് കളിക്കുന്നത. എ പൊസിഷൻ ശെരിയായിരുന്നെങ്കിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ എല്ലാം ശരിയായി ചെയ്ത സീസണുകളിൽ പോലും എനിക്ക് മറ്റൊരു 10 അല്ലെങ്കിൽ 15 ഗോളുകൾ കൂടി എന്റെ പേരിൽ ചേർക്കാമായിരുന്നു, ”അദ്ദേഹം പറഞ്ഞു.