❝ചെൽസിക്ക് തോൽവി , ഡി ബ്രൂയിന്റെ ഇരട്ട ഗോളിൽ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി❞

ഹ്യൂസ്റ്റണിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ ക്ലബ് അമേരിക്കയെ 2-1 ന് പാരാജയപെടുത്തി മാഞ്ചസ്റ്റർ സിറ്റി. കെവിൻ ഡി ബ്രൂയ്‌നിന്റെ ഇരട്ട ഗോളുകളാണ് പെപ് ഗാർഡിയോളയുടെ ടീമിനായി വിജയം നേടിക്കൊടുത്തത്.സിറ്റിയുടെ പുതിയ $ 61 മില്യൺ സ്‌ട്രൈക്കറായ ഏർലിങ് ഹാളണ്ടിന് മത്സരം ബെഞ്ചിൽ ഇരുന്നു കാണാൻ ആയിരുന്നു വിധി.

പ്രീമിയർ ലീഗ് ചാമ്പ്യൻമാർ തങ്ങളുടെ രണ്ട് മത്സരങ്ങളുടെ യുഎസ് പര്യടനം വിജയത്തോടെ ആരംഭിച്ചു.റിവർ പ്ലേറ്റിൽ നിന്ന് സൈൻ ചെയ്ത അർജന്റീനിയൻ താരമായ ജൂലിയൻ അൽവാരസ് സിറ്റിക്കായി തന്റെ ആദ്യ തുടക്കം കുറിക്കുകയും ചെയ്തു. 30 ,45 മിനിറ്റുകളിൽ ആയൊരുന്നു ഡി ബ്രൂയിൻ ഗോൾ നേടിയത്. 43 ആം മിനുട്ടിൽ ഹെന്രി മാർട്ടിൻ ക്ലബ് അമേരിക്കയുടെ ഗോൾ നേടി.ലീഡ്സിൽ നിന്ന് 54 മില്യൺ ഡോളറിന് സൈൻ ചെയ്ത കൽവിൻ ഫിലിപ്സ് ഇടവേളയ്ക്ക് ശേഷം സെൻട്രൽ ഡിഫൻഡറായി കളത്തിലിറങ്ങി.

മറ്റൊരു മത്സരത്തിൽ MLS ടീമായ ഷാർലറ്റ് എഫ്‌സിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസി പരാജയപെട്ടു. നിശ്ചിത സമയത്ത് മത്സരം 1 -1 സമനില ആയതോടെയാണ് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്ത്. ഷൂട്ട് ഔട്ടിൽ 5 -3 എന്ന സ്കോറിലാണ് ഷാർലറ്റ് വിജയിച്ചത്.കഴിഞ്ഞ തവണ ലിഗ എംഎക്‌സ് വമ്പൻമാരായ ക്ലബ് അമേരിക്കയ്‌ക്കെതിരായ 2-1 വിജയത്തിന്റെ പിൻബലത്തിലാണ് ബ്ലൂസ് മത്സരത്തിനിറങ്ങിയത്.

എന്നാൽ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ തങ്ങൾക്ക് എളുപ്പമുള്ള യാത്ര ലഭിക്കുമെന്ന് ചെൽസി കരുതിയിരുന്നെങ്കിൽ, അവർക്ക് തെറ്റിപ്പോയി. 30 ആം മിനുട്ടിൽ ചെൽസി മത്സരത്തിൽ ആദ്യ ഗോൾ നേടി.യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ ക്രിസ്റ്റ്യൻ പുലിസിക് ആണ് ഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ ഡാനിയൽ റിയോസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഷാർലറ്റ് സമനില പിടിച്ചു. പെനാൽട്ടി ഷൂട്ട് ഔട്ടിൽ കോനോർ ഗല്ലഗെർ കിക്ക് പാഴാക്കിയപ്പോൾ മത്സരം ഷാർലറ്റ് അനുകൂലമായി.