എംബാപ്പേ ട്രാൻസ്ഫർ ഹൈജാക് ചെയ്യുവാൻ ചെൽസിയും സൗദിയും ഉൾപ്പടെ വമ്പൻമാർ രംഗത്ത് വരുന്നു

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന ട്രാൻസ്ഫർ വാർത്തയാണ് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടേത്, 2024 വരെ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജി യുമായി കരാറുള്ള എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന് ക്ലബ്ബിനെ അറിയിച്ചതോടെയാണ് സൂപ്പർ താരത്തിനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് വിൽക്കുവാൻ പി എസ് ജി തീരുമാനിച്ചത്.

സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന് തന്നെയാണ് സാധ്യതകൾ കൂടുതൽ കല്പിക്കുന്നതെങ്കിലും കിലിയൻ എംബാപ്പെ എന്ന ഫുട്ബോളിലെ സൂപ്പർതാരത്തിനെ റാഞ്ചാൻ യൂറോപ്പിലെ മറ്റു പ്രധാന ക്ലബ്ബുകൾ എല്ലാം രംഗത്തെത്തും എന്നത് ഉറപ്പാണ്. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ക്ലബ്ബുകൾ എംബാപ്പേയെ സ്വന്തമാക്കാൻ മുന്നോട്ടു വരികയാണ്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ മുൻ ജേതാക്കളായ ചെൽസിയാണ് നിലവിൽ എം ബാപ്പയിൽ താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്, ചെൽസിയെ കൂടാതെ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് കൂടി എംബാപ്പെക്ക് വേണ്ടി രംഗത്തുണ്ട്. റയൽ മാഡ്രിഡ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ എന്നിവയെ കൂടാതെ സൗദിയിൽ നിന്നും മറ്റുമെല്ലാം എംബാപ്പേയെ സ്വന്തമാക്കാൻ ഓഫറുകൾ വരുന്നതായി ട്രാൻസ്ഫർ വാർത്തകളുണ്ട്.

അതേസമയം ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി തന്നെ 10 വർഷത്തെ വമ്പൻ ഓഫർ എംബാപ്പെക്ക് വേണ്ടി ഓഫർ ചെയ്തതായി റിപ്പോർട്ടുകൾ ഫ്രാൻസിൽ നിന്നുമുണ്ട്. സൗദി ക്ലബ്ബായ അൽ ഹിലാൽ ആണ് കിലിയൻ എംബാക്ക് വേണ്ടി വർഷം 400 മില്യൺ യൂറോയുടെ വമ്പൻ ഓഫർ മുന്നോട്ടുവെച്ചത് കൂടാതെ പി എസ് ജിക്ക് ട്രാൻസ്ഫർ തുകയായി 200 മില്യൻ യൂറോ നൽകാമെന്നും സൗദി ക്ലബ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇത്രയും അധികം ഓഫറുകൾ 24 കാരനായ കിലിയൻ എംബാപ്പെയെ തേടിയെത്തുന്നുണ്ടെങ്കിലും താരം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിലേക്ക് പോകാനാണ് താല്പര്യം കാണിക്കുന്നത്. തന്റെ ചെറുപ്പകാലം മുതലേ ഉള്ള സ്വപ്ന ടീമായ റയൽ മാഡ്രിഡ് തനിക്കുവേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ രംഗത്തുവരുമെന്നാണ് എംബാപ്പേ പ്രതീക്ഷിക്കുന്നത്, പക്ഷേ നിലവിൽ പി എസ് ജി യുമായി കരാറുള്ള എംബാപെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് പിഎസ്ജി ആവശ്യപ്പെടുന്ന വമ്പൻ ട്രാൻസ്ഫർ തുക നൽകേണ്ടിവരും.

Rate this post