ലിവര്പൂളിനെ സമനിലയിൽ തളച്ച് ബ്രൈറ്റൺ , ഗല്ലഗെറിന്റെ സ്റ്റോപ്പേജ് ടൈം ഗോളിൽ ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ത്രില്ലർ പോരാട്ടത്തിൽ ലിവര്പൂളിനെ സമനിലയിൽ തളച്ച് ബ്രൈറ്റൺ & ഹോവ് ആൽബിയോൺ. ആൻഫീൽഡിൽ ആറ് ഗോളുകളുടെ പോരാട്ടത്തിൽ ഇരു ടീമുകളും 3 -3 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞു.ആദ്യ പകുതിയിൽ ബ്രൈറ്റൺ രണ്ട് ഗോളിന് ലീഡ് നേടിയിരുന്നു.

ശേഷം ലിവർപൂൾ മൂന്നു ഗോൾ നേടി തിരിച്ചടിച്ചെങ്കിലും 83 ആം മിനുട്ടിൽ തന്റെ ഹാട്രിക് തികച്ചുകൊണ്ട് ട്രോസാർഡ് ബ്രൈറ്റന്റെ സമനില ഗോൾ നേടി. 4 17 മിനിറ്റുകളിൽ ലിയാൻഡ്രോ ട്രോസാർഡ് നേടിയ ഗോളിൽ ബ്രൈറ്റൻ ആദ്യ പകുതിയിൽ ലീഡ് നേടി.റോബർട്ടോ ഫിർമിനോയുടെ രണ്ട് ഗോളുകളുടെയും ബ്രൈറ്റന്റെ ആദം വെബ്‌സ്റ്ററിന്റെ സെൽഫ് ഗോളിന്റെയും പിൻബലത്തിൽ ലിവർപൂൾ 3-2 ന് ലീഡ് ചെയ്‌തെങ്കിലും വിജയം നേടാൻ സാധിച്ചില്ല. 33 ,54 മിനിറ്റുകളിൽ ആയിരുന്നു ഫിർമിനോയുടെ ഗോൾ പിറന്നത്.സമനിലയോടെ 7 മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ലിവർപൂൾ ഒന്പതാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. മിഡ്ഫീൽഡർ കോനോർ ഗല്ലഗെർ സ്റ്റോപ്പേജ് ടൈമിൽ നേടിയ ഗോളിലായിരുന്നു ചെൽസിയുടെ ജയം. ഇത് ചെൽസിയുടെ മാനേജർ ഗ്രഹാം പോട്ടറിന് തന്റെ ആദ്യ ജയം നൽകി.കഴിഞ്ഞ മാസം തോമസ് ടുച്ചലിന് പകരം ചെൽസി ബോസായി ചുമതലയേറ്റതാന് പൊട്ടർ. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ സ്‌ട്രൈക്കർ ഓഡ്‌സൺ എഡ്വാർഡ് പാലസിനെ മുന്നിലെത്തിച്ചു.ജോർദാൻ അയുവിന്റെ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്.

കഴിഞ്ഞ ജനുവരിയിൽ ആഴ്‌സണൽ വിട്ടതിനുശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങി വന്ന പിയറി-എമെറിക് ഔബമെയാങ്ങിലൂടെ 38 ആം മിനുട്ടിൽ ചെൽസി തിരിച്ചടിച്ചു. ചെൽസി ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഇഞ്ചുറി ടീമിൽ പുലിസിക്കിൽ നിന്നും പാസ് സ്വീകരിച്ച് ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്നും കോനോർ ഗല്ലഗെർ ചെൽസിയുടെ വിജയ ഗോൾ നേടി. ഏഴു മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ന്യൂ കാസിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ഫുൾഹാമിനെ പരാജയപ്പെടുത്തി.സി വിൽസൺ (11′), എം അൽമിറോൺ (33′, 57′), എസ് ലോങ്‌സ്റ്റാഫ് (43′) എന്നിവരാണ് ന്യൂ കാസിലിന്റെ ഗോളുകൾ നേടിയത്.ബി ഡി കോർഡോവ-റീഡ് (88′) ഫുൾഹാമിന്റെ ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ എവെർട്ടൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സതാംപ്ടനെ കീഴടക്കി.

Rate this post