ഞങ്ങൾക്ക് അവനെ അറിയില്ല, അവന് ഞങ്ങളെയും അറിയില്ല: എൻസോയുടെ അരങ്ങേറ്റത്തിന് ശേഷം ചെൽസി പരിശീലകൻ പറഞ്ഞത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫർ ഫീക്കായിരുന്നു അർജന്റീനയുടെ താരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്.വലിയ കോൺട്രാക്ടിൽ അദ്ദേഹം സൈൻ ചെയ്യുകയും ചെയ്തിരുന്നു.ടീമിനോടൊപ്പം ചേർന്നിട്ട് അധിക സമയം ഒന്നും എടുക്കാതെ കഴിഞ്ഞ മത്സരത്തിൽ തന്നെ ഈ താരം അരങ്ങേറ്റം നടത്തിയിരുന്നു.

മികച്ച പ്രകടനമാണ് എൻസോ ഫെർണാണ്ടസ് മത്സരത്തിൽ നടത്തിയിരുന്നത്. മത്സരത്തിൽ ഏറ്റവും കൂടുതൽ ടാക്കിളുകൾ നടത്തിയിരുന്നത് എൻസോ ആയിരുന്നു.മാത്രമല്ല മറ്റെല്ലാ മേഖലകളിലും മികച്ചു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു.പക്ഷേ ചെൽസിക്ക് വിജയിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് മാത്രം നിരാശ നൽകുകയായിരുന്നു.

താരത്തിന്റെ അരങ്ങേറ്റത്തിന് ശേഷം ചെൽസിയുടെ പരിശീലകനായ ഗ്രഹാം പോട്ടർ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.അതായത് എൻസോ വന്ന സമയം പരിഗണിക്കുമ്പോൾ മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പുതിയ താരമായതിനാൽ പരസ്പരം കൂടുതൽ അറിയില്ലെന്നും അത് ദിനേനെ ശരിയാകുമെന്നും ചെൽസിയുടെ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ടിവൈസിയാണ് അദ്ദേഹം പറഞ്ഞത് റിപ്പോർട്ട് ചെയ്തത്.

‘മികച്ച രീതിയിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.പ്രത്യേകിച്ച് അദ്ദേഹം ഇവിടേക്ക് എത്തിയിട്ട് അധികം സമയമൊന്നും ആയിട്ടില്ല.അത് പരിഗണിക്കുമ്പോൾ മികച്ച പ്രകടനം തന്നെയാണ്.ഞങ്ങൾക്ക് അവനെ കുറിച്ചും അവന് ടീമിനെക്കുറിച്ചും ഇപ്പോൾ പരസ്പരം അധികമൊന്നും അറിയില്ല.പക്ഷേ ദിനേനെ അതൊക്കെ മനസ്സിലാവും.ചില സമയങ്ങളിൽ അദ്ദേഹത്തിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളത് അദ്ദേഹം ഈ മത്സരത്തിൽ കാണിച്ചിട്ടുണ്ട്.ഓരോ പരിശീലനവും പിന്നിടുമ്പോഴും അദ്ദേഹം കൂടുതൽ കൂടുതൽ ഇമ്പ്രൂവ് ആവും’പോട്ടർ പറഞ്ഞു.

ചെൽസിയിൽ കൂടുതൽ മികവ് കാണിക്കാൻ എൻസോക്ക് കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.എന്നാൽ വേൾഡ് കപ്പിൽ തിളങ്ങിയതോടുകൂടിയാണ് എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചത്.

Rate this post